മിസ്സിസ്സാഗ (ടൊറോന്റോ): കോട്ടയം കൊച്ചുപുരയ്ക്കൽ രാജീവ് വി നായർ (62) മിസ്സിസ്സാഗായിൽ നിര്യാതനായി.
ഭാര്യ: കോട്ടയം ചാന്നനിക്കാട് തുണ്ടിയിൽ (മാധവം) കുടുംബാംഗം ദേവി നായർ. ഏക മകൻ രോഹിത്. മരുമകൾ: രുചി.
സഹോദരങ്ങൾ: സേതുലക്ഷ്മി സോമൻ നായർ, രാജലക്ഷ്മി രാമചന്ദ്രൻ നായർ, സജീവ് നായർ സിന്ധു.
മെയ് 30 ശനിയാഴ്ച വൈകുന്നേരം 6 മുതൽ 8 വരെ മിസ്സിസ്സാഗയിലുള്ള സെന്റ് ജോൺസ് ഡിക്സി സെമിത്തേരി &ക്രിമിറ്റോറിയം -St. John’s Dixie Cemetery & Crematorium (737 Dundas Street East Mississauga, ON L4Y 2B5) -ൽ മൃതദേഹം പൊതുദർശനത്തിന് വെക്കും.
പിറ്റേ ദിവസം ഞായറാഴ്ച രാവിലെ 9:30 – 11:30 ന് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ സംസ്കരിക്കും.
