വാൽപാറ ദുരന്തം: മർകസ് സംഘം മരണ വീടുകൾ സന്ദർശിച്ചു

കോഴിക്കോട്: തമിഴ്‌നാട് വാൽപാറയിൽ വാഹനം നിയന്ത്രണംവിട്ടുണ്ടായ അപകടത്തിൽ മരണപ്പെട്ട സ്കൂൾ അധ്യാപകരുടെയും ജീവനക്കാരുടെയും വീടുകൾ മർകസ് സംഘം സന്ദർശിച്ചു. മർകസ് ജനറൽ സെക്രട്ടറി ഉസ്താദ് കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരുടെ പ്രത്യേക നിർദേശത്തെ തുടർന്നാണ് മർകസ് എക്സിക്യൂട്ടീവ് കമ്മിറ്റി സെക്രട്ടറിയും സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാനുമായ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോടിന്റെ നേതൃത്വത്തിലുള്ള സംഘം മലപ്പുറം പാങ്ങിലുള്ള മരണപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ചത്.

കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ് പ്രാദേശിക നേതാക്കൾക്കൊപ്പം മരണ വീടുകൾ സന്ദർശിച്ച സംഘം ബന്ധുക്കളെ ആശ്വസിപ്പിക്കുകയും പ്രാർഥന നടത്തുകയും ചെയ്തു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും മരണാനന്തര ചടങ്ങുകൾക്കും നേതൃത്വം നൽകിയ സന്നദ്ധപ്രവർത്തകരുമായും പ്രദേശവാസികളുമായും ആശയവിനിമയം നടത്തി. ചികിത്സയിൽ കഴിയുന്നവരുടെ പുരോഗതിയും അന്വേഷിച്ചു. മർകസ് ഡയറക്ടർ ബോർഡ് അംഗംങ്ങളായ ഉനൈസ് മുഹമ്മദ്, വിഎം റഷീദ് സഖാഫി, ഷമീം കെകെ, ദുൽകിഫിൽ സഖാഫി തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.

Leave a Comment

More News