ലണ്ടന്‍ മലയാളി കൗണ്‍സില്‍ സാഹിത്യ പുരസ്‌കാരം 2025 സാബു ശങ്കറിനും സുധാകരന്‍ ചന്തവിളയ്ക്കും

തിരുവനന്തപുരം: ലണ്ടന്‍ മലയാളി കൗണ്‍സില്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ ശ്രീ. സാബു ശങ്കറിനും (നോവല്‍) ‘ഷവലിയാര്‍ ഹൗസിലെ കൊറോണ രാത്രി’ (പ്രസാധകര്‍ സണ്‍ഡേ സര്‍ക്കിള്‍, ഹന്‍ഡ്രഡ്ഫോള്‍ഡ് പബ്ലിഷേഴ്‌സ്), കവിതക്ക് സുധാകരന്‍ ചന്തവിളയുടെ ‘ഏകാത്മകം’ (പ്രസാധകര്‍ ഒരുമ പബ്ലിഷേഴ്‌സ്) ലഭിച്ചതായി ലണ്ടന്‍ മലയാളി കൗണ്‍സില്‍ പ്രസിഡന്റ് സണ്ണി പത്തനംതിട്ട, സെക്രട്ടറി ശശി ചെറായി അറിയിച്ചു.

ഡോ. പോള്‍ മണലില്‍, എം. കെ. ഹരികുമാര്‍, (നോവല്‍) കാരൂര്‍ സോമന്‍, ശ്രീമതി മിനി സുരേഷ് (കവിത) തുടങ്ങിയവര്‍ ഉള്‍പ്പെട്ട ജഡ്ജിംഗ് കമ്മിറ്റിയാണ് പുസ്തകങ്ങള്‍ തെരെഞ്ഞടുത്തത്. ലിമ വേള്‍ഡ് ലൈബ്രറി സാഹിത്യ ഓണ്‍ലൈന്‍ സാംസ്‌കാരിക സമ്മേളനം മെയ് 23, 2026 കോട്ടയം പ്രസ്സ് ക്ലബ്ബില്‍ വച്ചു നടന്ന ചടങ്ങില്‍ നിയമ സഭാ സ്പീക്കര്‍ ബഹു. തിരുവഞ്ചൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കാരൂര്‍ സോമന്‍ പുരസ്‌കാര ഫലകവും, ഇരുപത്തയ്യായിരം രൂപയും സുധാകരന്‍ ചന്ദവിളക്ക് സമ്മാനിച്ചു.

തിരുവനന്തപുരം ജോയിന്റ് കൗണ്‍സില്‍ ഓടിറ്റോറിയത്തില്‍ മെയ് 24,2026 ഫില്‍ക്ക പ്രസിഡന്റ് ഡോ. ബി. രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ ഫില്‍ക ഫിലിം സൊസൈറ്റിയുടെ ലച്ചിത്ര മേളയില്‍വെച്ച് സാബു ശങ്കറിന് പുരസ്‌കാര ഫലകം ബഹു. ഗതാഗത വകുപ്പ് മന്ത്രി സി.പി.ജോണ്‍ പുരസ്‌കാര ഫലകവും, സാഹിത്യകാരന്‍ കാരൂര്‍ സോമന്‍ ഇരുപത്തയ്യായിരം രൂപയും കൈമാറി. ചടങ്ങില്‍ കാരൂര്‍ സോമനെ മന്ത്രി പൊന്നാട അണിയിച്ചു ആദരിച്ചു.

കാരുരിന്റെ ‘കാലം ചുംബിച്ച മാസിഡോണിയ’ (ഗ്രീസ് യാത്ര വിവരണം, പ്രഭാത് ബുക്‌സ് ), ‘കണ്ടറിയാത്തവര്‍ കൊണ്ടറിയും’ (ലേഖനം ആമസോണ്‍), മന്ത്രി സി. പി. ജോണ്‍ പന്ന്യന്‍ രവീന്ദ്രന് (മുന്‍ എം. പി) ക്ക് നല്‍കി പ്രകാശനം ചെയ്തു. കെ. ജെ. ജോസ്‌മോന്‍ (സംസ്ഥാന പ്രസിഡന്റ്, കെ. ഡി. പി) ആശംസയും സ്വാഗതം സാബു ശങ്കര്‍ (ജനറല്‍ സെക്രട്ടറി ഫില്‍ക്ക), നന്ദി. കാരൂര്‍ സോമനും അറിയിച്ചു.

Leave a Comment

More News