രാശിഫലം (12-04-2026 ഞായര്‍)

ചിങ്ങം: ഇന്നൊരു ശരാശരി ദിവസമാണ് നിങ്ങൾക്ക്. നല്ല ഭക്ഷണവും ക്രിയാത്മക മേഖലയിലെ പരിശ്രമങ്ങളുമായി സന്തോഷത്തോടെ ഈ ദിവസം ചെലവഴിക്കുക. ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകര്‍ അനിഷ്ടം കാണിക്കുകയും നിസഹകരിക്കുകയും ചെയ്തേക്കാം. കാര്യങ്ങള്‍ ചെയ്യുന്നതില്‍ പ്രശ്‍നങ്ങളുണ്ടാകാം. വീട്ടില്‍നിന്ന് ഒരു ദുഃഖകരമായ വാര്‍ത്ത വന്നേക്കാം.

കന്നി: കുട്ടികളെ കൊണ്ട് മനോവിഷമം ഉണ്ടായേക്കാം. ആരോഗ്യം തൃപ്‌തികരമാവില്ല. ഭക്ഷണം വളരെ ശ്രദ്ധയോടെ കഴിക്കുക. ആമാശയസംബന്ധമായ അസുഖത്തിന് ഏറെ സാധ്യതയുണ്ട്. ഇന്ന് വിചാരിച്ചപോലെ കാര്യങ്ങള്‍ നീങ്ങില്ല. അപ്രതീക്ഷിത ചെലവുകളുണ്ടാകും. പ്രിയപ്പെട്ടവരോടൊപ്പം സന്തോഷപൂര്‍വം സമയം ചെലവിടും.

തുലാം: ഇന്ന് നിങ്ങൾക്ക് അനുകൂലമായ ദിവസമാകില്ല. പ്രകോപിതനാകാം, തുടർന്ന് വലിയ വാക്കുതർക്കമുണ്ടാകാനും സാധ്യത. പ്രിയപ്പെട്ടവരുമായും നടത്തുന്ന ഇടപെടല്‍ ഒടുവിൽ തര്‍ക്കത്തില്‍ കലാശിക്കാം. അമ്മയിൽ നിന്ന് വിഷമ വാർത്ത ഉണ്ടാകും. യാത്രയില്‍ നിന്നും അപരിചിതരില്‍ നിന്നും വിട്ട് നില്‍ക്കുക.

വൃശ്ചികം: ദിവസം മുഴുവന്‍ ഉത്സാഹവും ഉന്മേഷവും നിറഞ്ഞ സുദിനം. പുതിയ പദ്ധതികളും ദൗത്യങ്ങളും വന്നുചേരും. സഹപ്രവര്‍ത്തകരുടെ സഹായവും സഹകരണവും ലഭിക്കും. അടുത്ത സുഹൃത്തിനേയോ ബന്ധുവിനേയോ കണ്ടുമുട്ടാന്‍ അവസരമുണ്ടാകും. ഇന്ന് ഏറ്റെടുക്കുന്ന ദൗത്യം വിജയിക്കും. സാമ്പത്തിക നേട്ടത്തിനും യോഗം കാണുന്നു. സഹോദരങ്ങള്‍ വഴി നേട്ടമുണ്ടാകും.

ധനു: പരീക്ഷകളിലും മത്സരങ്ങളിലും ഇന്ന് വിജയം ഉറപ്പ്. പ്രിയപ്പെട്ടവരോട് കയര്‍ക്കുകയും അവരെ വേദനിപ്പിക്കുകയും ചെയ്യാവുന്ന സന്ദർഭമുണ്ടാകും. തൊഴില്‍രംഗത്തെ അപ്രതീക്ഷിത പരാജയമോ നഷ്ടമോ നിങ്ങളില്‍ പ്രതികൂല മനോഭാവമുണ്ടാക്കും. ഇന്ന് ജോലിയില്‍ നിങ്ങൾക്ക് സമ്മര്‍ദ്ദമേറാം. ചെലവുകള്‍ വര്‍ധിക്കാം.

മകരം: ഇന്ന് ചെറിയ അപകടത്തിന് സാധ്യത. ഇതൊഴിച്ചാല്‍ ഈ ദിനം സന്തോഷാനുഭവങ്ങള്‍ നിറഞ്ഞതാണ്. ജോലിയില്‍ നിങ്ങള്‍ക്ക് അഭിനന്ദനം ലഭിക്കുകയും ഇത് അപ്രതീക്ഷിതമായ ജോലിക്കയറ്റത്തിലേക്ക് നയിക്കുകയും ചെയ്യും. പ്രിയപ്പെട്ടവരുമായും സുഹൃത്തുക്കലുമായും ഉള്ള കൂടിക്കാഴ്‌ച സന്തുഷ്‌ടി പകരും.

