രാശിഫലം (11-04-2026 ശനി)

ചിങ്ങം: നിങ്ങള്‍ക്ക് ഇന്നൊരു സാധാരണ ദിവസമാണ്. പ്രശ്‌നങ്ങളൊന്നും നേരിടേണ്ടിവരില്ല. ജോലി സ്ഥലത്ത് സഹപ്രവര്‍ത്തകര്‍ അനിഷ്‌ടം കാണിക്കുകയും നിസഹകരിക്കുകയും ചെയ്തേക്കാം. മേലുദ്യോഗസ്ഥരുമായി തര്‍ക്കത്തിലേര്‍പ്പെടാതിരിക്കുക. വീട്ടില്‍ നിന്നും ഏതാനും പ്രതികൂല വാര്‍ത്ത കേള്‍ക്കാനിടവരും. ആരോഗ്യം തൃപ്‌തികരമാവില്ല. നിങ്ങളുടെ ജോലി അഭിനന്ദിക്കപ്പെടാതെ പോയേക്കാം. എന്നാലും നിരാശനാകരുത്. നാളെ ഒരു പുതിയ ദിവസമാണ്.

കന്നി: കുട്ടികള്‍ക്ക് മനോവിഷമമുണ്ടാകുന്ന ദിവസമാണിന്ന്. എന്ത് ഭക്ഷണം കഴിക്കുന്നു എന്നതില്‍ ശ്രദ്ധിക്കുക. ആമാശയ സംബന്ധമായ അസുഖത്തിന് ഏറെ സാധ്യതയുണ്ട്. ഇന്ന് വിചാരിച്ച പോലെ കാര്യങ്ങള്‍ നീങ്ങില്ല. അപ്രതീക്ഷിത ചെലവുകളുണ്ടാകും. ദൗതിക ചര്‍ച്ചകളില്‍ നിന്ന് അകന്ന് നില്‍ക്കുക. ഊഹക്കച്ചവടത്തിനും മുതല്‍മുടക്കിനും ഇന്ന് അനുയോജ്യ ദിവസമല്ല. പ്രിയപ്പെട്ടവരോടൊപ്പം സന്തോഷപൂര്‍വം സമയം ചെലവിടും.

തുലാം: ഇന്നത്തെ ദിവസം അതികഠിനമാകും. നിങ്ങളിന്ന് ഏറെ പ്രകോപിതനായേക്കും. പ്രിയപ്പെട്ടവരുമായുള്ള ഇടപെടല്‍ ഒടുവിൽ തര്‍ക്കത്തില്‍ കലാശിക്കാം. നിങ്ങളുടെ അമ്മയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മനോവിഷമത്തിന് കാരണമാകും. ക്ഷമ പാലിക്കുന്നതിലൂടെ ആശ്വാസം ലഭിക്കും.

വൃശ്ചികം: ഇന്ന് ഉത്സാഹത്തിന്‍റെയും ഉന്മേഷത്തിന്‍റെയും ദിവസമാണ്. പുതിയ പദ്ധതികളും ദൗത്യങ്ങളും വന്നുചേരും. സഹപ്രവര്‍ത്തകരില്‍ നിന്നും സഹായവും സഹകരണവും ഉണ്ടാകും. അടുത്ത സുഹൃത്തിനെയോ ബന്ധുവിനെയോ കണ്ടുമുട്ടാന്‍ അവസരമുണ്ടാകും. ഇന്ന് ഏറ്റെടുക്കുന്ന ദൗത്യം വിജയിക്കും. സാമ്പത്തിക നേട്ടത്തിനും യോഗം കാണുന്നു. സഹോദരങ്ങള്‍ വഴി നേട്ടമുണ്ടാകും. പരീക്ഷകളിലും മത്സരങ്ങളിലും ഇന്ന് വിജയം ഉറപ്പ്. ഒരു ചെറിയ യാത്രക്കും സാധ്യത.

