രാശിഫലം (19-07-2026 ഞായര്‍)

ചിങ്ങം: സാമ്പത്തിക പുരോഗതി ഉണ്ടാവും. എന്നാലും ചെലവുകൾ ഉയരാൻ സാധ്യതയുണ്ട്. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി ബന്ധം നിലനിർത്തുന്നത് പ്രയോജനകരമായിരിക്കും. നിങ്ങളുടെ കുടുംബവും സുഹൃത്തുക്കളും പ്രത്യേകിച്ച് സ്ത്രീ സുഹൃത്തുക്കൾ അവരുടെ പിന്തുണയും സഹകരണവും നിങ്ങൾക്ക് നൽകാൻ സാധ്യതയുണ്ട്.

കന്നി: നിങ്ങളുടെ ആശയങ്ങൾ പരിപോഷിപ്പിക്കപ്പെട്ടതായും ഇന്ന് നടത്തുന്ന ഉപയോഗപ്രദവും ആകർഷകവുമായ എല്ലാ സംഭാഷണങ്ങളാലും നിങ്ങൾ സമ്പന്നരാക്കപ്പെട്ടതായും തോന്നും. അവ നിങ്ങളെ സന്തോഷിപ്പിക്കുകയും മറ്റുള്ളവരെ ആകർഷിക്കുകയും ചെയ്യും. സാമ്പത്തിക രംഗത്തും ഈ ദിവസം നിങ്ങൾക്ക് മികച്ചതാകും. കഠിനാധ്വാനത്തിൻ്റെ പ്രതിഫലം നിങ്ങൾക്ക് ലഭിക്കും.

തുലാം: പ്രതീക്ഷ നിലനിർത്തുക. കഠിനമായി പരിശ്രമിക്കുക. നന്നായി ശ്രമിച്ചാൽ നിങ്ങളുടെ ശ്രമങ്ങൾ ഫലപ്രദമാകുകതന്നെ ചെയ്യും.

വൃശ്ചികം: സുഹൃത്തുക്കളെ കണ്ടുമുട്ടുകയും അവരോടൊപ്പം ആഘോഷപൂര്‍വ്വം സമയം ചെലവിടുകയും ചെയ്യും. അധികം താമസിയാതെ നിങ്ങളുടെ വേതനത്തിലോ വരുമാനത്തിലോ വര്‍ധനയുണ്ടാകും. മേലുദ്യോഗസ്ഥര്‍ നിങ്ങളുടെ ജോലിയില്‍ സംതൃപ്‌തി പ്രകടിപ്പിക്കും.

ധനു: സാമ്പത്തിക കാര്യങ്ങള്‍ ഇന്ന് നിങ്ങള്‍ വേണ്ട രീതിയില്‍ കൈകാര്യം ചെയ്യും. സ്വന്തം ജോലി വിജയകരമായി പൂര്‍ത്തിയാക്കുകയും മറ്റുള്ളവരെ ജോലിയില്‍ സഹായിക്കുകയും ചെയ്യും. ബിസിനസ് സംബന്ധിച്ച് ചില പ്രധാന തീരുമാനങ്ങള്‍ എടുക്കും. ബിസിനസ് യാത്രകള്‍ക്കും സാധ്യത. മേലധികാരിയില്‍ സ്വന്തം കഴിവുകൊണ്ട് മതിപ്പുളവാക്കിയ നിങ്ങള്‍ക്ക് പ്രൊമോഷന്‍ സാധ്യതയും കാണുന്നു. പിതാവില്‍നിന്നും വീട്ടിലെ മുതിര്‍ന്നവരില്‍നിന്നും നേട്ടങ്ങളുണ്ടാകും.

