സിബി ഡാളസിലെ മലയാളികൾക്ക് പ്രിയപ്പെട്ട MR. FIX: എബി മക്കപ്പുഴ

സകലകർമ്മകുശലൻ എന്ന് നമുക്കൊക്കെ കേട്ടറിവേ ഉള്ളൂ. എന്നാൽ ഡാളസിലെ മലയാളികൾക്കിടയിൽ അങ്ങനെയും ഉണ്ട് ഒരു ചെറുപ്പകാരൻ. വീടുകളിലെ ഏതു തരത്തിലുള്ള കേടുപാടുകളും പെട്ടെന്ന് കണ്ടുപിടിക്കുകയും അത് ഫിക്സ് ചെയ്തു കൊടുക്കാൻ ഓടിയെത്തുന്ന സിബി ഡാളസിലെ മലയാളികൾക്കു മിസ്റ്റർ. ഫിക്സിറ്റ് ആയി തിളങ്ങി നിൽക്കുന്നു.

എന്റെ അറിവിലുള്ളതും അനുഭവത്തിലുമുള്ള ഒരു സംഭവം വിവരിക്കട്ടെ…
12 മാസങ്ങൾക്കു മുൻപ് എന്റെ വാടക വീട്ടിൽ ബാത്ത് റൂമിലേക്ക് ചൂട് വെള്ളം കിട്ടാതെ താമസക്കാർ എന്നെ അറിയിച്ചു. വാടകക്ക് താമസിക്കുന്നവരെ ഒരു കാരണവശാലും ബുദ്ധിമുട്ടിക്കരുത് എന്ന അഭിപ്രായക്കാനാണ് ഞാൻ. പെട്ടെന്ന് തന്നെ ഡാളസിലെ ഒരു ലീഡിംഗ് പ്ലമ്പിംഗ് കമ്പനിയെ വിളിച്ചു. അവർ വന്നു ചെക്ക് ചെയ്തു. ശരിയായ മിസ്റ്റേക്ക് കണ്ടു പിടിച്ചില്ല. പാർട്സ് ആൻഡ് ലേബർ $7000 ന്റെ ഒരു എസ്റ്റിമേറ്റ് തന്നു. എനിക്ക് ആ എസ്റ്റിമേറ്റിൽ വിശ്വാസം തോന്നിയില്ല. മറ്റൊരു പ്ലംബിംഗ് കമ്പനിയുടെ എസ്റ്റിമേറ്റ് കൂടി എടുത്തു. അത് മുൻ കമ്പനി തന്ന എസ്റ്റിമേറ്റ് തുകയേക്കാൾ 300 ഡോളർ കൂടി കൂട്ടിയാണ് പറഞ്ഞത്.

അങ്ങനെ ചിന്താഭാരത്തിൽ കഴിയുമ്പോൾ എന്റെ ഒരു സുഹൃത്ത് പറഞ്ഞു സിബി എന്നൊരു മലയാളി ചെറുപ്പക്കാരനെ പറ്റി. ഒട്ടും സമയം കളഞ്ഞില്ല. പെട്ടെന്ന് ഞാൻ സിബിയെ വിളിച്ചു. സിബി അവിടെ ഓടിയെത്തി.വെള്ളം ചൂടാകാത്തതിന്റെ യഥാർത്ഥ കരണം കണ്ടുപിടിച്ചു. $300 ചാർജ് ചെയ്തു. പ്രശ്നത്തിന് പരിഹാരമായി. എനിക്ക് സിബി 6700 ഡോളർ സേവ് ചെയ്തു തന്നു. അനുഭവങ്ങളുടെ വെളിച്ചത്തിൽ എനിക്ക് മനസിലായി സിബി ശരിക്കും മിസ്റ്റർ ഫിക്സ് ആണെന്ന്.

കോഴഞ്ചേരി ഇലന്തൂർ സ്വാദേശിയായ സിബി മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ എടുത്തതിനു ശേഷമാണു ഡാലസിൽ എത്തിയത്.