ധനു: മാനസികമായ അസ്വസ്ഥത നിങ്ങളെ ഉത്‌കണ്‌ഠാകുലനാക്കുന്നു. ഈ പിരിമുറുക്കം ശമിപ്പിച്ചില്ലെങ്കില്‍ നിങ്ങളിന്ന് പ്രിയപ്പെട്ടവരോട് കയര്‍ക്കുകയും അവരെ വേദനിപ്പിക്കുകയും ചെയ്യും. തൊഴില്‍ രംഗത്തെ അപ്രതീക്ഷിത പരാജയമോ നഷ്‌ടമോ നിങ്ങളില്‍ പ്രതികൂല മനോഭാവമുണ്ടാക്കുന്നുണ്ടെങ്കില്‍ എല്ലാം നല്ലതിനാണെന്ന് വിശ്വസിക്കുക. ഇന്ന് ജോലിയില്‍ നിങ്ങൾക്ക് സമ്മര്‍ദ്ദമേറാം. ചെലവുകള്‍ വര്‍ധിക്കാം. ശുഭാപ്‌തി വിശ്വാസത്തോടെ എല്ലാം നേരിടുക.

മകരം: ഇന്നത്തെ ദിവസം ഗുണകരമല്ല. അപകടങ്ങള്‍ക്ക് സാധ്യത. മുന്നോട്ട് വയ്‌ക്കുന്ന ഓരോ ചുവടിലും ശ്രദ്ധ വേണം. എന്നാല്‍ സന്തോഷ അനുഭവങ്ങളും ഇന്നുണ്ടാകും. ജോലിയില്‍ നിങ്ങള്‍ക്ക് അഭിനന്ദനം ലഭിക്കുകയും ഇത് അപ്രതീക്ഷിതമായ ജോലിക്കയറ്റത്തിലേക്ക് നയിക്കുകയും ചെയ്യും. ഏറ്റവും ചുരുങ്ങിയത് നിങ്ങളുടെ മാന്യതയും തൊഴില്‍പരമായ നിലപാടും പ്രകടമാംവിധം ഉയരും. പ്രിയപ്പെട്ടവരുമായും സുഹൃത്തുക്കളുമായുള്ള കൂടിക്കാഴ്‌ച സന്തുഷ്‌ടി പകരും.

കുംഭം: ഇന്ന് ജാമ്യം നില്‍ക്കുകയോ സാമ്പത്തിക ഇടപാടുകളില്‍ ഏര്‍പ്പെടുകയോ ചെയ്യരുത്. അനാവശ്യ ചെലവുകള്‍ ഒഴിവാക്കുക. ആരോഗ്യ പ്രശ്‍നങ്ങളുണ്ടാകാം. പണം ചെലവഴിക്കുന്നതിന് മുമ്പ് രണ്ട് തവണ ആലോചിക്കുക. കുടുംബാംഗങ്ങളും ബന്ധുക്കളും നിങ്ങളോട് യോജിക്കണമെന്നില്ല. നിങ്ങളെ ബാധിക്കാത്ത പ്രശ്‍നങ്ങളില്‍ ഇടപെടരുത്. തെറ്റായ ചിന്തകള്‍ക്കും പ്രേരണകള്‍ക്കും വഴിപ്പെടരുത്.

മീനം: സൗഹൃദങ്ങള്‍ നിങ്ങള്‍ക്കിന്ന് ഗുണകരമാകുമെന്ന് ഗണേശന്‍. സുഹൃത്തുക്കള്‍ക്കളേയും സഹപ്രവര്‍ത്തകരെയും സത്‌കരിക്കാന്‍ വേണ്ടി പണം ചെലവഴിക്കും. സമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ പ്രത്യേക താത്‌പര്യം കാണിക്കും. മുതിര്‍ന്നവരും മേലധികാരികളുമായും ഒത്തുചേരാന്‍ എല്ലാ സാധ്യതകളും ഉണ്ട്. ഇന്ന് നിങ്ങള്‍ ഏര്‍പ്പെട്ടേക്കാവുന്ന കരാറുകള്‍ ഭാവിയില്‍ വളരെ പ്രയോജനപ്രദമാകും. കുടുംബത്തില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും സന്തോഷ വാര്‍ത്ത വന്നെത്തും. അപ്രതീക്ഷിത സമ്പത്ത് വന്നുചേരും. ഒരു ഉല്ലാസ യാത്രയ്‌ക്ക് സാധ്യത കാണുന്നു.

