ന്യൂയോര്‍ക്ക്: പരിശുദ്ധ അന്ത്യോഖ്യന്‍ സിംഹാസനത്തിന് കീഴിലുള്ള ആകമാന യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ അമേരിക്കന്‍ അതിഭദ്രാസനത്തിന്റെ 37-ാമത് യൂത്ത് ആന്‍ഡ് ഫാമിലി കോണ്‍ഫറന്‍സില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനായി യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായ ആബൂണ്‍ മോര് ബസേലിയോസ് ജോസഫ് ബാവ അമേരിക്കയില്‍ എത്തിച്ചേര്‍ന്നു.
സ്ഥാനാരോഹണത്തിനുശേഷം ആദ്യമായി അമേരിക്കയില്‍ എത്തിച്ചേര്‍ന്ന ശ്രേഷ്ഠ ബാവയെ അമേരിക്കന്‍ അതിഭദ്രാസന മെത്രാപ്പോലീത്തായും പാത്രിയര്‍ക്കല്‍ വികാരിയുമായ അഭിവന്ദ്യ യല്‍ദോ മോര് തീത്തോസ് തിരുമേനിയും ക്നാനായ അതിഭദ്രാസന മെത്രാപ്പോലീത്ത ഡോക്ടര്‍ അയൂബ് മോര് സില്‍വാനിയോസ് തിരുമേനിയും ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളും വൈദികരും വിശ്വാസികളും ചേര്‍ന്ന് ജൂലൈ മാസം 21-ാം തീയതി ന്യൂയോര്‍ക്കിലുള്ള ജെ.എഫ്.കെ എയര്‍പോര്‍ട്ടില്‍ വെച്ച് സ്വീകരിച്ച് ഭദ്രാസന ആസ്ഥാനത്തേക്ക് ആനയിച്ചു. ഭദ്രാസന ആസ്ഥാനത്ത് അതിവിപുലമായ സ്വീകരണമാണ് ശ്രേഷ്ഠ ബാവയ്ക്ക് നല്‍കിയത്.