അമേരിക്കയിലേക്ക് പ്ലെയിൻ കയറുമ്പോൾ പല സുഹൃത്തുക്കളും നെഗറ്റീവ് ആയ അഭിപ്രായങ്ങളാണ് ഉപദേശിച്ചത്. ജോലി കിട്ടാനുള്ള പ്രയാസങ്ങളും, 3 കൈക്കുഞ്ഞുങ്ങളെ ബേബി സിറ്റിംഗ് ചെയ്യുവാനുമായുള്ള പ്രയാസങ്ങൾ നേരിട്ടറിഞ്ഞു.

പല കമ്പനികളിലും ജോലി അനേഷിച്ചു മടുത്തു. ബുദ്ധിമുട്ടുകൾക്ക് മേൽ ബുദ്ധിമുട്ടുകൾ നേരിൽ കണ്ടു അനുഭവിച്ചു മനസ്സിലാക്കി.
ഇനിയും എന്ത് ?എങ്ങനെ? എന്ന് സ്വയം ചോദിച്ചു. ആകെപ്പാടെ ചിന്തയുടെ ലോകത്തു മനസ്സു അലഞ്ഞുകൊണ്ടിരുന്നു. അപ്പോൾ ദൈവമായി കാട്ടി തന്ന ഒരു അച്ചായനാണ് സണ്ണിവേലി താമസക്കാരനായ തോമസ്. ധാരാളം മലയാളികൾക്ക് വഴികാട്ടിയായി നല്ല മനസ്സിന്റെ ഉടമയായ ഇദ്ദേഹം എന്നെ ഒരു മലയാളി കടയിൽ വെച്ചാണ് കണ്ടുമുട്ടിയത്.

നിരാശനായ എന്നെ അദ്ദേഹം പോസിറ്റീവ് ആയ കാര്യങ്ങൾ പറഞ്ഞു ധൈര്യപ്പെടുത്തി.

അദ്ദേഹം എന്നെ ഉപേദശിച്ചു മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ കയ്യിൽ ഉള്ളപ്പോൾ എന്തിനു പേടിക്കണം. നിനക്ക് ശോഭനമായ ഒരു ഭാവി ഉണ്ടെന്നു മനസ്സിലാക്കി തന്നു.

അതിമിടുക്കനായ ഒരു മെക്കാനിക്കിന്റെ കീഴിൽ പണികളൊക്കെ പഠിച്ചു. സ്വയമായി അമേരിക്കയിൽ ജോലി ചെയ്യുവാനുള്ള ലൈസന്‍സ് സമ്പാദിച്ചു ജോലി തുടങ്ങി. വളരെ ചിന്താകുലത്തോട് കൂടിയാണ് സ്വയമായി ജോലി തുടങ്ങിയത്. ഇന്ന് നിന്ന് തിരിയുവാൻ സമയം ഇല്ലാതായി.സിബിയുടെ 469 335 2698 നമ്പറിൽ പ്രവാസി മലയാളികളുടെ ഫോൺ കോളുകളുടെ ബഹളമായി. എത്ര തെരക്കാണെങ്കിലും ഫോൺ അറ്റൻഡ് ചെയ്യും.

പണികൾ ഏറ്റെടുക്കുമ്പോൾ കാട്ടുന്ന ആൽമർത്ഥതയും സ്നേഹത്തോടെയുള്ള പെരുമാറ്റവും വീട് ഉടമസ്ഥരുടെ വിശ്വാസം നേടിയെടുത്തു.

സിബി കുടുംബമായി ഡാളസിലെ സണ്ണിവേലിയിൽ താമസിച്ചു വരുന്നു. ഭാര്യ ജോൺസി ഡാളസിൽ നഴ്സ് ആയി ജോലി ചെയ്തു വരുന്നു. മക്കൾ നെതന്യാ സൂസൻ, എമ്മാ സൂസൻ & എസ്രാ സിബി എന്നിവർ.

മിടുമിടുക്കനായി ഡാളസിലെ മലയാളികൾക്കിടയിൽ വിശ്വസ്‌തയോടുകൂടി സേവനം ചെയ്തുവരുന്ന മിസ്റ്റർ ഫിക്സിനു (സിബിക്ക്) എല്ലാ വിധ ആശംസകളും നേർന്നുകൊള്ളുന്നു.

എബി മക്കപ്പുഴ

Leave a Comment

More News