മേടം: ഇന്ന് നിങ്ങൾ സമ്മർദ്ദത്തിലാണെങ്കിൽ അത് ഒരു നല്ല കാര്യമാണ്. കാരണം അത് നിങ്ങളുടെ കഴിവുകളെ പൂർണമായും പൂർത്തീകരിക്കാന്‍ സഹായകരമാകും. നിങ്ങളുടെ എല്ലാ സഹപ്രവർത്തകരെയും നിങ്ങൾ പരിശീലിപ്പിക്കും. ജീവിതത്തില്‍ ആഗ്രഹിച്ച കാര്യങ്ങളെല്ലാം സഫലമാകും.

ഇടവം: ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമാണ്. ജോലി സ്ഥലത്ത് സഹപ്രവര്‍ത്തകരുടെയും മേലുദ്യോഗസ്ഥരുടെയും ശ്രദ്ധാകേന്ദ്രമാകാന്‍ സാധിക്കും. ബിസിനസില്‍ നേട്ടം കൊയ്യാന്‍ സാധിക്കുന്ന ദിവസമാണിന്ന്. വിദ്യാര്‍ഥികള്‍ക്ക് ഇന്ന് നല്ല ദിവസമാണ്.

മിഥുനം: എല്ലാ ദിവസങ്ങളും മനോഹരവും അനായാസകരവുമായിരിക്കില്ല. ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് അനുകൂലമല്ല. ഇന്ന് അല്‍പം പോലും ജാഗ്രത നിങ്ങള്‍ കൈവിടാന്‍ പാടില്ല. പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നത് ഒഴിവാക്കുക. യാത്രയില്‍ നിന്നും അപരിചിതരില്‍ നിന്നും ഒഴിവാക്കുക. ചികിത്സാ നടപടി ക്രമങ്ങള്‍ നീട്ടിവയ്‌ക്കുക. മറ്റുള്ളവരുമായി തര്‍ക്കങ്ങള്‍ക്കും കലഹങ്ങള്‍ക്കും പോകാതിരിക്കുക. സാമ്പത്തിക പ്രതിസന്ധി നിങ്ങളെ ഇന്ന് വിഷമിപ്പിച്ചേക്കാം. കോപവും ചെലവും നിയന്ത്രിക്കുക.

കര്‍ക്കടകം: ഇന്ന് നിങ്ങള്‍ പലതരക്കാരുമായും ഇടപാടുകള്‍ നടത്തും. ബിസിനസില്‍ വന്‍ ലാഭം കൊയ്യാന്‍ സാധിക്കും. മൊത്തത്തില്‍ നിങ്ങള്‍ക്കിന്ന് ഭാഗ്യം നിറഞ്ഞ ദിവസമായിരിക്കും. തൊഴിലില്‍ അല്ലെങ്കില്‍ ബിസിനസില്‍ വിജയം നിങ്ങളെ കാത്തിരിക്കുന്നു. നേട്ടങ്ങളും പ്രശസ്‌തിയും അംഗീകാരവും ഇന്ന് നിങ്ങളെ തേടിയെത്തും. നല്ല ഭക്ഷണവും ക്രിയാത്മക മേഖലയിലെ പരിശ്രമങ്ങളുമായി സന്തോഷത്തോടെ ഈ ദിവസം ചെലവഴിക്കുക. ഇന്ന് നിങ്ങളുടെ ആരോഗ്യവും മെച്ചമായിരിക്കും.

Leave a Comment

More News