തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ പിണറായി വിജയന്‍ നടത്തിയ പ്രസ്താവന അനുചിതം: കെ മുരളീധരന്‍

തിരുവനന്തപുരം: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ നടത്തിയ പരാമർശം മുഖ്യമന്ത്രി പിണറായി വിജയൻ ഒഴിവാക്കണമായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ പറഞ്ഞു. പിണറായി വിജയൻ കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രി കേരളത്തിനാകെ അപമാനമാണെന്ന് മുരളീധരൻ ആരോപിച്ചു. രേവന്ത് പറഞ്ഞത് പ്രാസമൊപ്പിച്ചുള്ള ഡയലോഗ് ആയിരുന്നു. മുഖ്യമന്ത്രിക്കും അതുപോലെ മറ്റേതെങ്കിലും സിനിമാ ഡയലോഗ് നർമ്മം കലർന്ന രീതിയിൽ മറുപടി നൽകാമായിരുന്നുവെന്ന് മുരളീധരന്‍ അഭിപ്രായപ്പെട്ടു.

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഒരു സിനിമാ സിനിമാ ഡയലോഗാണ് പറഞ്ഞത്. തമാശയ്ക്കാണ് അത് പറഞ്ഞത്. ‘പോ മോനെ ദിനേശാ’ എന്നതിന് പകരം അദ്ദേഹം ‘വിജയാ’ എന്ന് പറഞ്ഞു. മുഖ്യമന്ത്രി ചെയ്യേണ്ടിയിരുന്നത് മറ്റൊരു സിനിമയുടെ ഡയലോഗെടുത്ത് അതുപോലെ പറയണമായിരുന്നു. അല്ലാതെ ‘ഡാഷ് മോനെ’ എന്ന് പറഞ്ഞത് ശരിയായില്ലെന്ന് മുരളീധരൻ പറഞ്ഞു.

ഇന്നത്തെ കാലത്ത് തമാശകളെ പോലും പലരും ദ്രോഹപരമായ സ്വരത്തിൽ കാണുന്നു. മുഖ്യമന്ത്രി അത്തരമൊരു പരാമർശം നടത്തരുതായിരുന്നുവെന്നും മുരളീധരൻ പറഞ്ഞു. തിരഞ്ഞെടുപ്പുകളുടെ കാര്യം വരുമ്പോൾ എപ്പോഴും അടിയൊഴുക്കുകൾ ഉണ്ടാകും. അടിയൊഴുക്കുകൾ ഉണ്ടാകുമ്പോൾ ചെറുക്കാനുള്ള ശേഷി ആവശ്യമാണ്. വട്ടിയൂർക്കാവിൽ മത്സരം ബിജെപിയും സിപിഐഎമ്മും തമ്മിലാണെന്നതാണ് തമാശ. അയ്യായിരത്തിനും പതിനായിരത്തിനും ഇടയിൽ ഭൂരിപക്ഷത്തോടെ കോൺഗ്രസ് വട്ടിയൂർക്കാവിൽ വിജയിക്കുമെന്ന് കെ മുരളീധരൻ കൂട്ടിച്ചേർത്തു.

Leave a Comment

More News