ചിങ്ങം: ഇന്ന് എല്ലാ കാര്യത്തിലും ജാഗ്രത പാലിക്കണം. കടുത്ത സമ്മർദ്ദത്തിലും പിരിമുറുക്കത്തിലും ആയിരിക്കും. ഇത് ദിവസം മുഴുവൻ അസ്വസ്ഥരാക്കും. കുടുംബാംഗങ്ങളുമായി എന്തെങ്കിലും തർക്കങ്ങളോ വൈരുദ്ധ്യങ്ങളോ ഉണ്ടെങ്കിൽ മൗനം പാലിക്കുക. നിങ്ങളുടെ സമപ്രായക്കാരുമായി ഏതെങ്കിലും തരത്തിലുള്ള ഇടപെടലിൽ പങ്കെടുക്കുന്നത് ഒഴിവാക്കുക.
കന്നി: സന്തോഷിക്കാനുള്ള സമയമാണിത്. ബന്ധുക്കളെയും സുഹൃത്തുക്കളെയും കൊണ്ട് പ്രയോജനകരമായ സന്ദർഭമുണ്ടാകാം. ഇത് അവരെ നിങ്ങളുമായി കൂടുതൽ അടുപ്പിക്കും. എന്നിരുന്നാലും ചില കാര്യങ്ങളിൽ മുൻകൂട്ടി ആശങ്കാകുലരാകാൻ സാധ്യതയുണ്ട്.
തുലാം: ഇന്നത്തെ ദിവസം ഭാഗ്യം നിറഞ്ഞതാണ്. കോടതി തീരുമാനങ്ങൾ മൂലമുള്ള നിയമ തർക്കങ്ങൾക്ക് അവസാനം കാണാൻ സാധ്യതയുണ്ട്. മറ്റൊരാളുടെ കാഴ്ചപ്പാടിന് കീഴടങ്ങാതെ നിങ്ങൾ സ്വയം നിങ്ങളെ കണ്ടെത്തണം. വ്യക്തിബന്ധങ്ങളിൽ ധീരമായ നീക്കങ്ങൾ നടത്തുന്നതായി നിങ്ങൾ കാണും.
വൃശ്ചികം: വളരെയധികം പ്രതീക്ഷ നിറഞ്ഞ ദിവസം. ദിവസം മുഴുവൻ ഓട്ടത്തിലായിരിക്കും. ചിന്ത മുഴുവനുമിന്ന് ബിസിനസ് കാര്യങ്ങളിലും പൂർത്തിയാവാതെ കിടക്കുന്ന കാര്യങ്ങളിലുമായിരിക്കും. പക്ഷേ ദിവസത്തിൻ്റെ അവസാനത്തോടെ നിങ്ങളുടെ അഭിപ്രായങ്ങൾ രൂപം കൊള്ളുന്നതായും അവ ഫലപ്രാപ്തിയിലെത്തുന്നതായും കാണാം.
ധനു: കാര്യങ്ങൾ ശരിയായി തിരിച്ചറിയുന്ന സമയം എത്തിയിരിക്കുന്നു. പല ദുരൂഹതകളും തെറ്റായിരുന്നു എന്ന് തിരിച്ചറിയും. അവസാനം നിങ്ങളുടെ ശ്രദ്ധ ആവശ്യമുള്ള കാര്യങ്ങളിൽ കൊണ്ടെത്തിക്കും. ഇന്ന് ഉണ്ടാക്കുന്ന ബന്ധങ്ങൾ എല്ലാംതന്നെ ജീവിതകാലം മുഴുവനും കൂടെ ഉള്ളതായിരിക്കും. പ്രിയപ്പെട്ടവർക്കൊപ്പം സമയം ചെലവഴിക്കാൻ നിങ്ങൾക്കിന്ന് സാധിക്കും. ഇന്ന് അനുഭവിക്കുന്ന സ്നേഹം വളരെ ഉയർന്ന തരത്തിലുള്ളതായിരിക്കും.
മകരം: പ്രതീക്ഷകൾ സമ്മിശ്രവികാരങ്ങളിലേക്ക് നയിക്കും. ചുറ്റുമുള്ളവരിൽ നിന്നും പലതും പ്രതീക്ഷിക്കുന്നതിനാൽ വിചാരിക്കുന്നതരത്തിലുള്ള ഫലങ്ങൾ ലഭിക്കില്ല. സ്വന്തം കാലിൽ നിന്ന് മികച്ച പദ്ധതികൾ തയ്യാറാക്കുകയും അവ നടപ്പിലാക്കുകയും ചെയ്യുക. പണം ചെലവഴിക്കുന്നതുകൊണ്ട് കുഴപ്പങ്ങളുണ്ടാകാൻ സാധ്യതയുള്ളതിനാൽ, വളരെ കുറച്ച് ചെലവഴിക്കുക. ഇത് സമൂഹത്തിൽ മാന്യത ഉയർത്താൻ സഹായിക്കും.
