ചിങ്ങം: ക്രിയാത്മക ഊര്‍ജം ഇന്ന് നിങ്ങളുടെ ചിന്തകളിലും നിശ്ചയദാര്‍ഢ്യത്തിലും പ്രകടമാകും. നിങ്ങളുടെ ജോലിസാമര്‍ത്ഥ്യത്തേയും ആസൂത്രണമികവിനേയും മേലധികാരികള്‍ അങ്ങേയറ്റം പ്രശംസിക്കും. ഭൂമിയും മറ്റ് സ്വത്തുക്കളുമായി ബന്ധപ്പെട്ട ഇടപാടുകള്‍ക്ക് ഇന്ന് ഒരു നല്ല ദിവസമാണ്.
കന്നി : ഇന്ന് നിങ്ങള്‍ക്ക് അലസതയും ഉത്സാഹക്കുറവും അനുഭവപ്പെടും. ദിവസം മുഴുവന്‍ പ്രതികൂല സാഹചര്യങ്ങള്‍ ആയിരിക്കും. പ്രത്യേകിച്ചും നിങ്ങളുടെ കുട്ടികളുടെ ആരോഗ്യം സംബന്ധിച്ച പ്രശ്‌നം നിങ്ങളെ ഏറെ അസ്വസ്ഥനാക്കും. ഒട്ടേറെ പ്രതികൂല സാഹചര്യങ്ങളും ഉല്‍ക്കണ്‌ഠയും ഉണ്ടാകും. ജോലിയില്‍ സഹപ്രവര്‍ത്തകരും മേലുദ്യോഗസ്ഥരും ചെയ്യുന്ന വിമര്‍ശനം നിങ്ങള്‍ വേണ്ടവിധം ശ്രദ്ധിക്കുകയില്ല. ആ വിമര്‍ശനങ്ങള്‍ സമയത്തോടൊപ്പം കടന്നുപോകുമെന്ന് നിങ്ങള്‍ കരുതുന്നു.
തുലാം : മുന്‍കോപം നിയന്ത്രിക്കുക. പകരം ധ്യാനവും ആത്മീയതയും നിങ്ങള്‍ക്ക് സമാശ്വാസം തരുന്നു. നിയമവിരുദ്ധമോ അധാർമ്മികമോ ആയ പ്രവര്‍ത്തികളില്‍നിന്ന് അകന്ന് നില്‍ക്കുക. അവ നിങ്ങളുടെ പ്രശ്‌നങ്ങള്‍ വര്‍ധിപ്പിക്കുകയേ ഉള്ളൂ. ഒരു പുതിയ ബന്ധം പടുത്തുയര്‍ത്താന്‍ ഇപ്പോള്‍ ശ്രമിക്കുന്നത് നല്ലതല്ല. സാമ്പത്തിക പ്രതിസന്ധി ഉണ്ടാകാമെന്നതുകൊണ്ട് കൃത്യമായ കണക്ക് സൂക്ഷിക്കുക.
വൃശ്ചികം : ഇന്ന് ഉല്ലാസവേളയാണ്. പുറത്ത് പോകൂ. സുഹൃത്തുക്കളെ കണ്ടുമുട്ടൂ. അവരുമായി ഉല്ലാസകരമായി സമയം ചെലവഴിക്കൂ. ഒന്നിച്ചൊരു സിനിമ… അല്ലെങ്കില്‍ ഒരു സാഹസിക യാത്ര… ഇന്ന് സമൂഹികമായ അംഗീകാരത്തിന്‍റെയും അഭിനന്ദനങ്ങളുടേയും കൂടി ദിവസമാണ്.
ധനു : നക്ഷത്രങ്ങള്‍ അനുകൂലസ്ഥാനങ്ങളില്‍ നിലകൊള്ളുന്നതുകൊണ്ട് ഭാഗ്യവും അവസരങ്ങളും ഇന്ന് നിങ്ങളെ തേടിയെത്തും. ഇന്ന് നിങ്ങള്‍ക്ക് ശാരീരകമായും മാനസികമായും നല്ല ദിവസം. കുടുംബത്തിലും ജോലിസ്ഥലത്തും സമാധാനപരമായ അന്തരീക്ഷം നിലനില്‍ക്കും. നിങ്ങള്‍ എല്ലാവരോടും അനുഭാവപുര്‍വം പെരുമാറും. മാതൃഭവനത്തില്‍ നിന്നുമുള്ള ഒരു ശുഭവാര്‍ത്ത നിങ്ങള്‍ക്ക് കൂടുതല്‍ ഉല്ലാസം നല്‍കും.
മകരം : നിങ്ങള്‍ നിങ്ങളുടെ ഈ ദിനം മികച്ച രീതിയില്‍ ആരംഭിക്കുകയും വളരെപ്പെട്ടെന്ന് തന്നെ നിങ്ങളുടെ കഴിവുകളാല്‍ മറ്റുള്ളവരെ അത്ഭുതപ്പെടുത്തുകയും ചെയ്യും. ഉത്പാദനക്ഷമത വര്‍ധിപ്പിക്കാന്‍ പ്രവര്‍ത്തനരീതിയില്‍ ഇന്ന് നിങ്ങള്‍ മാറ്റം വരുത്താന്‍ സാധ്യതയുണ്ട്. വര്‍ധിച്ച ആത്മവിശ്വാസം നല്ലൊരു ദിനം നിങ്ങള്‍ക്ക് സമ്മാനിക്കും.