കുംഭം: ഇന്ന് ജാമ്യം നില്‍ക്കുകയോ സാമ്പത്തിക ഇടപാടുകളില്‍ ഏര്‍പ്പെടുകയോ ചെയ്യരുത്. അനാവശ്യ ചെലവുകള്‍ ഒഴിവാക്കുക. ആരോഗ്യ പ്രശ്‍നങ്ങളുണ്ടാകാം. എന്തിലെങ്കിലും പണം മുടക്കുന്നതുനുമുൻപ് രണ്ടുവട്ടം ആലോചിക്കുക. കുടുംബാംഗങ്ങളും ബന്ധുക്കളും നിങ്ങളുടെ അഭിപ്രായങ്ങളോട് യോജിക്കണമെന്നില്ല. നിങ്ങളെ ബാധിക്കത്ത പ്രശ്‍നങ്ങളില്‍ ഇടപെടരുത്.

മീനം: സൗഹൃദങ്ങള്‍ നിങ്ങള്‍ക്കിന്ന് ഗുണകരമാകും. സുഹൃത്തുക്കള്‍ക്കളേയും സഹപ്രവര്‍ത്തകരേയും സല്‍ക്കരിക്കാന്‍ അധിക പണം ചെലവഴിക്കും. സമൂഹ്യ പ്രവര്‍ത്തനങ്ങളിലേർപ്പെടും. ഇന്ന് നിങ്ങള്‍ ഏര്‍പ്പെട്ടേക്കാവുന്ന കരാറുകള്‍ ഭാവിയില്‍ വളരെ പ്രയോജനപ്രദമാകും. കുടുംബത്തില്‍നിന്നും സുഹൃത്തുക്കളില്‍നിന്നും സന്തോഷ വാര്‍ത്ത വന്നെത്തും.

മേടം: സമാധാനം നിറഞ്ഞ ദിവസമാകും ഇന്ന്. കോപവും അസ്വസ്ഥതയും ഉത്‌ക്കണ്‌ഠയും മാറ്റിവയ്‌ക്കുക. ദിവസത്തിൻ്റെ ആദ്യ പകുതിയിൽ ആരോഗ്യം മോശമായേക്കാം. ചര്‍ച്ചകളിലും തര്‍ക്കങ്ങളിലും ഇടപെടാതിരിക്കുക. നിങ്ങളുടെ എല്ലാ സഹപ്രവർത്തകരേരെയും നിങ്ങൾക്ക് പരിശീലിപ്പിക്കാൻ അവസരം ലഭിക്കും.

ഇടവം: നിങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കുന്നതിനുള്ള ഒരു മികച്ച ദിവസമാണിന്ന്. നിങ്ങളുടെ ജോലിസ്ഥലത്ത് അവ പ്രകടിപ്പിക്കുന്നത് വഴി സഹപ്രവർത്തകരുടെും മേലധികാരികളുടെയും എതിരാളികളുടെയും ആരാധനയും പിന്തുണയും നേടിയെടുക്കാൻ കഴിയും. അധികമായി മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടുന്നത് ഒഴിവാക്കുക.

മിഥുനം: ഇന്നത്തെ ദിവസം അധികഭാഗവും നിങ്ങള്‍ക്ക് അനുകൂലമായിരിക്കുകയില്ല. ഇന്ന് നിങ്ങളുടെ ആഗ്രഹങ്ങളെ നിയന്ത്രിക്കുക. പുതിയതായി എന്തെങ്കിലും ആരംഭിക്കുന്നത് ഒഴിവാവക്കുക. ചികിത്സാ നടപടിക്രമങ്ങള്‍ നീട്ടി വെക്കുക. തര്‍ക്കങ്ങള്‍ക്കും, കലഹങ്ങള്‍ക്കും പോകാതിരിക്കുക. സാമ്പത്തികപ്രതിസന്ധി നിങ്ങളെ ഇന്ന് വിഷമിപ്പിച്ചേക്കാം. കോപവും ചെലവും നിയന്ത്രിക്കുക.

കര്‍ക്കിടകം: ഇന്ന് നിങ്ങള്‍ക്ക് ഭാഗ്യം നിറഞ്ഞ ദിവസമായിരിക്കും. വളരെ തിരക്കുകൾ ഉണ്ടായേക്കാം. വിദൂര ദേശത്തുനിന്ന് വരുന്ന ഒരാള്‍ ഇന്ന് നിങ്ങളെ ആകര്‍ഷിക്കും. ഇത് പിന്നീട് രണ്ട്പേര്‍ക്കും ഗുണകരമാമയേക്കാവുന്ന ഒരു ബന്ധത്തിന്‍റെ തുടക്കമാകാം. തൊഴിലില്‍ അല്ലെങ്കില്‍ ബിസിനസില്‍ വിജയം നിങ്ങളെ കാത്തിരിക്കുന്നു. നേട്ടങ്ങളും, പ്രശസ്‌തിയും, അംഗീകാരവും ഇന്ന് നിങ്ങളെ തേടിയെത്തും. ഇന്ന് നിങ്ങളുടെ ആരോഗ്യവും മെച്ചപ്പെട്ടതായിരിക്കും.

Leave a Comment

More News