ഓസ്റ്റിൻ :ബർത്ത് ടൂറിസം’ വിവാദം കൊഴുകുന്നതിനിടെ ടെക്സസിലെ ആശുപത്രിക്ക് എതിരെ ഗവർണർ ഗ്രെഗ് ആബട്ട് അന്വേഷണം പ്രഖ്യാപിച്ചു.വിദേശിഗവർണറുടെ നിലപാട്: യു.എസ് പൗരത്വം ലക്ഷ്യമിട്ട് വിദേശികളെ ആകർഷിക്കാൻ ആശുപത്രികൾ ‘ബർത്ത് പാക്കേജുകൾ’ നൽകുന്നത് നിയമവിരുദ്ധമാണെന്നും, ടെക്സസ് ആരോഗ്യരംഗത്തെ ഇതിനായി ദുരുപയോഗം ചെയ്യാൻ അനുവദിക്കില്ലെന്നും ഗവർണർ വ്യക്തമാക്കി. ആശുപത്രിയുടെ മറുപടി: തങ്ങൾ മറ്റ് ആശുപത്രികളെപ്പോലെ ആരോഗ്യ സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെക്കുക മാത്രമാണ് ചെയ്‌തതെന്നും, നിലവിൽ ഈ പരസ്യങ്ങൾ പൂർണ്ണമായും പിൻവലിച്ചിട്ടുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു. നിയമവിരുദ്ധമായ ഒരു പ്രവർത്തനത്തെയും തങ്ങൾ പിന്തുണയ്ക്കുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.
