രാശിഫലം (20-07-2026 തിങ്കൾ)

ചിങ്ങം: ചെലവുകൾ ഉയരാൻ സാധ്യതയുണ്ട്. പ്രിയപ്പെട്ടവരുമായി വീണ്ടും ബന്ധപ്പെടുന്നത് ഇന്ന് പ്രയോജനകരമായിരിക്കും. ഇന്ന് നിങ്ങളുടെ കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും പ്രത്യേകിച്ച് സ്ത്രീ സുഹൃത്തുക്കളിൽ നിന്നും നിങ്ങൾക്ക് പിന്തുണയും സഹകരണവും ലഭിക്കാൻ സാധ്യതയുണ്ട്.

കന്നി: കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം സന്തോഷകരമായി സമയം ചെലവിടാനും, പ്രിയപ്പെട്ടവരുമായി ഹൃദയം തുറന്ന് സംസാരിക്കാൻ കഴിയും. നിങ്ങളുടെ ആരോഗ്യം ഇന്ന് ഏറ്റവും മെച്ചപ്പെട്ട നിലയിലായിരിക്കും. ഇന്ന് നിങ്ങളുടെ മനസ് അസാധാരണമാംവിധം ശാന്തമായിരിക്കും.

തുലാം: നിങ്ങളുടെ മോശം മനോഭാവവും മോശം വാക്കുകളും പല ബന്ധങ്ങളെയും ഇന്ന് നശിപ്പിച്ചേക്കാം. കോടതികളുമായി ബന്ധപ്പെട്ട നിയമപരമായ കാര്യങ്ങളിലും പ്രവർത്തനങ്ങളിലും ഏർപ്പെടുമ്പോൾ വളരെ ശ്രദ്ധാലുവായിരിക്കുക. അടുത്ത ബന്ധുക്കളുമായുള്ള നിങ്ങളുടെ ബന്ധത്തിലും വിള്ളലുകൾ ഉണ്ടായേക്കാം.

വൃശ്ചികം: ഈ ദിവസം നിങ്ങൾക്ക് ഒരുപാട് അവസരങ്ങൾ നിറഞ്ഞതായിരിക്കും. ജോലിസ്ഥലത്ത് വിജയകരമായ ഫലങ്ങൾ നൽകുന്നതുമാണ്. വരുമാനത്തിൽ വർധനയുണ്ടാവും.

ധനു: ആത്മവിശ്വാസവും സൗഹാര്‍ദ്ദമനോഭാവവും ഉള്ള ധനുരാശിക്കാര്‍ക്ക് ഇന്ന് സന്തോഷത്തിന്‍റെ ഇന്ന് സന്തോഷത്തിൻ്റെ ദിവസമാണ്. മാതാപിതാക്കളുടെ ഭാഗത്തുനിന്നും നിങ്ങൾക്ക് നേട്ടങ്ങളുണ്ടകും. ജോലിസ്ഥലത്ത് മേലധികാരികളിൽ നിന്നും നല്ല അഭിപ്രായങ്ങൾ നേടും.

മകരം: ദിവസം മുഴുവന്‍ ഉന്മേഷം തോന്നും. പുതിയ പദ്ധതികളും ദൗത്യങ്ങളും വന്നുചേരും. സഹപ്രവര്‍ത്തകര്‍ സഹായവും സഹകരണവും കാണിക്കും. അടുത്ത സുഹൃത്തിനേയോ ബന്ധുവിനേയോ കണ്ടുമുട്ടാന്‍ അവസരമുണ്ടാകും.

കുംഭം: അധാർമ്മികമായ പദ്ധതികളിൽ നിന്നോ ചിന്തകളിൽ നിന്നോ മാറിനില്‍ക്കണം. നിങ്ങളുടെ സംസാരവും കോപവും നിയന്ത്രിക്കുക, കുടുംബാംഗങ്ങളുമായുള്ള സംഘർഷം കഴിയുന്നിടത്തോളം ഒഴിവാക്കുക.

മീനം: ബിസിനസില്‍ പുതിയ പങ്കാളിത്തത്തിന് പറ്റിയ സമയമാണ്. കുടുംബ ബന്ധം ശക്തിപ്പെടുത്തുകയും അവരുമായി പുറത്തുപോയി ഉല്ലസിക്കാന്‍ സമയം കണ്ടെത്തുകയും ചെയ്യും. വിജയത്തോടൊപ്പം അംഗീകരവും നേടും.

മേടം: ഇന്ന് നിങ്ങള്‍ക്ക് സന്തോഷകരമായ ദിവസമായിരിക്കും. എല്ലാ സാമ്പത്തിക ഇടപാടില്‍നിന്നും നിങ്ങള്‍ക്ക് ലാഭമുണ്ടാകും. കഠിനാധ്വാനത്തിന് പറ്റിയ ദിവസമാണിന്ന്. നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യനില തൃപ്‌തികരമായിരിക്കും.

ഇടവം: സൗമ്യഭാഷണംകൊണ്ടും പെരുമാറ്റംകൊണ്ടും എല്ലാവരിലും മതിപ്പുളവാക്കാന്‍ നിങ്ങള്‍ക്ക് കഴിയും. പങ്കെടുക്കുന്ന ചർച്ചകളിൽ നിങ്ങൾ തിളങ്ങും. ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നമുണ്ടാകാം.

മിഥുനം: കുടുംബകാര്യങ്ങളും സ്ഥാവരസ്വത്തുക്കളും സംബന്ധിച്ച ചര്‍ച്ചകള്‍ ഇന്ന് ഒഴിവാക്കുക. പ്രിയപ്പെട്ടയാളുമായി ചെറിയ പിണക്കങ്ങളുണ്ടാകാം. ഇന്ന് യാത്രക്ക് പറ്റിയ ദിവസമല്ല.

കര്‍ക്കടകം: നിങ്ങൾ ഒരു പുതിയ സംരംഭം ആരംഭിക്കാൻ പദ്ധതിയിടുകയാണെങ്കിൽ ഇന്ന് നല്ല ദിവസമാണ്. നിങ്ങൾ ഏറ്റെടുക്കുന്ന ഏതൊരു പദ്ധതിക്കും ഇന്ന് വിജയം സുനിശ്ചിതമായിരിക്കും.നിങ്ങളുടെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും കണ്ടുമുട്ടും.

Leave a Comment

More News