ഹ്യൂസ്റ്റൺ: ചൂടേറിയ കേരളാ അസംബ്ലി തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ തിരുതകൃതിയായി നടക്കുന്ന ഈ അവസരത്തിൽ, താല്പര്യമുള്ള അമേരിക്കൻ മലയാളികൾക്കായി കേരള ഡിബേറ്റ് ഫോറം യു എസ് എ, ആഭിമുഖ്യത്തിൽ, വിജ്ഞാനപ്രദവും രാഷ്ട്രീയ ബോധവൽക്കരണത്തിന് ഉതകുന്നതുമായ ഇലക്ഷൻ (സും) ഡിബേറ്റ്, ഏപ്രിൽ 6, 2026 തിങ്കൾ വൈകുന്നേരം 7 മണി (ഈസ്റ്റേൺ സ്റ്റാൻഡേർഡ് ടൈം – ന്യൂയോർക്ക് ടൈം) സംഘടിപ്പിക്കുന്നു.
അമേരിക്കൻ പ്രവാസിക്കും കേരളവും ഇന്ത്യയും പ്രിയപ്പെട്ടതാണ്. അവർക്കവിടെ, സ്വന്തക്കാർ ഉണ്ട്, ബന്ധുക്കൾ ഉണ്ട്, പല പ്രവാസികൾക്കും അവിടങ്ങളിൽ സ്വത്തുക്കൾ, പണമിടപാടുകൾ ഉണ്ട്. അവരെല്ലാം അവിടെയും നികുതികൾ അടയ്ക്കുന്നുണ്ട്. അവരവിടെ വിവിധതരത്തിൽ ചൂഷണം ചെയ്യപ്പെടുന്നുണ്ട്. വഞ്ചിക്കപ്പെടുന്നുണ്ട്. വാഗ്ദാനങ്ങൾ അല്ലാതെ തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ അവരോട് സാധാരണയായി നീതി പ്രവർത്തിക്കാറില്ല. അതിനാൽ അവിടത്തെ അസംബ്ലി പ്രതിനിധികളായി ഭരണ സ്ഥാപനങ്ങളിൽ സത്യസന്ധരായ വ്യക്തികൾ, കക്ഷിഭേദമെന്യേ തെരഞ്ഞെടുക്കപെടേണ്ടത് അമേരിക്കൻ പ്രവാസിയുടെ കൂടെ ആവശ്യമാണ്. പൊതുജനങ്ങളെ വിഡ്ഢികളാക്കുന്ന രാഷ്ട്രീയ ഒത്തുകളി. തത്വദീക്ഷയില്ലാത്ത, അവിശുദ്ധമായ രാഷ്ട്രീയ കൂട്ടുകെട്ടുകൾ, പൊതുഖജനാവ് ധൂർത്തടിക്കൽ ഈവക വിഷയങ്ങളെല്ലാം കേരള ഡിബേറ്റ് ഫോറം സംവാദത്തിൽ ചർച്ചാവിഷയമാകും.
കേരളത്തിലെ ഭരണപ്രതിപക്ഷ കക്ഷികൾ ഉൾപ്പെടുന്ന വിവിധതരം അഴിമതികൾ, അനധികൃത സ്വത്തു സമ്പാദനം, അനധികൃത നിയമനങ്ങൾ, ബന്ധു നിയമനങ്ങൾ, നികുതി വെട്ടിപ്പ് തട്ടിപ്പ്, ബിനാമി ഇടപാടുകൾ, ലഹരിമരുന്ന്, സ്വർണ്ണക്കടത്ത്, കള്ളക്കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ, കെ എസ് എഫിൽ കള്ളപ്പണം വെളുപ്പിക്കൽ, മെഡിക്കൽ ചികിത്സ പിഴവുകൾ, രാഷ്ട്രീയപാർട്ടികളുടെ തത്വദീക്ഷ ഇല്ലായ്മ, അവരുടെ കാലുമാറ്റം കാലുവാരൽ, ജന പ്രതിനിധികളെ ചാക്കിട്ടു പിടുത്തം, കൊള്ള, കൊല,. ബലാത്സംഗം, മതനേതാക്കളുടെ വർഗീയ കക്ഷികളുടെ അഴിഞ്ഞാട്ടം, മാധ്യമ സ്വാതന്ത്ര്യത്തിന്മേൽ കടന്നുകയറ്റം, വിലക്കയറ്റം, നികുതി വർദ്ധന അമിത കടമെടുപ്പ്, സ്വന്തക്കാരെ വകുപ്പുകളിൽ തിരുകിക്കയറ്റി ഖജനാവ് കൊള്ള, കടുംവെട്ട്, വികസന മുരടിപ്പ്, രാഷ്ട്രീയ മലക്കം മറിച്ചിലുകൾ, കാലു മാറ്റങ്ങൾ, അവസരവാദം, ഭരണപക്ഷ പ്രതിപക്ഷ ഒത്തുകളി, ആടിനെ പട്ടിയാക്കൽ, പൊതുജനങ്ങളെ കളിയാക്കലുകൾ, കബളിക്കലുകൾ, ജനാധിപത്യത്തിൻറെ കടക്കൽ കത്തി, പ്രവാസികളുടെ മേൽ കുതിര കയറ്റം, പ്രവാസികളെ ഞെക്കി പിഴിയൽ, എല്ലാം ഈ അസംബ്ലി തെരഞ്ഞെടുപ്പിനെകൂടെ ബാധിക്കുന്നു. അതിനാൽ ആ വിഷയങ്ങളും ഇവിടെ ചർച്ചയ്ക്കും ഡിബേറ്റ്നും വിധേയമാകും.
