കാര്‍ മതിലിലിടിച്ച് തീപിടിച്ച് വയോധികണ് ദാരുണാന്ത്യം

കോഴിക്കോട്: കാർ മതിലിലിലിടിച്ച് വയോധികന്‍ ദാരുണമായി മരണപ്പെട്ടു. ചേവായൂർ സ്വദേശി സുധാകരനാണ് (65) അപകടത്തിൽപ്പെട്ടത്. ചൊവ്വാഴ്ച പുലർച്ചെ 4.30 ന് കോഴിക്കോട് ചേവായൂരിലെ മഠത്തിൽ മുക്കിന് സമീപമാണ് അപകടം.

കുത്തനെയുള്ള ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ മതിലിൽ ഇടിക്കുകയും തീ പിടിക്കുകയും ചെയ്തു. ഡോറുകള്‍ പൂട്ടിയതിനാൽ സുധാകരൻ കാറിനുള്ളിൽ കുടുങ്ങി. മെഡിക്കൽ കോളേജ് പ്രദേശത്തെ ഫയർഫോഴ്‌സ് എത്തി തീ അണച്ചെങ്കിലും ഇതുവരെ മൃതദേഹം വാഹനത്തിൽ നിന്ന് പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ല. മൃതദേഹം വാഹനത്തിൽ നിന്ന് പുറത്തെടുക്കാൻ അവർ ശ്രമിക്കുകയാണ്.

ഫോറൻസിക് പരിശോധനയ്ക്ക് ശേഷം മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റുമെന്നും വിശദമായ അന്വേഷണം ആരംഭിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. സ്ഥലത്ത് അപകടങ്ങൾ പതിവായി നടക്കുന്നുണ്ടെന്ന് പ്രദേശവാസികൾ പരാതിപ്പെട്ടിട്ടുണ്ട്.

Leave a Comment

More News