മകരം: ബുദ്ധിപരമായ ജോലികള്‍ നിര്‍വ്വഹിക്കാന്‍ പറ്റിയ സമയമാണിത്. എഴുത്തിലും സാഹിത്യത്തിലും തല്‍പരരായവര്‍ക്ക് ഈ ദിവസം നല്ലതായിരിക്കും. സര്‍ക്കാര്‍കാര്യങ്ങളില്‍ പ്രതികൂല സാഹചര്യങ്ങള്‍ക്കെതിരെ പൊരുതേണ്ടിവരും.ക്ഷീണം അനുഭവപ്പെടും. മാനസികമായും വൈകാരികമായും നിങ്ങള്‍ തളരും.

കുംഭം: ദേഷ്യം നിയന്ത്രിക്കാൻ പറ്റാതെ പോവാം. നിങ്ങൾ മറ്റുള്ളവരെ സഹായിക്കാൻ പോകുന്നതിനു പകരം നിങ്ങളുടെ ജോലി തീർക്കാൻ നോക്കുന്നതാണ് നല്ലത്.

മീനം: വിനോദത്തിനായി കുറച്ച് സമയം ചെലവഴിക്കുന്നത് ഉറപ്പാക്കുക .സുഹൃത്തുക്കളുമായോ കുടുംബവുമായോ ഉള്ള എല്ലാ യാത്രകളും, വിനോദങ്ങളും, ഉല്ലാസങ്ങളും, വിരുന്നുകളും പരമാവധി ആഘോഷിക്കുക.

മേടം: ഒരു നല്ല വാർത്ത കേൾക്കാനിടയുണ്ട്. നിങ്ങൾ പൊതുവെ ശക്തമായ ശ്രമം നടത്തുന്ന ആളാണ്. ഇന്ന് അതിന് വലിയ പ്രതിഫലം ലഭിക്കും.

ഇടവം: നിങ്ങളുടെ ഇന്നത്തെ പ്രവർത്തനങ്ങളിൽ വ്യത്യസ്ഥമായ ചിട്ടയോടും ശ്രദ്ധയോടും, വിനയത്തോടും പെരുമാറുന്നതായി കാണാം. സാഹചര്യങ്ങളാവശ്യപ്പെടുന്ന വിധത്തിൽ കാര്യങ്ങൾ നടത്തുന്നതിനും, ഏറ്റവും നല്ല തന്ത്രം ഉപയോഗിക്കുന്നതിനുമുള്ള കഴിവ് നിങ്ങൾക്കുണ്ട്‌.

മിഥുനം: വികാരപ്രകടനങ്ങള്‍ അതിരുകടക്കാതിരിക്കാന്‍ ഇന്ന് നിങ്ങൾ ശ്രദ്ധിക്കണം. പ്രത്യേകിച്ചും സ്ത്രീകളുമായി ഇടപെടുമ്പോള്‍. മദ്യവും മറ്റുലഹരിപദാര്‍ത്ഥങ്ങളും ഒഴിവാക്കുക. ചില ചിന്തകള്‍ നിങ്ങളെ അലോസരപ്പെടുത്തിക്കൊണ്ടിരിക്കും. ഉറക്കം നഷ്ടപ്പെടുന്നത് ആരോഗ്യപ്രശ്‌ന ങ്ങള്‍ക്ക് കാരണമായേക്കാം.കുടുംബാംഗങ്ങളുമായുള്ള സംഘര്‍ഷം ഒഴിവാക്കുക.

കര്‍ക്കടകം: നിങ്ങളുടെ കുടുംബവും, കൂട്ടുകാരും കാരണം നിങ്ങളുടെ മേൽ കൂടുതൽ ഭാരം വന്നുചേരാനുള്ള സാദ്ധ്യതയുണ്ട്. നിങ്ങളുടെ ജോലിയുടെ സ്വഭാവത്തിലോ , ഉദ്ദേശ്യത്തിലോ, രണ്ടിലുമോ ചില മാറ്റങ്ങൾ വരാനുള്ള സാദ്ധ്യതയും കാണുന്നുണ്ട്.

Leave a Comment

More News