ലബക് (ടെക്സാസ് ) :623-ാമതു ഇന്റർനാഷണൽ പ്രയർ ലൈൻ സെഷൻ 2026 ഏപ്രിൽ 21, ചൊവ്വാഴ്ച നടക്കും. സമയം: രാത്രി 9:00 (EST) | 8:00 (CST) | 6:00 (PST)
ലുബോക്ക് ഇമ്മാനുവൽ മാർത്തോമാ പള്ളി & സാൻ അന്റോണിയോ കോൺഗ്രിഗേഷൻ (ടെക്സസ്) വികാരി മുഖ്യ പ്രഭാഷണം നടത്തും
റവ. ജെയിംസ് കെ. ജോൺ നിലവിൽ ലുബോക്ക് ഇമ്മാനുവൽ മാർത്തോമാ പള്ളി & സാൻ അന്റോണിയോ കോൺഗ്രിഗേഷൻ (ടെക്സസ്) വികാരിയാണ്, വേദ പണ്ഡിതനും , സുവിശേഷ പസംഗീകനുമാണ്
വിവിധ രാജ്യങ്ങളിലുള്ളവര്‍ പ്രാര്‍ഥനയ്ക്കും ദൈവവചന കേള്‍വിക്കുമായി ഒത്തുചേരുന്ന പൊതുവേദിയാണ് ഇന്റര്‍നാഷണല്‍ പ്രയര്‍ ലയ്ന്‍. ആഴ്ചയിലെ എല്ലാ ചൊവ്വാഴ്ചയും രാത്രി 9 മണിക്കാണ് (ന്യൂയോര്‍ക്ക് ടൈം) പ്രയര്‍ലൈന്‍ സജീവമാകുന്നത്.വിവിധ സഭാ മേലധ്യക്ഷന്മാരും, പ്രഗത്ഭരും പ്രശസ്തരും, ദൈവവചന പണ്ഡിതന്മാരും നല്‍കുന്ന സന്ദേശം ഐപിഎല്ലിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നു. ചൊവ്വാഴചയിലെ പ്രയര്‍ ലൈന്‍ സന്ദേശം നല്‍കുന്ന റവ. ജെയിംസ് അച്ചന്റെ പ്രഭാഷണം ശ്രവിക്കുന്നതിനും, അനുഗ്രഹം പ്രാപിക്കുന്നതിനും താഴെ കാണുന്ന , ഫോണ്‍ നമ്പരുമായി ബന്ധപ്പെടണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു.
ഡയൽ ഇൻ ചെയ്യാനുള്ള നമ്പർ:
1-712-770-4821
ആക്‌സസ് കോഡ്: 530464#
കൂടുതൽ വിവരങ്ങൾക്ക്:
ടി. എ. മാത്യു, ഹ്യൂസ്റ്റൺ, TX – 713-436-2207
സി. വി. സാമുവൽ, ഡെട്രോയിറ്റ്, MI –86-216-0602.
