ചിങ്ങം: ഇന്ന് പുതിയ സംരംഭങ്ങളും ജോലികളും നിങ്ങളെ കാത്തിരിക്കുന്നു. എന്ത് ഏറ്റെടുത്താലും അവയെല്ലാം വിദഗ്‌ധമായി പൂർത്തിയാക്കാൻ നിങ്ങൾക്ക് സാധിക്കും. എന്നാല്‍ ചില ബന്ധങ്ങളിൽ പ്രശ്‌നങ്ങൾ ഉടലെടുത്തേക്കാം. സമയമെടുത്ത് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുക.
കന്നി: കുടുംബ ബന്ധങ്ങളുടെ പ്രാധാന്യം നിങ്ങൾ ഇന്ന് മനസിലാക്കും. കുടുംബ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിങ്ങള്‍ മധ്യസ്ഥത വഹിച്ചേക്കാം. ഇതില്‍ നിന്നും നിങ്ങള്‍ക്ക് നിരവധി കാര്യങ്ങള്‍ പഠിക്കാനാകും. സാമ്പത്തിക ചെലവുകള്‍ അധികരിക്കാതെ ശ്രദ്ധിക്കണം.
തുലാം: ഇന്ന് നിങ്ങൾക്ക് രുചികരമായ ഭക്ഷണം ലഭിക്കാനുള്ള സാധ്യതയുണ്ട്. ജോലിയുടെ കാര്യത്തിൽ വരുന്ന നിരവധി അവസരങ്ങളിൽ നിന്ന് ഏറ്റവും അനുയോജ്യമായത് തെരഞ്ഞെടുക്കേണ്ട ഒരു അവസ്ഥ വന്നേക്കാം. പക്ഷേ വിഷമിക്കാനൊന്നുമില്ല. നിങ്ങൾക്ക് വേണ്ടത് തെരഞ്ഞെടുക്കാൻ ഒരു പ്രയാസവും ഉണ്ടാകില്ല.
വൃശ്ചികം: നിങ്ങളുടെ പെരുമാറ്റം മറ്റുള്ളവരെ ആകര്‍ഷിക്കും. അപവാദങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാനാകും. നിങ്ങൾ മറ്റുള്ളവരുടെ ആകർഷണ കേന്ദ്രമായി മാറും. തന്നെയുമല്ല അവർ നിങ്ങളെ പോലെയാകാന്‍ ആഗ്രഹിക്കുകയും ചെയ്യും.
ധനു: ജോലിയിലെ ആത്മാര്‍ഥത കണക്കില്ലാത്ത ജോലിഭാരം നിങ്ങളെ ഏൽപ്പിക്കാന്‍ കാരണമാവാം. ഇന്ന് ജോലിയിൽ നിങ്ങൾ അമിത താത്‌പര്യമുള്ളവനായി മാറാനുള്ള അവസരവും കാണുന്നു. എന്നാൽ വൈകുന്നേരത്തോടെ വിശ്രമം ലഭിക്കുകയും ബാക്കിയുള്ള സമയം ആശ്വാസത്തോടിരിക്കാനും സാധിക്കും.
മകരം: നിങ്ങൾ നിയമപരമായ ഏതെങ്കിലും ഒരു പ്രശ്‌നത്തിൽ അകപ്പെട്ടാൽ അതിൽ ശ്രദ്ധയോടെ നിൽക്കണം. ഒരിക്കലും കാര്യങ്ങൾ വ്യക്തമാകാതെ അതിൽ നിന്ന് ഒഴിഞ്ഞ് പോകരുത്. ചിലപ്പോൾ സാമ്പത്തിക നഷ്‌ടം വരെ ഉണ്ടായേക്കാം. ബിസിനസില്‍ നഷ്‌ടങ്ങളുണ്ടാകാന്‍ സാധ്യത. ഇത് തടയുന്നതിനായി എപ്പോഴും ശ്രദ്ധയോടെ എല്ലാ വശങ്ങളും മനസിലാക്കി മുന്നോട്ട് പോകണം.
