കോഴിക്കോട്: എത്ര വലിയ പരീക്ഷണങ്ങൾ നേരിട്ടാലും വിശ്വാസം മുറുകെ പിടിച്ചും നിയമങ്ങൾ അനുസരിച്ചും ജീവിക്കുന്നവർക്ക് ആത്യന്തിക വിജയമുണ്ടെന്ന പ്രതീക്ഷയുടെ സന്ദേശമാണ് ബലിപെരുന്നാൾ നൽകുന്നതെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. ഏത് ദുർബല നിമിഷത്തിലും ഉന്മേഷം നേടാനും ധൈര്യം സംഭരിക്കാനും പ്രതിസന്ധികൾ തരണം ചെയ്യാനും ഇബ്റാഹീം നബി(അ)യുടെയും കുടുംബത്തിന്റെയും ജീവിത പാഠങ്ങൾ മനുഷ്യർ മാതൃകയാക്കണം.ഒരുമയും സാഹോദര്യവും ഉദാരതയും നിറഞ്ഞുനിൽക്കുന്ന ആരാധനകളാണ് പെരുന്നാളിന്റെ സവിശേഷത. ഹജ്ജും ബലികർമവും പെരുന്നാൾ നിസ്കാരവുമെല്ലാം ഈ മൂല്യങ്ങൾ വിളംബരം ചെയ്യുന്നുണ്ട്. പശ്ചിമേഷ്യൻ സംഘർഷം ലോകത്തെയാകെ പലവിധത്തിൽ അരക്ഷിതാവസ്തയിലാക്കിയ ഈ സാഹചര്യത്തിൽ സാമ്പത്തിക പ്രയാസമനുഭവിക്കുന്നവരെ ചേർത്തുപിടിച്ചും ദുഃഖിതരെ ആശ്വസിപ്പിച്ചും പെരുന്നാൾ ദിനങ്ങളെ അർഥവത്താക്കണമെന്ന് കാന്തപുരം പറഞ്ഞു.
വീഡിയോ സന്ദേശം ലിങ്ക്: https://drive.google.
