ചിങ്ങം: കുടുംബാംഗങ്ങളുമായുള്ള ബന്ധം ഇന്ന് സുദൃഢമാകും. അവരില്‍നിന്ന് എല്ലാതരത്തിലുള്ള സഹകരണവും ലഭിക്കും. ഇന്ന് നടത്തുന്ന യാത്ര നിങ്ങളുടെ മാനസിക പിരിമുറുക്കം ഒഴിവാക്കാന്‍ നിങ്ങളെ സഹായിച്ചേക്കും. തൊഴില്‍രംഗത്തും ഇപ്പോള്‍ നിങ്ങൾക്ക് നല്ല സമയമാണ്.
കന്നി: അപ്രതീക്ഷിത ചെലവുകള്‍ സൂക്ഷിക്കുക. ബൗദ്ധിക ചര്‍ച്ചകളില്‍ നിന്ന് അകന്നുനില്ക്കുക. യാത്ര ചെയ്യാനോ പുതിയ പദ്ധതികള്‍ ആരംഭിക്കാനോ ഉള്ള തീരുമാനങ്ങള്‍ മാറ്റിവക്കുക. ഇന്നത്തെ ദിവസം നിങ്ങള്‍ വിചാരിച്ചപോലെ കാര്യങ്ങള്‍ മുന്നോട്ട് പോകില്ല.
തുലാം: ഇന്ന് നിങ്ങളുടെ ജീവിത പങ്കാളിയെ കണ്ടെത്തിയേക്കും. പ്രണയം പറയാനും ഇന്ന് ഉത്തമ ദിവസമാണ്. ഇന്ന് നിങ്ങൾ വിചാരിക്കുന്ന കാര്യങ്ങൾ നടന്നേക്കാം. ചെലവ് കൂടും. കുടുംബമായും സുഹൃത്തുക്കളുമായും ഒരു യാത്രക്ക് സാധ്യയുണ്ട്.
വൃശ്ചികം: സംസാരവും കോപവും നിയന്ത്രിക്കുക. വാഹനമോടിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക. നിയമപരമായ കാര്യങ്ങളില്‍ ഇടപ്പെടുമ്പോൾ ഇന്ന് ശ്രദ്ധപുലര്‍ത്തണം. ഇന്ന് പ്രിയപ്പെട്ടവരുമായി തർക്കത്തിൽ ഏർപ്പെട്ടേക്കാം.
ധനു: ഇന്ന് നിങ്ങൾക്ക് നല്ല ഒരു ദിവസമായിരിക്കില്ല. ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം. വീട്ടിൽ കലഹങ്ങൾ നടന്നേക്കാം. ഓഫിസിൽ സഹപ്രവർത്തകരുമായി വാക്കുതർക്കമുണ്ടായേക്കാം. ചെയ്യുന്ന പ്രവർത്തികളിൽ വിജയം ഉണ്ടാവണമെന്നില്ല.
മകരം: കച്ചവട രംഗത്ത് പ്രതീക്ഷിച്ച പോലെ ലാഭമുണ്ടാവണമെന്നില്ല. ഇന്ന് നിങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള അപകടത്തിന് സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ പ്രത്യേകം ശ്രദ്ധ വേണം. നിങ്ങളുടെ കഴിവിൽ ഒരുപാട് പ്രശംസ ലഭിക്കും.
കുംഭം: ചെറിയ നേട്ടങ്ങളിൽ പോലും നിങ്ങൾ സന്തോഷിക്കും. ദിവസം മുഴുവൻ ഊർജസ്വലനായിരിക്കും. പുതിയ സുഹൃത്തുക്കളെ കണ്ടുമുട്ടും. പ്രിയപ്പെട്ടവരോടുകൂടി സമയം ചെലവഴിക്കും. ഒരുപാടി നാളായി ആഗ്രഹിച്ച കാര്യം ഇന്ന് നടക്കും.
മീനം: ഒരു പുതിയ ദൗത്യം ഏറ്റെടുക്കാന്‍ നിങ്ങള്‍ ഇന്ന് തയ്യാറെടുക്കും. നിങ്ങളുടെ മാനസികവും ശരീരികവുമായ ആരോഗ്യസ്ഥിതി മികച്ചതായിരിക്കും. ആഘോഷത്തിൽ പങ്കെടുക്കാൻ സാധിക്കും. സുഹൃത്തുകളുടെയും സഹപ്രവർത്തകരുടെയും സഹായം ഇന്ന് നിങ്ങൾക്ക് ഗുണം ചെയ്യും.
മേടം: ജീവിതപങ്കാളിയുമായി ഒരുപാട് സമയം ചിലവിടാൻ സാധിക്കും. ഒരു യാത്ര ചെയ്യാൻ അനുയോജ്യമായ ദിനമാണ് ഇന്ന്. വാഹനയോഗത്തിനും സാധ്യതയുണ്ട്. തൊഴിൽ മേഖലയിലും ഇന്ന് വിജയം ഉണ്ടാവും.
ഇടവം: അസൂത്രണം ചെയ്ത പദ്ധതികൾ ഭംഗിയായി നടപ്പിലാക്കും. രോഗികള്‍ക്ക് അരോഗ്യത്തില്‍ പെട്ടെന്ന് പുരോഗതിയുണ്ടാകും. എന്തു കാര്യം ചെയ്യുമ്പോഴും സംസാരിക്കുമ്പോഴും നല്ല ശ്രദ്ധ വേണം. മാനസിക ബുദ്ധിമുട്ടുകൾ തോന്നിയേക്കാം.
മിഥുനം: ഇന്ന് നിങ്ങൾക്ക് ഒരു ബിസിനസ് യാത്രയുണ്ടാകും. ജോലി സ്ഥലത്ത് ഇന്ന് നല്ല ദിവസമായിരിക്കും. ചെലവ് നിയന്ത്രിക്കുക. ഏറ്റവും പ്രിയപ്പെട്ട ഒരാളെ ഇന്ന് കണ്ടുമുട്ടും. ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുന്നതിലൂടെ ഇന്ന് നിങ്ങൾ ഒരുപാട് സന്തോഷിക്കും.
കര്‍ക്കിടകം: മേലുദ്യോഗസ്ഥനുമായി വാക്കു തർക്കമുണ്ടായേക്കാം. ചെയ്യുന്ന പ്രവർത്തികളിൽ വിജയം കണ്ടെത്താൻ കഴിയില്ല. തെറ്റായ തീരുമാനങ്ങൾ എടുത്തേക്കാം. നിങ്ങളുടെ പ്രവർത്തി മറ്റുള്ളവരെ വേദനപ്പിച്ചേക്കാം.
