ഇംഫാൽ ഉൾപ്പെടെ മണിപ്പൂരിലെ അഞ്ച് ജില്ലകളിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ പെട്ടെന്ന് നിർത്തിവച്ചു. രണ്ട് നിരപരാധികളായ കുട്ടികൾ മരിച്ചതിനെ തുടർന്നാണ് ഭരണകൂടം ഈ നടപടി സ്വീകരിച്ചത്. റോക്കറ്റ് ആക്രമണമാണ് ഈ സംഭവത്തിന് കാരണമെന്ന് സംശയിക്കുന്നു.
മണിപ്പൂരിൽ വീണ്ടും അക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ടതോടെ സംസ്ഥാനത്ത് മൊബൈല്‍/ഇന്റര്‍നെറ്റ് സേവനങ്ങള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചു. ആക്രമണത്തില്‍ രണ്ട് പ്രായപൂർത്തിയാകാത്ത കുട്ടികള്‍ മരിക്കുകയും അവരുടെ അമ്മയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
അഞ്ച് ജില്ലകളിലെ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങളാണ് മൂന്ന് ദിവസത്തേക്ക് സർക്കാർ നിർത്തി വെച്ചത്. ചൊവ്വാഴ്ച അർദ്ധരാത്രി മൊയ്‌റാങ്ങിലെ ട്രോങ്‌ലോബി അവാങ് ലെയ്‌കായ് ഗ്രാമത്തിലെ ഒരു വീടിന് നേരെ തീവ്രവാദികളെന്ന് സംശയിക്കുന്നവര്‍ സ്‌ഫോടകവസ്തുക്കള്‍ എറിഞ്ഞതിനെത്തുടര്‍ന്ന് ഉറങ്ങിക്കിടന്ന അഞ്ച് വയസ്സുള്ള ആൺകുട്ടിയും ആറ് മാസം പ്രായമുള്ള പെൺകുട്ടിയും കൊല്ലപ്പെടുകയും അമ്മയ്ക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തെത്തുടർന്ന് ബിഷ്ണുപൂർ ജില്ലയിൽ കർഫ്യൂ ഏർപ്പെടുത്തി.
ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ്, തൗബൽ, കാക്ചിംഗ്, ബിഷ്ണുപൂർ ജില്ലകളിൽ മൂന്ന് ദിവസത്തേക്ക് മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവയ്ക്കാൻ മണിപ്പൂർ സർക്കാരിന്റെ ആഭ്യന്തര വകുപ്പ് ഏപ്രിൽ 7 ന് ഉത്തരവ് പുറപ്പെടുവിച്ചു. കിംവദന്തികളും തെറ്റായ വിവരങ്ങളും പടരുന്നത് തടയുന്നതിനും പൊതു ക്രമസമാധാനം നിലനിർത്തുന്നതിനും ഈ നടപടി ആവശ്യമാണെന്ന് ഭരണകൂടം അറിയിച്ചു.
ബിഷ്ണുപൂർ ജില്ലയിലെ മൊയ്‌റാംഗ് മേഖലയിലാണ് സംഭവം നടന്നത്, ഇത് മൈതേയ്, കുക്കി വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിൻ്റെ പ്രധാന കേന്ദ്രമാണ്. സംഭവത്തെ തുടർന്ന് ബിഷ്ണുപൂരിൽ കർഫ്യൂ ഏർപ്പെടുത്തി.
