ഡാളസ്: പത്തനംതിട്ട പെരുമ്പെട്ടി ചിറത്തലക്കൽ ചെറിയാൻ ഫിലിപ്പോസ് (87) ഡാളസിൽ അന്തരിച്ചു. ഡാളസ് സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ച് സ്ഥാപകാംഗമാണ്.
ചെറിയാൻ ഏലിയാസ് – റാഹേലമ്മ ചെറിയാൻ ദമ്പതികളുടെ 10 മക്കളിൽ 9-ാമത്തെ മകനാണ് പരേതൻ. വർഷങ്ങളായി ഡാളസില്‍ സഭാ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ഡാളസിലെ സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ച് സ്ഥാപകാംഗങ്ങളിൽ ഒരാളായിരുന്ന അദ്ദേഹം, സഭയുടെ വളർച്ചയിലും ആത്മീയ പ്രവർത്തനങ്ങളിലും ശ്രദ്ധേയമായ പങ്കുവഹിച്ചിട്ടുണ്ട്.
ഭാര്യ : അന്ന ഫിലിപ്പോസ്
സംസ്കാര ശുശ്രൂഷ ജൂലൈ 31 വെള്ളിയാഴ്ച, രാവിലെ 9:00 മുതൽ ഉച്ചയ്ക്ക് 1:00 വരെ റോളിംഗ് ഓക്സ് ഫ്യൂണറല്‍ ഹോമില്‍ (Rolling Oaks Funeral Home, 400 Freeport Pkwy, Coppell, TX 75019). തുടർന്ന് റോളിംഗ് ഓക്സ് സെമിത്തേരിയിൽ സംസ്ക്കാരം നടക്കും.
