ചിങ്ങം: ആരോഗ്യം ശ്രദ്ധിക്കേണ്ടതുണ്ട്. ഔഷധ സംബന്ധമായ ചെലവുകൾ വർധിക്കാൻ സാധ്യതയുണ്ട്. പുറത്തുനിന്ന് ആഹാരം കഴിക്കുന്നത് ഒഴിവാക്കുകയാണെങ്കിൽ നേരത്തെ പറഞ്ഞ അസ്വസ്ഥതകള് ഒഴിവാക്കുന്നതിന് സഹായിക്കും. ചില നിഷേധാത്മകമായ ചിന്തകൾ ദിവസം മുഴുവൻ കുഴപ്പത്തിലാക്കും. അവയിൽ നിന്ന് അകന്ന് നിൽക്കാൻ ശ്രദ്ധിക്കുക. ധ്യാനവും ആത്മീയമായ ഉയർന്ന ചിന്തകളും ഈ പ്രശ്നങ്ങൾ മറികടന്ന് മാനസികമായ ആശ്വാസം നൽകാൻ സഹായിക്കും.
കന്നി: പ്രിയപ്പെട്ടവരിൽ നിന്ന് നല്ല അനുഭവങ്ങൾ ലഭിച്ചില്ലെങ്കിലും നിങ്ങളോട് അവർ പല ആവശ്യങ്ങളും ഉന്നയിക്കും. ബിസിനസ് രംഗത്തുനിന്ന് ഉയർച്ചയുടെ വാർത്തകൾ വരും. നിങ്ങളുടെ പഴയ തെറ്റുകൾ മനസിലാക്കി ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുകയും ഭാവിയിലേക്കുള്ള പുതിയ പദ്ധതികൾ രൂപപ്പെടുത്തുകയും ചെയ്യും.
തുലാം: മുൻപ് ആസൂത്രണം ചെയ്ത് വച്ചിരുന്നതുപോലെയായിരിക്കും ഇന്ന് കാര്യങ്ങൾ നടക്കുക. വസ്ത്രങ്ങൾ വാങ്ങുന്നതിനും സാഹചര്യങ്ങളനുസരിച്ച് സ്വയം മെച്ചപ്പെടുത്തുന്നതിനും വേണ്ടി ഷോപ്പിങ് നടത്തുന്നതായിരിക്കും. ശാരീരികവും മാനസികവുമായ ഊർജ്ജം മറ്റുള്ളവരിലേക്ക് പകരുകയും അവ ചുറ്റുപാടുമുള്ള പരിസരങ്ങളെ ഊർജ്ജസ്വലതയോടെ നിലനിർത്തുകയും ചെയ്യും. മനസിന് സന്തോഷം നൽകുന്ന പ്രശസ്തിയും അംഗീകാരവും എത്തുന്നതിനോടൊപ്പം ഇഷ്ടപ്പെട്ട വിഭവങ്ങൾ കഴിക്കാൻ ഇന്ന് അവസരമൊരുങ്ങും.
വൃശ്ചികം: മറ്റുള്ളവരുമായി വഴക്കുകൾ, തർക്കങ്ങൾ എന്നിവകളിൽ ഇടപെടുന്നത് ഒഴിവാക്കണം. കുട്ടികളുമായി ബന്ധപ്പെട്ട ആശങ്കകൾ അസ്വസ്ഥത ഉണ്ടാക്കിയേക്കാം. വിദ്യാർഥികൾ വിജയിക്കാനുള്ള സാധ്യതയുണ്ട്. അത് അവരുടെ ഉത്സാഹം വർധിപ്പിക്കും. ഓഹരി വിപണിയിലോ പന്തയമത്സരങ്ങളിലോ നിക്ഷേപം നടത്തുന്നത് ഒഴിവാക്കുക. സാധ്യമെങ്കിൽ, യാത്രയും ഒഴിവാക്കുക.
ധനു: മാനസിക അസ്വസ്ഥതകൾ മൂലം സമാധാനം ഇല്ലാത്തതുപോലെ തോന്നാം. കുടുംബാംഗങ്ങളുമായും വഴക്കിടാനുള്ള സാധ്യത കാണുന്നു. ആയതിനാൽ അസ്ഥിരമായ ഒരു കുടുംബാന്തരീക്ഷത്തിനുള്ള സാധ്യതയുണ്ട്. വസ്തുവകയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ട്. ധനപരമായി നഷ്ടം സംഭവിക്കുന്ന ദിവസമാണെന്ന് ഇന്നത്തെ ഫലങ്ങളിൽ കാണുന്നു.
മകരം: സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സന്തോഷത്തോടെ ഈ ദിവസം ചെലവഴിക്കും. സന്തോഷകരമായ യാത്രയ്ക്ക് സാധ്യത. വസ്തുവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ശ്രദ്ധിക്കേണ്ടതാണ്. പ്രൊഫഷണലുകൾക്കും വിദ്യാർഥികൾക്കും ഈ ദിവസം സൗകര്യപ്രദമായിരിക്കും. നിങ്ങളുടെ എതിരാളികളെ പരാജയപ്പെടുത്തും. ശാരീരികവും മാനസികവുമായ ആരോഗ്യം നിരാശപ്പെടുത്തുകയില്ല.