കുംഭം : നിങ്ങളുടെ ജോലിഭാരം കുറയ്‌ക്കാന്‍ സഹപ്രവര്‍ത്തകര്‍ നിങ്ങളെ സഹായിക്കും. നിങ്ങളുടെ ക്രിയാത്മകമായ പ്രതികരണം ജനങ്ങളെ ആകര്‍ഷിക്കുന്നതിന് സഹായകമാകും. നിങ്ങളുടെ സ്‌നേഹിതരാല്‍ നിങ്ങളുടെ ഈ ദിനം മികച്ച രീതിയില്‍ അവസാനിക്കും.
മീനം : നിങ്ങളുടെ ജീവിതത്തിലെ നിര്‍ണായകമായ ഒരു നിമിഷത്തിലൂടെ കടന്നുപോകേണ്ടതിനാല്‍ ഈ ദിനത്തില്‍ നിങ്ങള്‍ ശ്രദ്ധാലുവായിരിക്കുക. എതിര്‍ലിംഗത്തില്‍ പെട്ടവര്‍ നിങ്ങളെ വാഴ്ത്തിപ്പറയാനുള്ള അവസരം ഇന്ന് ഉണ്ടാകും. നിങ്ങളുടെ ഗ്രഹങ്ങളുടെ സ്ഥാനം, നിങ്ങള്‍ സങ്കല്‍പ്പിക്കുന്നതിനേക്കാള്‍ കൂടുതല്‍ നേടാന്‍ ഇന്ന് നിങ്ങളെ സഹായിക്കും.
മേടം : ഒരു സാധാരണദിവസമാണ് മേടരാശിക്കാരെ ഇന്ന് കാത്തിരിക്കുന്നത്. എന്നാലും ഇന്ന് സ്ഥിതിഗതികള്‍ കുറേക്കൂടി മെച്ചപ്പെടും. നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ തെരുവോരങ്ങളിലെ ഭക്ഷണസാധനങ്ങളുടെ പ്രലോഭനങ്ങള്‍ക്ക് നിങ്ങളിന്ന് വഴിപ്പെടരുത്‍. ഇത് കൂടാതെ നിങ്ങളുടെ മനസ് പലവിധ പ്രശ്‌നങ്ങള്‍കൊണ്ട് – പ്രത്യേകിച്ചും ചെലവുകള്‍ വര്‍ധിച്ചുവരുന്നതുകൊണ്ട് – അസ്വസ്ഥമായിരിക്കും. അതത്ര കാര്യമാക്കേണ്ടതില്ല. അല്ലെങ്കില്‍ നിങ്ങളുടെ ആരോഗ്യം കൂടുതൽ മോശമായേക്കും.
ഇടവം : ഇന്ന് നിങ്ങള്‍ക്ക് വളരെ ശാന്തത നിറഞ്ഞ ദിവസമായിരിക്കും. ഒരു പുതിയ ആത്മവിശ്വാസം കൈവന്നതായി നിങ്ങള്‍ക്ക് തോന്നും. ഇത് ജോലിയില്‍ തികഞ്ഞ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നിങ്ങളെ സഹായിക്കും. തന്മൂലം നിങ്ങളുടെ ജോലി വിജയകരമായും ഉത്സാഹപൂര്‍വവും ചെയ്‌തു തീര്‍ക്കാന്‍ സാധിക്കും. ധനപരമായ കാര്യങ്ങളിലും ഇന്നൊരു ഭാഗ്യദിവസമാണ്. കുടുംബത്തിലെ സമാധാനപരമായ അന്തരീക്ഷം ഇന്നത്തെ സായാഹ്നം സന്തോഷകരമാക്കും. ചുരുക്കത്തില്‍, ഒരു അവിസ്‌മരണീയ ദിനം ആയിരിക്കും.
മിഥുനം : നിങ്ങളുടെ കോപവും സംസാരവും വിപത്ത് ക്ഷണിച്ച് വരുത്തും എന്നതുകൊണ്ട് ശ്രദ്ധിക്കുക. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായുള്ള ഇടപഴകലില്‍ ഇത് തെറ്റിദ്ധാരണകള്‍ക്ക് കാരണമായേക്കാം. ആരോഗ്യപ്രശ്‌നങ്ങള്‍ക്കും മാനസിക പിരിമുറുക്കത്തിനും ഇടവരുത്തുകയും ചെയ്തേക്കും. നിങ്ങൾക്കിന്ന് കണ്ണ് ചൊറിച്ചില്‍ അനുഭവപ്പെട്ടേക്കാം എന്നതുകൊണ്ട് തക്കതായ മരുന്ന് കൈവശം സൂക്ഷിക്കുക. അപകടങ്ങള്‍ക്കും അമിതച്ചെലവുകള്‍ക്കും ഇന്ന് സാധ്യത.
കര്‍ക്കടകം : നിങ്ങളുടെ ക്രിയാത്മകമായ ഊര്‍ജം ഇന്ന് ഫലവത്താകും. സൗഹൃദസന്ദര്‍ശനങ്ങള്‍ക്കും ഉല്ലാസവേളകള്‍ക്കും സാധ്യത. അവിവാഹിതര്‍ക്ക് വിവാഹത്തെ പറ്റി ചിന്തിക്കാം. താമസിയാതെ നിങ്ങളുടെ ജീവിതപങ്കാളിയെ കണ്ടെത്താന്‍ കഴിഞ്ഞേക്കാം. പെട്ടെന്നുളള സാമ്പത്തിക നേട്ടവും സാമ്പത്തിക സ്രോതസുകള്‍ വര്‍ധിച്ചതും ഇന്ന് നിങ്ങളുടെ ഭാഗ്യാനുഭവങ്ങള്‍ കൂടുതലാക്കും.
