സോണിയ മാസിയെ വെടിവെച്ചുകൊന്ന മുൻ ഡെപ്യൂട്ടി ഷീൻ ഗ്രേസൺ ജയിലിൽ മരിച്ചു

ഇല്ലിനോയ്‌ : 2024-ൽ  ഇല്ലിനോയിസിൽ വീട്ടിൽ അതിക്രമിച്ചുകയറാൻ ശ്രമിച്ചയാളെക്കുറിച്ച് പരാതിപ്പെടാൻ 911-ൽ വിളിച്ച സോണിയ മാസി (36) എന്ന കറുത്തവർഗ്ഗക്കാരിയായ സ്ത്രീയെ വെടിവെച്ചുകൊന്ന കേസിൽ ശിക്ഷ അനുഭവിക്കുകയായിരുന്ന മുൻ ഷെരീഫ് ഡെപ്യൂട്ടി ഷീൻ ഗ്രേസൺ (32) ഇന്ന്മരിച്ചു. രണ്ടാം ഘട്ട കൊലപാതകക്കുറ്റത്തിന് 20 വർഷത്തെ തടവുശിക്ഷ അനുഭവിച്ചു വരികയായിരുന്ന ഗ്രേസൺ, ശിക്ഷാകാലാവധിയുടെ ആറാം മാസത്തിലാണ് മരണപ്പെടുന്നത്. മരണ വിവരം കുടുംബാംഗങ്ങൾ
സ്ഥിരീകരിച്ചു

വൻ പ്രതിഷേധങ്ങൾക്കും നിയമപരിഷ്കാരങ്ങൾക്കും വഴിവെച്ച ഈ സംഭവത്തിൽ, 2023 മുതൽ സ്റ്റേജ് 3 വൻകുടൽ കാൻസറിന് ചികിത്സയിലായിരുന്ന ഗ്രേസണ് പിന്നീട് രോഗം മൂർച്ഛിച്ചിരുന്നു. എന്നാൽ മരണകാരണം കാൻസർ തന്നെയാണോ എന്നത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മുൻപ് ഇയാൾ നൽകിയ പരോൾ അപേക്ഷ അധികൃതർ തള്ളിയിരുന്നു.

Leave a Comment

More News