ബലി പെരുന്നാൾ ആഘോഷങ്ങൾക്ക് നിറം പകർന്ന് നടുമുറ്റം ഖത്തറിന്റെ മെഹന്തി–ബിരിയാണി മത്സരങ്ങൾ

ദോഹ: ബലി പെരുന്നാളാഘോഷത്തോടനുബന്ധിച്ച് വനിതാ കൂട്ടായ്മയായ നടുമുറ്റം ഖത്തർ മെഹന്തി മത്സരവും ബിരിയാണി പാചക മത്സരവും സംഘടിപ്പിച്ചു. ബര്‍വ്വ കോമേഴ്സ്യല്‍ അവന്യൂവിലെ മജാസ് റെസ്റ്റോറന്റില്‍ വെച്ച് നടന്ന പരിപാടിയിൽ ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി വനിതകൾ പങ്കെടുത്തു.

മെഹന്തി ഡിസൈന്‍ മത്സരത്തിൽ ഷിഫ്ന മുഹമ്മദ് ഒന്നാം സ്ഥാനവും, ആസിയ സഹീർ ഷെയ്ഖ് രണ്ടാം സ്ഥാനവും, ഉമാമ മഹ്മൂദ് അൽഹസൻ മൂന്നാം സ്ഥാനവും നേടി.

ബിരിയാണി പാചക മത്സരത്തിൽ നഫീല റിയാസ് ഒന്നാം സ്ഥാനവും, ഉസൈറ രണ്ടാം സ്ഥാനവും, നജിയ നസ്രീൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

മുഖ്യ പ്രായോജകരായ ജിറ്റ്കോ ഗ്രൂപ്പ് ഓഫ് കമ്പനീസ്, മജാസ് റെസ്റ്റോറന്റ് എന്നിവയുടെ പ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുത്തവര്‍ക്കും വിജയികള്‍ക്കും ഉപഹാരങ്ങള്‍ വിതരണം ചെയ്തു.

നടുമുറ്റം പ്രസിഡന്റ് സന നസീം, പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് ലത കൃഷ്ണ നടുമുറ്റം ജനറൽ സെക്രട്ടറി ഫാത്തിമ തസ്നീം, വൈസ് പ്രസിഡന്റ് സജ്‌ന സാക്കി, സെക്രട്ടറിമാരായ ജുമാന, രജിഷ പ്രദീപ്, മറ്റു ഭാരവാഹികളായ അബിദ അബ്ദുല്ലാഹ്, ജോളി തോമസ്, റിനിഷ, മായ, ഫൗസിയ മനാഫ്, ഫാത്തിമ ഹാരിസ്, സക്കീന അബ്ദുള്ള, റഹീന, ഷാജിമ, അൻസൽന, നസ്രിയ, ഭീമ, അസ്മ, ജമീല മമ്മു, റൂബി അൻവർ, ഹിബ ബഷീർ, റജുല ഷഫീഖ്, ഖമറുന്നിസ, ഫസീല, സൗമ്യ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a Comment

More News