കുംഭം: ഇന്നത്തെ ദിവസം നിങ്ങൾക്ക് ഗുണം ചെയ്യും. കച്ചവടക്കാർക്കും തൊഴിലാളികള്‍ക്കും ലാഭകരമായ ദിവസമാണ്. ലാഭം നേടുന്നതിനൊപ്പം ഉയര്‍ച്ചകളും കൂടെ ഉണ്ടാകും. നിങ്ങളുടെ പദ്ധതികളില്‍ നിങ്ങൾ നന്നായി പ്രവർത്തിക്കുകയും മുതിർന്നവരെ സന്തോഷിപ്പിക്കുകയും ചെയ്യുന്നതാണ്.
മീനം: പതിവില്ലാത്ത ക്ഷീണം അനുഭവപ്പെടാം. കുടുംബവും ബന്ധുക്കളും വളരെ കാലത്തിന് ശേഷം നിങ്ങളുടെ അടുത്തേയ്ക്ക് വരുന്നതായിരിക്കും. ഇത് നിങ്ങളെ സന്തോഷിപ്പിക്കും. സാഹിത്യവും എഴുത്തും ഇഷ്ടപ്പെടുകയും അത് ദിനചര്യയുടെ ഭാഗമാക്കാൻ തീരുമാനിക്കുകയും ചെയ്യും.
മേടം: നിരവധി സുവർണാവസരങ്ങൾ നിങ്ങളെത്തേടിയെത്തും. ഭാവിയിലേക്ക് ഇന്ന് ഭാഗ്യം കരുതിവെക്കും. അധികം താമസിയാതെ തന്നെ നിങ്ങളുടെ ജീവിതത്തിലേക്ക് വഴിതുറക്കുന്ന കരാറുകളോടെ ബിസിനസിൽ പുതിയ നാഴികക്കല്ലുകൾ കണ്ടെത്താൻ സാധിക്കും. പരിശ്രമങ്ങൾ അനുസരിച്ചുള്ള ഫലങ്ങളായിരിക്കും നിങ്ങൾ നേടുന്നത്.
ഇടവം: ചില കണക്കുകൂട്ടലുകലുകളും തീരുമാനങ്ങളും എടുക്കുന്നതിന് ഇന്ന് നിങ്ങളുടെ വിശകലനപാഠവം ഉപയോഗിക്കേണ്ടതായി വരും. ഇന്ന് നിങ്ങൾക്ക് കാര്യങ്ങൾ നിങ്ങളുടെ വഴിക്ക് കൊണ്ടുവരാൻ സാധിക്കും. അലട്ടുന്ന എല്ലാ മോശം ചിന്തകളേയും ഇല്ലാതാക്കേണ്ടതാണ്. ദിനാന്ത്യത്തിൽ നിങ്ങളുടെ ഒട്ടുമിക്ക പ്രശ്നങ്ങൾക്കും പരിഹാരം സമാധാനപരമായിരിക്കും.
മിഥുനം: നിങ്ങളുടെ വ്യക്തിത്വത്തെ ഈ ദിനം നിർണയിക്കും. നിങ്ങളെക്കുറിച്ച് തെറ്റായ അനുമാനങ്ങൾ ഉണ്ടാക്കാൻ മറ്റുള്ളവർ ശ്രമിക്കും. ഇത് നിങ്ങളെക്കുറിച്ച് തന്നെ സ്വയം വിലയിരുത്താൻ സഹായിക്കും. എതിർലിംഗത്തിലുള്ള സുഹൃത്തിനോടൊപ്പം സമയം ചെലവഴിക്കും. അത് സന്തോഷം നൽകും.
കര്‍ക്കടകം: ദിവസത്തിന്റെ ആദ്യപകുതി അൽപ്പം ബുദ്ധിമുട്ടായി തോന്നാം. എന്നിരുന്നാലും എതിരാളികൾ ഉണ്ടായിരുന്നിട്ടും നിങ്ങളുടെ പരിശ്രമവും കഠിനാധ്വാനവും ഫലപ്രദമായ ഫലങ്ങൾ നൽകും. അക്കാദമിക് രംഗത്ത് വിജയകരമായ ഒരു കാലഘട്ടം വിദ്യാർഥികൾ ഇന്ന് ആസ്വദിക്കും. ആരോഗ്യം ഇന്ന് മികച്ചതായിരിക്കില്ല. പ്രത്യേകിച്ച് വയർ സംബന്ധമായ പ്രശ്നങ്ങൾ അലട്ടിയേക്കാം.