ഡാളസ് : എസ്സെൻസ് ഗ്ലോബലിൻ്റെ ആഭിമുഖ്യത്തിൽ ഡാളസിൽ സെമിനാർ സംഘടിപ്പിക്കുന്നു. ഗാർലൻറ് ബെൽറ്റ് ലൈൻ റോഡിൽ കേരള അസോസിയേഷൻ ഓഫ് ഡാളസ് ഹാളിൽ വെച്ച് മെയ് 30 ശനിയാഴ്ച രാവിലെ 8:30 മുതൽ 5 മണി വരെയാണ് പ്രോഗ്രാം നടക്കുന്നത്.
സ്വതന്ത്രചിന്ത, ശാസ്ത്രം, വിജ്ഞാനം എന്നീ മേഖലകളിൽ താൽപര്യമുള്ള എല്ലാവരെയും ഈ സെമിനാറിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നതായി എസ്സെൻസ് ഗ്ലോബലിൻ്റെ കോ- ഓർഡിനേറ്റേഴ്‌സ് അറിയിച്ചു. സെമിനാറിൽ പ്രൊ. പി. ജെ ജോസഫ് എഴുത്തുകാരൻ (അറ്റുപോകാത്ത ഓർമ്മകൾ) മുഖ്യ പ്രഭാഷണം നടത്തും. കൂടാതെ, ജെയിംസ് കുരീക്കാട്ടിൽ, തമ്പി ആന്റണി (സാഹിത്യകാരൻ, സിനിമാ പ്രവർത്തകൻ), പാസ്റ്റർ ഷിബു പിടിയ്ക്കൽ എന്നിവർ പ്രഭാഷണം നടത്തുന്നതാണ്.
ഡോ. ഷാ സുൽത്താൻ, രൂപ നായർ, ജോബോയ് തോംസൺ, ഡോ. അനുപാ റോഷൻ, ജയൻ മനോൽ, സുജിത് സുരേന്ദ്രൻ, അജയ് മുരളീധരൻ എന്നിവർ പങ്കെടുത്തു നടത്തുന്ന പാനൽ ചർച്ചയും ഉണ്ടായിരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്: 832 469 1905, 720 483 5633
