അമ്മിണി ജോർജ്ജ് ഹൂസ്റ്റണിൽ അന്തരിച്ചു

ഹൂസ്റ്റൺ: പത്തനംതിട്ട മെഴുവേലി മീൻ ചിറക്കൽ ജോർജ്ജ് മാത്യു (അച്ഛൻ കുഞ്ഞ്) വിന്റെ പത്നി അമ്മിണി ജോർജ്ജ് (79) ഹൂസ്റ്റണിൽ അന്തരിച്ചു.

കൊടുമണ്ണിൽ കുന്നേതിൽ കുടുംബാംഗമാണ് പരേത.

മക്കൾ: ജെസ്സി ജോർജ്ജ് (ഡാളസ്), ജയ്സൺ ജോർജ്ജ് (ഓസ്റ്റിൻ).
മരുമക്കൾ: വിവേക് ഷെട്ടി (ഡാളസ്), മോണിക്ക ജോർജ്ജ് (ഓസ്റ്റിൻ).
കൊച്ചുമക്കൾ: സാറ, ഈതൻ, റോവെൻ, അജയ്.

ഹൂസ്റ്റൺ ഇമ്മാനുവൽ മാർത്തോമ്മാ ഇടവകാംഗമാണ്.

പൊതുദർശനം ജൂലൈ 24 വെള്ളിയാഴ്ച വൈകിട്ട് 5 മുതൽ 8 വരെ ഇമ്മാനുവൽ മാർത്തോമ്മാ ഇടവകയിൽ.(12803 Sugar Ridge Blvd, Stafford, TX 77477).

25 ശനിയാഴ്ച രാവിലെ 9 മുതൽ 10 :30 വരെ ഇമ്മാനുവേൽ മാർത്തോമ്മാ പള്ളിയിൽ വെച്ചുള്ള ശുശ്രൂഷകൾക്ക് ശേഷം 11:30ന് വെസ്റ്റൈമർ ഫോറസ്റ്റ് പാർക്ക് സെമിത്തേരിയിൽ (12800, Westhaimer Rd Houston, TX 77077) സംസ്കാരവും നടത്തും .

Leave a Comment

More News