ചിങ്ങം: ഇന്ന് നിങ്ങളുടെ ആരോഗ്യം നന്നായിരിക്കും. ജോലിസ്ഥലത്ത് കാര്യങ്ങൾ പതിവുപോലെ പുരോഗമിക്കും. ഇന്ന് നിങ്ങൾ ജോലിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. വ്യക്തിബന്ധങ്ങളിൽ ചെറിയ വാദപ്രതിവാദങ്ങൾക്ക് സാധ്യതയുണ്ട്.
കന്നി: ചെയ്ത് തീർക്കേണ്ട കാര്യങ്ങളെ കുറിച്ച് ഓർത്ത് വേവലാതി ഉണ്ടാകും. കുടുംബത്തില്‍ നിന്നുള്ള പിന്തുണ ലഭിക്കും. അനാവശ്യ ചെലവുകള്‍ ഒഴിവാക്കുക. ഇന്നത്തെ ദിവസം കഠിനാധ്വാനത്തിനനുസരിച്ചുള്ള ഫലം ഉണ്ടായെന്ന് വരില്ല.
തുലാം: അമിത കോപം നിയന്ത്രിക്കുക. അനാവശ്യമായ തര്‍ക്കങ്ങളില്‍ നിന്നും ചര്‍ച്ചകളില്‍ നിന്നും മാറിനില്‍ക്കുക. കുടുംബാംഗവുമായുള്ള കലഹത്തിന് സാധ്യത. അസുഖങ്ങളെയും അപകടങ്ങളെ കരുതിയിരിക്കുക. കോടതി വ്യവഹാരങ്ങളും നിയമനടപടികളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തുക.
വൃശ്ചികം: ആഗ്രഹങ്ങളെല്ലാം കൈവരിക്കാൻ സാധിക്കും. വിവാഹങ്ങൾക്ക് ശുഭകരമായ ദിവസം. പണമിടപാടുകാര്‍ക്ക് കാര്യമായ നേട്ടമുണ്ടാകും. തൊഴിലിടത്തിൽ മേലധികാരികളുടെ പ്രീതി നേടും. സുഹൃത്തുക്കളുമായി ഒത്തുചേരാൻ അവസരം.
ധനു: ഇന്ന് മികച്ച ദിനമായിരിക്കും. ചില പ്രധാന ചർച്ചകളിൽ പങ്കെടുക്കാൻ സാധ്യത. കാഴ്ചപ്പാടുകൾക്ക് മാറ്റം വരുത്താൻ ശ്രമിക്കും. ആരോഗ്യം ഗുണകരം. നല്ല വാർത്തകൾ കേൾക്കാൻ സാധ്യത.
മകരം: പുതിയ പദ്ധതികള്‍ ആരംഭിക്കാന്‍ ഉത്തമ ദിനം. ക്രിയാത്മകമായി പ്രവർത്തിക്കും. സര്‍ക്കാര്‍ സംബന്ധമായ കാര്യങ്ങളില്‍ എതിര്‍പ്പുകള്‍ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. ഉദാസീനതയും അസ്വസ്ഥതയും അനുഭവപ്പെടും. ആരോഗ്യം തൃപ്തികരമാവില്ല.
കുംഭം: കോപം കാരണം പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത. സഹപ്രവർത്തകരുടെ അനിഷ്ടത്തിന് പാത്രമാകാം. മറ്റുള്ളവരെ സഹായിക്കുന്നതിനു മുമ്പ് നിങ്ങളുടെ സ്വന്തം ജോലി പൂർത്തിയാക്കാൻ ശ്രമിക്കുക.
മീനം: ഏൽപ്പിച്ചിരിക്കുന്ന ജോലികൾ തീർക്കാൻ ബുദ്ധിമുട്ട് നേരിടും. ആഗ്രഹിക്കുന്നതെന്തും ലഭിക്കും. ശത്രുക്കളിൽ നിന്നും അകലം പാലിക്കുക. അതിസമ്മർദ്ദം നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കും.
മേടം: തൊഴിൽപരമായി ചില നല്ല വാർത്തകൾ കേൾക്കാനിടവരും. സാമ്പത്തികവും തൊഴിൽപരവുമായ നേട്ടത്തിന് സാധ്യത. മികച്ച പ്രകടനം കാഴ്ച വയ്ക്കാനാകും. കുറെക്കാലമായി മാറ്റിവെച്ചുകൊണ്ടിരുന്ന പല ജോലികളും ഇന്ന് നിങ്ങൾ ചെയ്ത് തീർക്കും.
ഇടവം: വിവേകത്തോടെ പെരുമാറും. ആളുകളുമായി നന്നായി ഇടപെടാൻ സാധിക്കും. മധുരഭാഷണങ്ങള്‍ കൊണ്ട് മറ്റുള്ളവരെ ആകര്‍ഷിക്കും. ചർച്ചകളിലും സംവാദങ്ങളിലും തിളങ്ങും. ദഹന സംബന്ധമായ അസുഖങ്ങള്‍ക്ക് സാധ്യത.
മിഥുനം: സന്തോഷവും സമാധാനവും നിറഞ്ഞ ദിവസമായിരിക്കും. കുട്ടികളുമായി കൂടുതൽ സമയം ചെലവഴിക്കും. വീട്ടിലെ പ്രശ്നങ്ങൾ പരിഹരിക്കാനാകും.
കര്‍ക്കടകം: ഇന്ന് നിങ്ങൾ എല്ലാ ഉദ്യമങ്ങളിലും വിജയിക്കും. പുതിയ പദ്ധതികൾക്ക് തുടക്കം കുറിക്കും. സുഹൃത്തുക്കളെയും പ്രിയപ്പെട്ടവരെയും കണ്ടുമുട്ടും. പങ്കാളിയോടൊപ്പം യാത്ര ചെയ്യാൻ സാധ്യത. സന്തോഷകരമായ ദിനമായിരിക്കും.
