പ്രവാസികൾ വിപരീത സാഹചര്യങ്ങളിലും നാട്ടിലെ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ കാണിക്കുന്ന താല്പര്യം ഏറെ പ്രശംസനീയം: സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ

കേരളത്തിലെ ജനങ്ങൾ ഭരണത്തിൽ ഒരു മാറ്റം വരാൻ ആഗ്രഹിക്കുന്നതായി തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ തനിക്കു ബോധ്യപ്പെട്ടതായി പാണക്കാട് സയ്യിദ് മുനവർ തങ്ങൾ അഭിപ്രായപ്പെട്ടു.

കോട്ടക്കൽ മണ്ഡലം യു. ഡി. എഫ് സ്ഥാനാർഥി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങളുടെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം
കെഎംസിസി യുടെയും യു. ഡി. എഫ് കോട്ടക്കൽ മണ്ഡലം കോഓർഡിനേഷൻ കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച “സ്ഥാനാർഥിക്കൊപ്പം ” ഓൺലൈൻ പരിപാടി ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങൾ.

യു. ഡി. എഫ് അധികാരത്തിൽ വന്നാൽ പ്രവാസികളുടെ പ്രശ്നങ്ങളിൽ അനുഭാവപൂർവ്വം പരിഗണിക്കാൻ ആവശ്യപ്പെടുമെന്നും മുനവ്വറലി തങ്ങൾ കൂട്ടിച്ചേർത്തു.

പശ്ചിമേഷ്യയിലെ സംഘർഷവും മറ്റു കെടുതികളും കാരണം ലോകമാസകലം പ്രയാസപ്പെട്ടു നിൽക്കുന്ന ഈ പ്രതികൂല സാഹചര്യത്തിലും നാട്ടിലെ തിരഞ്ഞെടുപ്പ് പ്രക്രിയകളിൽ പ്രവാസികൾ കാണിക്കുന്ന താല്പര്യം ഏറെ പ്രശംസനീയം തന്നെ എന്ന് മുനവർ തങ്ങൾ പ്രസ്താവിച്ചു.

കോട്ടക്കൽ മണ്ഡലം സ്ഥാനാർഥി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ മണ്ഡലത്തിൽ നടത്തിയ വികസന പദ്ധതികളും ഭാവി പരിപാടികളും വിശദീകരിച്ചു.

വേൾഡ് കെഎംസിസി ട്രഷറർ യു.എ.നസീർ (ന്യൂയോർക്ക്) ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. വേൾഡ് കെഎംസിസി ജനറൽ സെക്രട്ടറി ഡോ. പുത്തൂർ റഹ്മാൻ, യു.ഡി. എഫ് ചെയർമാൻ വി. മധുസൂദനൻ, കൺവീനർ സലാം വളാഞ്ചേരി, കോട്ടക്കൽ മുനിസിപ്പൽ ചെയർമാൻ കെ. കെ. നാസ്സർ, പി.എ. റഹ്മാൻ (തായ്‌ലൻഡ് കെഎംസിസി), ബഷീർ കുഞ്ഞു കാടാമ്പുഴ, മുജീബ് കോട്ടക്കൽ, ഫൈസൽ കല്ലൻ, സാനിഫ് ആലുവ, മൊയ്‌ദീൻകുട്ടി പൊന്മള, അഷ്‌റഫ്‌ വി, മുജീബ് മൂടാൽ, സലീം മണ്ടായപ്പുറം, ഷംസു കൊടുമുടി, മുസ്തഫ പുളിക്കൽ, ഷംസു വലിയകുന്നു, ഷാഫി കോട്ടക്കൽ എന്നിവർ സംസാരിച്ചു..

പി.കെ. കരീം (യുഎ ഇ) സ്വാഗതവും, അഷ്‌റഫ്‌ അലി പുതുക്കുടി (അബുദാബി) നന്ദിയും രേഖപ്പെടുത്തി.

മുജീബ് മൂടാൽ, തയ്യിൽ കുഞ്ഞിപ്പ, ജാബിർ കൈനിക്കര, ഷെരീഫ് പി. വി കരേക്കാട് തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു.

തുടർന്നുള്ള ദിവസങ്ങളിൽ നാട്ടിൽ സുഹൃത്തുക്കളേയും ബന്ധുക്കളേയും ബന്ധപ്പെട്ട് ഇത്തവണ യുഡിഎഫിനെ വിജയിപ്പിക്കാൻ വേണ്ട പ്രവർത്തനങ്ങൾ നടത്തുവാൻ വേണ്ട കാര്യങ്ങൾ ചെയ്യുവാന്‍ തീരുമാനിച്ചു.

Leave a Comment

More News