കുംഭം: ഇന്ന് സന്തോഷത്തിന്‍റെ ദിനമാണ്. ഉല്ലാസ യാത്രയോടൊപ്പം പുതുവസ്‌ത്രങ്ങള്‍ വാങ്ങാനും അവസരമൊരുങ്ങും. കുടുംബത്തോടൊപ്പം സന്തോഷത്തോടെ ചെലവഴിക്കാനാകും.
മീനം: നിങ്ങൾ ആളുകളെ അറിയുകയും അവരുടെ ആവശ്യങ്ങളോട് അനുഭാവം പുലർത്തുകയും ചെയ്യും. അവരുടെ അനുഗ്രഹം ലഭിക്കാൻ അത് നിങ്ങളെ സഹായിക്കും. ജോലി സ്ഥലത്ത് നിങ്ങളായിരിക്കും ഇന്ന് എല്ലാവരുടെയും ശ്രദ്ധാകേന്ദ്രം. ഏറ്റെടുത്ത ജോലി സമയത്ത് പൂര്‍ത്തീകരിക്കാനാകും. വിദ്യാര്‍ഥികള്‍ക്കും ഇന്ന് നല്ല ദിവസം.
മേടം: കഠിനാധ്വാനം ചെയ്യുന്ന ദിവങ്ങളിലൊന്നായിരിക്കും ഇന്ന്. കുട്ടികളുമായുള്ള ചങ്ങാത്തത്തിലൂടെ ജീവിതത്തിലെ ഒറ്റപ്പെടലില്‍ നിന്നും മോചനം ലഭിക്കും. ഏറ്റെടുത്ത ജോലികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കും. ആരോഗ്യ രംഗത്തുള്ളവര്‍ക്ക് ഇന്ന് ഫലപ്രദമായ ദിവസമായിരിക്കും.
ഇടവം: നിങ്ങളുടെ മികച്ച പ്രവർത്തനത്തിന്‍റെ ഗുണമേന്മ എല്ലാവരെയും അത്ഭുതപ്പെടുത്തും. ഇന്ന് നിങ്ങൾ തീർച്ചയായും നിങ്ങളുടെ സഹപ്രവർത്തകരെ പ്രചോദിപ്പിക്കുകയും ആകർഷിക്കുകയും ചെയ്യും. ഇന്ന് നിങ്ങളുടെ കാര്യക്ഷമത ശ്രദ്ധിക്കപ്പെടാതെ പോകില്ല.
മിഥുനം: ഇന്ന് നിങ്ങൾക്ക് വളരെ പ്രിയപ്പെട്ട ഒരാളുമായി വൈകാരികമായ ഒരു ബന്ധം ഉണ്ടാവാനുള്ള സാധ്യതയുണ്ട്. അതിനാൽ തന്നെ ഇന്നത്തെ ദിവസത്തിന്‍റെ ഭൂരിഭാഗവും നിങ്ങൾ സന്തോഷവാനായിരിക്കും. എന്നാലും ചില പ്രശ്‌നങ്ങൾ പിന്നീട് നിങ്ങളെ അലട്ടിയേക്കാം. സമ്മർദങ്ങളെ സമചിത്തതയോടെ ഇല്ലാതാക്കുക.
കര്‍ക്കടകം: ഇന്ന് നിങ്ങൾക്ക് അത്ര ഗുണകരമായ ദിവസമല്ല. അത്ര വലിയ നഷ്‌ടങ്ങളൊന്നും സംഭവിച്ചില്ലെങ്കിലും എന്തോ ചിലത് നഷ്‌ടമായതുപോലെയോ ഒറ്റപ്പെട്ടത് പോലെയോ തോന്നിയേക്കാം. കുട്ടികൾ ഉള്ളവരാണെങ്കിൽ അവരുടെ അഭാവത്തിൽ വീട്ടിൽ ഒറ്റപ്പെട്ടതുപോലെയും തോന്നാം.
