ഹരിത ഭൂമിക്കായി കൈകോർത്ത് വടക്കാങ്ങര ടാലൻറ് പബ്ലിക് സ്കൂളിലെ കുരുന്നുകൾ

വടക്കാങ്ങര: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തങ്ങൾക്കും വരും തലമുറകൾക്കും ജീവിതം സാധ്യമാകുന്ന തരത്തിൽ ഭൂമിയെ പരിപാലിക്കാൻ പ്രതിജ്ഞ ചെയ്ത് വടക്കാങ്ങര ടാലൻറ് പബ്ലിക് സ്കൂളിലെ കുരുന്നുകൾ. വായുവും വെള്ളവും അന്തരീക്ഷവും മലിനമാക്കുന്ന വസ്തുക്കൾ ഉപേക്ഷിക്കുമെന്നും തങ്ങളാലാവും വിധം ചുറ്റുപാടുകളും തങ്ങളുടെ പരിസരങ്ങളും ഹരിതാഭമാക്കുമെന്നും സ്കൂൾ പ്രതിനിധി റിഹാദ് പി.കെ ചൊല്ലിക്കൊടുത്ത പ്രതിജ്ഞ അവർ ഏറ്റുചൊല്ലി.

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ നടന്ന വൈവിധ്യമാർന്ന പരിപാടികൾ മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് വടക്കാങ്ങര എട്ടാം വാർഡ് അംഗം സമീറ തങ്കയത്തിൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ മുഹമ്മദലി കൊടിഞ്ഞി അദ്ദ്ധ്യക്ഷത വഹിച്ചു.

സ്കൂളിലെ എക്കോ ക്ലബ്ബിൻറെ സഹകരണത്തോടെ ഓരോ ക്ലാസ് ടീച്ചറുടെയും നേതൃത്വത്തിൽ ഓരോ വൃക്ഷത്തൈകൾ സ്കൂൾ കോമ്പൗണ്ടിൽ നട്ടു. പ്രകൃതിയുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾ, പാഴ്‌വസ്തുക്കൾ ഉപയോഗിച്ചുള്ള ക്രാഫ്റ്റ് നിർമ്മാണം, പോസ്റ്റർ ഡിസൈനിങ് തുടങ്ങിയ സ്കൂൾ നടത്തിയ മത്സരങ്ങളിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു. ദിനാചരണ പരിപാടികൾക്ക് വൈസ് പ്രിൻസിപ്പൽ വി .കെ സാഹിദ, സ്റ്റാഫ് സെക്രട്ടറി രജീഷ് മാസ്റ്റർ, സിസിഎ കൺവീനർ റഫീഖ് മാസ്റ്റർ, എക്കോ ക്ലബ് അംഗങ്ങളായ നസ്മി ടീച്ചർ, ജസീന ടീച്ചർ, ഷിനു ടീച്ചർ, ഉഷ ടീച്ചർ, നസ്റിൻ ടീച്ചർ, റാഷിദ ടീച്ചർ തുടങ്ങിയവർ നേതൃത്വം നൽകി. ചീഫ് അക്കാഡമിക് കോർഡിനേറ്റർ സൗമ്യ ടീച്ചർ നന്ദി പറഞ്ഞു. ശേഷം നടന്ന വൃക്ഷത്തൈ നടീലിന് തഹ്സീൻ മാസ്റ്റർ, ജിഷ്ണുദാസ് മാസ്റ്റർ, അനന്ദൻ മാസ്റ്റർ, ഫിസിക്കൽ എജുക്കേഷൻ ഹെഡ് അർജുൻ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.

വൈകിട്ട് സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്ന പരിസ്ഥിതി എക്സിബിഷൻ മുഴുവൻ കുട്ടികൾക്കും വേറിട്ട അനുഭവമായി.

Leave a Comment

More News