ദക്ഷിണേഷ്യൻ വംശജർക്കെതിരെയുള്ള വിദ്വേഷവും അതിക്രമങ്ങളും വർദ്ധിച്ചുവരുന്നു; ശക്തമായ നടപടികൾ ആവശ്യപ്പെട്ട് രാജ കൃഷ്ണമൂർത്തി

ദക്ഷിണേഷ്യൻ വംശജർക്കെതിരെയുള്ള വിദ്വേഷവും അതിക്രമങ്ങളും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ശക്തമായ നടപടികൾ ആവശ്യപ്പെട്ട് യു.എസ്. കോൺഗ്രസ് അംഗം രാജ കൃഷ്ണമൂർത്തിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെ യോഗം ചേർന്നു. വാഷിംഗ്ടൺ ഡി.സിയിൽ നടന്ന ദേശീയ റൗണ്ട് ടേബിൾ യോഗത്തിൽ ഇന്ത്യൻ-അമേരിക്കൻ എം.പിമാരായ പ്രമീള ജയപാൽ, അമി ബെറ, സുഹാസ് സുബ്രഹ്മണ്യം, ശ്രീ താനെദാർ എന്നിവരും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ജനപ്രതിനിധികളും പങ്കെടുത്തു.

വിദ്വേഷ കുറ്റകൃത്യങ്ങൾ തടയുന്നതിനും കൃത്യമായ റിപ്പോർട്ടിംഗ് സംവിധാനങ്ങൾ ഉറപ്പാക്കുന്നതിനുമുള്ള ‘ഹേറ്റ് ക്രൈംസ് കമ്മീഷൻ ആക്ട്’  കൂടുതൽ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് യോഗം ചർച്ച ചെയ്തു. അമേരിക്കയിൽ ആരായാലും വംശത്തിന്റെയും മതത്തിന്റെയും പേരിൽ പാർശ്വവൽക്കരിക്കപ്പെടരുതെന്ന് രാജ കൃഷ്ണമൂർത്തി വ്യക്തമാക്കി.

Leave a Comment

More News