കുംഭം: വിവിധ വിഷയങ്ങളിൽ തീരുമാനമെടുക്കാൻ ബുദ്ധിമുട്ട് തോന്നാം. അനാവശ്യമായ ചെലവുകൾ ഒഴിവാക്കുക. നാവിനെ നിയന്ത്രിക്കുന്നതിൽ പരാജയപ്പെടുന്നത് കുടുംബാംഗങ്ങളുമായുള്ള വാദപ്രതിവാദങ്ങളും തർക്കങ്ങളും ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നു. വിദ്യാർഥികൾ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. വിജയം നേടുന്നതിന് കുറച്ച് സമയമെടുത്തേക്കാം എങ്കിലും ക്ഷമയോടെ കാത്തിരിക്കുക.
മീനം: മാനസികമായി വളരെ ശാന്തനും ശാരീരികമായി വളരെ മികച്ച നിലവാരം പുലർത്തുന്നവനുമായിരിക്കാന് സാധ്യതയുണ്ട്. പുതിയ ചുമതലകൾ ഏറ്റെടുക്കാൻ ഉത്സാഹം ഉണ്ടായിരിക്കും. കുടുംബജീവിതം സുഖകരമാകും. സുഹൃത്തുക്കളുമായും പ്രിയപ്പെട്ടവരുമായും യാത്ര നടത്താൻ സാധ്യതയുണ്ട്. സാമ്പത്തിക നേട്ടം ഉണ്ടാകാം. മതപരമായ പ്രവർത്തനങ്ങൾക്കും തീർഥാടനങ്ങൾക്കും വളരെയധികം പണം ചെലവഴിക്കാൻ സാധ്യതയുണ്ട്.
മേടം: ആത്മീയ കാര്യങ്ങളോട് കൂടുതൽ താത്പ്പര്യം പ്രകടിപ്പിക്കുന്നതാണ്. മാനസികാവസ്ഥയും ശാരീരിക ക്ഷമതയും നിങ്ങളെ നിരാശപ്പെടുത്തും. അനാവശ്യമായ ചെലവുകൾ വർധിക്കും. എന്തെങ്കിലും നിക്ഷേപം നടത്താൻ ആലോചിച്ചിട്ടുണ്ടെങ്കിൽ അതിന് ഇന്ന് മികച്ച ദിവസം ആയിരിക്കും. ദീനാനുകമ്പ കാണിക്കുകയാണെങ്കിൽ നഷ്ടമായിരിക്കും സംഭവിക്കുക. ആയതിനാൽ വളരെ ശ്രദ്ധാലുവായിരിക്കാൻ ശ്രമിക്കണം.
ഇടവം: സന്തോഷം നിറഞ്ഞ ദിവസമായിരിക്കും ഇന്ന്. സുഹൃത്തുക്കളും പ്രിയപ്പെട്ടവരും സ്നേഹത്തോടെ സമീപിക്കും. പുതിയ ബന്ധുക്കളും സുഹൃത്തുക്കളും ബിസിനസിൽ അല്ലെങ്കിൽ തൊഴിലിൽ സഹായിക്കും. ചെറിയ യാത്രകൾ ഏറെ സന്തോഷം കൊണ്ടുവരും. ചുരുക്കത്തിൽ ഈ ദിവസം എല്ലാ മേഖലകളിലും നിങ്ങൾക്ക് സന്തോഷം പ്രദാനം ചെയ്യുന്നതായിരിക്കും.
മിഥുനം: മാനസികമായും ശാരീരികമായും ആശ്വാസം നിറഞ്ഞതായിരിക്കും. തൊഴിൽപരമായി അഭിനന്ദനങ്ങൾ ലഭിക്കുന്നതുകൊണ്ട് ജോലി ചെയ്യാനുള്ള ആവേശം വർധിക്കുന്നതാണ്. സഹപ്രവർത്തകരും നിങ്ങളെ സഹായിക്കും. സാമൂഹ്യപരമായി താങ്കളുടെ ആത്മാഭിമാനം വർധിക്കുന്നതായിരിക്കും.
കര്ക്കടകം: മനസിൻ്റെ നിയന്ത്രണം കൈവിടാതെ സൂക്ഷിച്ചില്ലെങ്കിൽ പ്രിയപ്പെട്ടവരെ പ്രതികൂലമായി ബാധിക്കും. എഴുത്തുകാർക്ക് സർഗാത്മകമായ കഴിവുകൾ പ്രകടിപ്പിക്കാൻ സാധിക്കും. കലാകാരന്മാർക്കും ഇന്നത്തെ ദിവസം പൊതുവെ അനുകൂലമാണ്. ആയതിനാൽ ഇന്ന് പുതിയ പദ്ധതികൾ ആരംഭിക്കുന്നത് വിജയിക്കുന്നതായിരിക്കും.
