രാശിഫലം (01-09-2026 ചൊവ്വ)

ചിങ്ങം: ‘ഞാനെന്ന ഭാവം’ ഒഴിവാക്കി യഥാർത്ഥ മനോവികാരം പുറത്തുകാണിക്കുക. നിങ്ങളുടെ അഹന്ത കാരണം നല്ല അവസരങ്ങൾ നഷ്‌ടപ്പെടാൻ സാധ്യതയുണ്ട്. പുതിയ ദൗത്യങ്ങളേറ്റെടുക്കാന്‍ ഇന്ന് ശുഭകരമായ ദിനമല്ല. എടുത്തുചാടി കുഴപ്പങ്ങൾ സൃഷ്‌ടിക്കാതിരിക്കുക. ശരിയായ ഉപദേശം തേടിയ ശേഷം തീരുമാനങ്ങളെടുക്കുക.

കന്നി: നിങ്ങള്‍ ചെയ്‌ത പലകാര്യങ്ങൾക്കും ഇന്നായിരിക്കും പ്രതിഫലം ലഭിക്കുക. നിങ്ങളുടെ കാര്യങ്ങൾ നിങ്ങളുടേതായ രീതിയിൽ നിയന്ത്രിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടാകാം. എപ്പോഴും ശാന്തത നിലനിർത്താൻ ശ്രമിക്കുന്നതിലൂടെ വലിയ പ്രശ്‌നങ്ങൾ ഒഴിവാക്കാൻ സാധിക്കും.

തുലാം: യോഗ്യതയും കഴിവും പ്രദർശിപ്പിക്കാനുള്ള ഏറ്റവും നല്ല സമയമാണിത്‌. ഇന്ന് നിങ്ങൾ പുതിയ വസ്ത്രങ്ങൾ വാങ്ങുകയും നിങ്ങൾ വളരെക്കാലമായി ആഗ്രഹിച്ച കാര്യങ്ങൾക്ക് ഇന്ന് പണം കണ്ടെത്തി അവ സ്വന്തമാക്കാൻ സാധിക്കും. പ്രധാനമയും നിങ്ങളോട്‌ അടുപ്പമുള്ളവരുടെ കാര്യങ്ങളിൽ നിങ്ങൾ ഇന്ന് കൂടുതൽ ശ്രദ്ധ ചെലുത്തണം.

വൃശ്ചികം: ആദ്യ പകുതിയിൽ കാര്യങ്ങൾ നിങ്ങൾക്ക് പ്രതികൂലമായിരിക്കും. എല്ലാ കാര്യങ്ങളിലും വിട്ടു നിൽക്കാനും ഒരു ഉത്സാഹക്കുറവുമുണ്ടാകും. എല്ലാത്തരം അപകടങ്ങളിൽ നിന്നും സംഘട്ടനങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കുക. ഇന്ന് വൈകുന്നേരത്തോടെ കാര്യങ്ങൾ നിങ്ങൾക്ക് അനുകൂലമാകും.

ധനു: ഇന്ന് നിങ്ങള്‍ പരാജയങ്ങള്‍കൊണ്ട് നിരാശനാകരുത്. കോപം നിയന്ത്രിക്കുക. കുടുംബത്തിലെയോ കുട്ടികളുമായി ബന്ധപ്പെട്ടതോ ആയ പ്രശ്‌നങ്ങള്‍ നിങ്ങളെ അസ്വസ്ഥനാക്കിയേക്കാം. കഴിയുമെങ്കിൽ യാത്ര ഒഴിവാക്കുക. സാമ്പത്തിക ബാധ്യത വർധിക്കാനിടയുണ്ട്. അനാവശ്യ ചെലവുകൾ നിയന്ത്രിക്കുക.

മകരം: മാനസികമായും ശാരീരികമായും ആരോഗ്യമുള്ളവരായിരിക്കില്ല. നിങ്ങളുടെ ഇന്നത്തെ ചുറ്റുപാട് അസ്ഥിരമായ ഒരു കുടുംബാന്തരീക്ഷത്തെയാണ് സൃഷ്‌ടിക്കുക. ഇന്ന് നിങ്ങളുടെ പ്രിയപ്പെട്ടവരുമായി നിങ്ങൾ‌ ചേർന്നുനിൽക്കാൻ ഇടയുണ്ട്. അത് ഒരു സൗഹൃദാന്തരീക്ഷം സൃഷ്ടിച്ചേക്കാം. ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകാം. ന്നനായി വിശ്രമിക്കുന്നതിലൂടെ അവയ്‌ക്ക് ശമനം ഉണ്ടാകും.

കുംഭം: വളരെ സന്തോഷകരമായ ഒരു ദിവസമായിരിക്കും ഇന്ന്. മാനസികമായ സംഘർഷത്തിന് ഇന്ന് താല്ക്കാലികമായ ഒരാശ്വാസം ലഭിച്ചേക്കും. നിങ്ങൾക്ക് നല്ല ഉന്മേഷം തോന്നിയേക്കാം. സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമായുള്ള ഒരു ഒത്തുചേരലിനും സാധ്യതയുണ്ട്. പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ ഇന്ന് ആസൂത്രണം ചെയ്തേക്കും. ചെറുയാത്രകൾ നടത്താനും സാധ്യത.

