ഫിലാഡൽഫിയ:മലയാളി സമൂഹത്തിന്റെ സാംസ്കാരിക പൈതൃകം ഉയർത്തിപ്പിടിക്കുന്നതിൽ പ്രമുഖ സ്ഥാനത്ത് നിൽക്കുന്ന മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലാഡൽഫിയയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സ്റ്റാർ ഡ്രീംസ് സ്റ്റേജ് ഷോ 2026 ന്റെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു .ഏപ്രിൽ 18 ശനിയാഴ്ച് അഞ്ചുമണിക്ക് ജോർജ് വാഷിംഗ്‌ടൺ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ ഹണി റോസും കൂട്ടരും അവതരിപ്പിക്കുന്ന വിസ്‌മയകരമായ ഈ കലാവിരുന്നിൽ പങ്കുചേരാൻ ഹൃദയം നിറഞ്ഞ ക്ഷണം അറിയിക്കുന്നു
നൃത്തം, ഗാനമേള മാജിക്,കോമഡി എന്നിവ ഉൾപ്പെടെ വിവിധ കലാപരിപാടികളാൽ സമ്പുഷ്ടമായ ഈ ഷോയുടെ വിജയം കലാ ആസ്വാദകരായ നിങ്ങളാണ്. ഈ കലാവിരുന്ന് പ്രേക്ഷകർക്ക് ഒരു മനോഹരമായ അനുഭവമാകുമെന്ന് മാപ്പിന്റെ പ്രസിഡൻറ് കൊച്ചുമോൻ വയലത്ത് അറിയിച്ചു.
എല്ലാ മലയാളി സഹോദരങ്ങളെയും കുടുംബസമേതം മനോഹരമായ ഈ സ്റ്റേജ് ഷോയിലേക്ക് പങ്കുചേരാൻ ഹൃദയം നിറഞ്ഞ സ്വാഗതം ചെയ്യുന്നു.നിങ്ങളുടെ ഏവരുടെയും സാന്നിധ്യം ഈ പരിപാടിയുടെ വിജയത്തിന് ശക്തി പകരും
https://www.mapicc.org/event-details-registration/star-dreamz
സാജു വര്‍ഗീസ് (മാപ്പ് പി.ആര്‍.ഒ)