വിവിധ രാഷ്ട്രീയ മുന്നണി നേതാക്കളും, പ്രവർത്തകരും, വിവിധ അമേരിക്കൻ സംഘടനാ പ്രതിനിധികളും അഭ്യുദയ കാംക്ഷികളും പത്ര മാധ്യമ പ്രതിനിധികളും, പൊതുജനങ്ങളും, ഈ സംവാദത്തിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. അവർക്ക് എല്ലാം ഉള്ള ഒരു പ്രത്യേക ക്ഷണക്കത്ത് ആയിക്കൂടെ ഈ പ്രസ്സ് റിലീസിനെ കണക്കാക്കുമെന്നു കരുതുന്നു. ഈ ഓപ്പൺ ഫോറത്തിൽ ഒരു പ്രത്യേക ക്ഷണം ആവശ്യമില്ലെന്ന് കൂടെ അറിയിക്കുന്നു.
ഏതാനും പേർ മാത്രം സംസാരിച്ചു പോകുന്ന ഒരു പാനലിസ്റ്റ് സംവിധാനമോ, മറ്റു പ്രോട്ടോക്കോളുകൾ ഒന്നും ഇവിടെ ഇല്ല എന്നുള്ള കാര്യവും വ്യക്തമാക്കി കൊള്ളുന്നു. ആർക്കും മുന്നണികൾക്കും സ്ഥാനാർത്ഥികൾക്കും അനുകൂലമായോ പ്രതികൂലമായോ സംസാരിക്കാനോ ചോദ്യങ്ങൾ ചോദിക്കാനോ ഉത്തരം പറയാനോ അവസരങ്ങൾ ഉണ്ടായിരിക്കും. മുഖ്യമായി NDA മുന്നണി, UDF മുന്നണി, LDF മുന്നണി, സ്വതന്ത്രർ, ഏന്നീ ക്രമത്തിലാണ് തിരഞ്ഞെടുപ്പിൽ എന്നപോലെ, ഈ ഡിബേറ്റ് പോർക്കളത്തിലും ഏറ്റുമുട്ടുന്നത്. ഇത്തരം സൂം ഡിബേറ്റ്, ഓപ്പൺ ഫോറം പരമാവധി നിഷ്പക്ഷവും, പ്രായോഗികവും, കാര്യക്ഷമവുമായി നടത്തുക എന്നതാണ് കേരളാ ഡിബേറ്റ് ഫോറം ലക്ഷ്യമിടുന്നത്. കഴിഞ്ഞ കാലങ്ങളിൽ കേരളാ, രാഷ്ട്രീയ സാമൂഹ്യ സംവാദങ്ങൾ ഇന്ത്യൻ, അമേരിക്കൻ, സംഘടനാ ഇലെക്ഷൻ ഡിബേറ്റുകൾ കേരളാ ഡിബേറ്റ് ഫോറം യുഎസ്എ, എന്ന ഈ സ്വതന്ത്ര ഫോറം നടത്തിയിട്ടുണ്ട്.
ഈ (സും) മീറ്റിംഗിൽ കയറാനും സംബന്ധിക്കാനും താഴെക്കൊടുത്തിരിക്കുന്ന വെബ്സൈറ്റ് ലിങ്ക് ഉപയോഗിക്കുക. അല്ലെങ്കിൽ (സും) ആപ്പ് തുറന്ന് താഴെകാണുന്ന ഐഡി, തുടർന്ന് പാസ്വേഡ് കൊടുത്തു കയറുക. അമേരിക്കയിലെ വിവിധ ഭാഗങ്ങളിൽ ഉള്ളവർക്ക്, ഈസ്റ്റേൺ സമയം 7 മണി, (Central Time 6PM) എന്നത് അവരവരുടെ സ്റ്റേറ്റിലെ സമയം കണക്കാക്കി വെർച്വൽ മീറ്റിംഗിൽ പ്രവേശിക്കുക. കേരളത്തിൽ നിന്നും ഡിബേറ്റിൽ സംബന്ധിക്കുന്നവരുടെ, തീയതിയും സമയവും പ്രത്യേകം ശ്രദ്ധിക്കുക: അത് ഏപ്രിൽ 7, ചൊവ്വ, രാവിലെ 4: 30 ആയിരിക്കും
Join Zoom Meeting & Debate
https://us02web.zoom.us/j/2234740207?pwd=akl5RjJ6UGZ0cmtKbVFMRkZGTnZSQT09
Meeting ID: 223 474 0207
Passcode: justice
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: എ.സി.ജോർജ് 832 703 5700 തോമസ് ഓലിയാൻകുന്നേൽ 713 679 9950, സജി കരിമ്പന്നൂർ 813 401 4178, ചാക്കോ കുരിയൻ 321 663 8072 കുഞ്ഞമ്മ മാത്യു 281 741 8522.
