വേനലവധി കവരുന്ന സർക്കാർ നടപടി പിൻവലിക്കുക: കെ.എസ്.ടി.എം

കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെൻറ് മലപ്പുറം യാത്രയയപ്പ് സമ്മേളനം വെൽഫെയർ പാർട്ടി ജില്ല പ്രസിഡണ്ട് സഫീർഷാ ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം : അദ്ധ്യാപകരെയും കുട്ടികളെയും ഒരു പോലെ പ്രതികൂലമായി ബാധിക്കുന്ന വേനലവധി സമയത്തെ ക്ലാസ്സ് നടപടികളിൽ നിന്ന് വിദ്യാഭ്യാസ വകുപ്പ് പിന്മാറണമെന്ന് കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെൻറ് (കെ.എസ്.ടി.എം) മലപ്പുറം ജില്ലാ കമ്മിറ്റി.

സർവീസിൽ നിന്ന് വിരമിക്കുന്ന അദ്ധ്യാപകർക്കുള്ള യാത്രയയപ്പും വിവിധ മത്സരത്തിൽ സംസ്ഥാന തലത്തിൽ വിജയികളായവർക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. മലപ്പുറം ഫാറൂഖ് ഹാളിൽ വച്ച് നടന്ന പരിപാടി വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് സഫീർഷാ ഉദ്ഘാടനം ചെയ്തു. ടീച്ചേഴ്സ് മൂവ്മെൻറ് സംസ്ഥാന സെക്രട്ടറി എൻ.പി.എ കബീർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡണ്ട് ജാബിർ ഇരുമ്പുഴി അദ്ധ്യക്ഷനായി. റജീന അലി, ഹനീഫ വണ്ടൂർ, വി ഷെരീഫ്, നാസർ കീഴുപറമ്പ്, എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എ ജുനൈദ് സ്വാഗതവും ട്രഷറർ ഉസ്മാൻ മാമ്പ്ര നന്ദിയും പറഞ്ഞു

Leave a Comment

More News