മീനം: സംഭാഷണങ്ങളിൽ കർശനമായ നിയന്ത്രണം കൈക്കൊള്ളണം. അതിൽ പരാജയപ്പെട്ടാൽ നിങ്ങളുടെ സാഹചര്യങ്ങള്‍ നിങ്ങൾക്ക് പ്രതികൂലാത്മകമാവും. ചെലവുകളിലും നിയന്ത്രണമേർപ്പെടുത്തേണ്ടത് ആവശ്യമാണ്. പണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇടപെടുമ്പോള്‍ വളരെ ശ്രദ്ധിക്കണം. ബന്ധുക്കളുമായുള്ള നിങ്ങളുടെ ചില അനാവശ്യമായ ഇടപെടലുകള്‍ നിങ്ങൾക്കിടയില്‍ ഒരു പ്രതികൂലാന്തരീക്ഷം സൃഷ്‌ടിക്കും.

മേടം: ശുഭചിന്തകളുടെ ഊര്‍ജം പ്രവഹിക്കുന്ന ദിവസമാണിന്ന്. ജോലിയില്‍ നിങ്ങള്‍ക്കിന്ന് തികഞ്ഞ ഉത്സാഹത്തോടെ പ്രവർത്തിക്കാൻ സാധിക്കും. കുടുംബാംഗങ്ങളോടൊപ്പം സന്തോഷപൂര്‍വം സമയം ചെലവഴിക്കും. പൊതുസല്‍ക്കാരങ്ങളിലും കൂടിച്ചേരലുകളിലും പങ്കുകൊള്ളാനുള്ള സാധ്യതയുണ്ട്. അമ്മയുടെ പക്കല്‍നിന്നും ചില നല്ല വാ‍ർത്തകള്‍ ഇന്ന് നിങ്ങളെ തേടിയെത്തും.

ഇടവം: പലതരം ബുദ്ധിമുട്ടുകള്‍ ഉണ്ടായിക്കൊണ്ടേയിരിക്കും. പക്ഷേ അവയെല്ലാം പൂ‍ർണ്ണമായും ഒഴിവാക്കാവുന്നതാണ് എന്നത് ആശ്വാസകരമാണ്. അതുകൊണ്ട് കണ്ണും കാതും തുറന്ന് ശ്രദ്ധയോടെ പ്രവര്‍ത്തിക്കുക. ആരോഗ്യത്തില്‍ ശ്രദ്ധവേണം. നിങ്ങളെ അലട്ടുന്ന അസുഖം ഒരു പൂർണ്ണപരിശോധനക്ക് വിധേയമാക്കണം. നിങ്ങളുടെ ആശയങ്ങള്‍ മനസ്സിലാക്കാന്‍ കഴിയാത്തവരെ ചര്‍ച്ചകളില്‍ നിന്നും ഒഴിവാക്കുക. ആസൂത്രിതമല്ലാത്ത സംരംഭങ്ങള്‍ ഉപേക്ഷിക്കുക.

മിഥുനം: നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ഒരു പൂർണ്ണത ഉണ്ടാകാൻ നിങ്ങൾ ആഗ്രഹിക്കുന്ന ദിവസം. നിങ്ങൾക്ക് ശരിയായ രീതിയില്‍ മുന്നോട്ടുപോകാൻ നിങ്ങളുടെ ശ്രദ്ധ നിങ്ങളുടെ പരിശ്രമങ്ങളിൽ കേന്ദ്രീകൃതമാണെന്നകാര്യം ഉറപ്പുവരുത്തുക. ആലോചിച്ച് മാത്രം പുതിയ പദ്ധതികൾ കൈക്കൊള്ളുക.

കര്‍ക്കടകം: ഇന്ന് വളരെ സങ്കീര്‍ണമായ ഒരു ദിവസമാണ്. നിങ്ങളുടെ മാനസികാവസ്ഥ മാറിക്കൊണ്ടിരിക്കും. നിങ്ങള്‍ ഇന്ന് പ്രശ്‌നങ്ങള്‍ക്ക് മുൻപില്‍ തളർന്നുപോകും. നിങ്ങളുടെ ആരോഗ്യം, ഭക്ഷണ ശീലങ്ങൾ എന്നിവയ്ക്ക് പരിഗണന നല്‍കുക. ബോധപൂർവ്വം നിങ്ങള്‍ ഭക്ഷണ ശീലങ്ങളില്‍ ശ്രദ്ധിക്കുക. അത് നിങ്ങള്‍ക്ക് ശക്തിപകരുകയും ആരോഗ്യം മെച്ചപ്പെടാൻ സഹായിക്കുകയും ചെയ്യും.

Leave a Comment

More News