ചിങ്ങം: സമ്മിശ്ര ഫലങ്ങൾ നിറഞ്ഞ ഒരു ദിവസമായിരിക്കും. ഒരു വശത്ത് നിങ്ങളുടെ പങ്കാളിയാലോ, സഹപ്രവർത്തകനാലോ നിരാശനാകുമ്പോൾ, മറുവശത്ത് നിങ്ങളുടെ ചിന്തകള്‍ കൊണ്ട് വലിയ സമാധാനം കൈവരിക്കാനാകും. ഇന്ന് ഒരു സുഹൃത്തിൻ്റെ ഉപദേശത്തെ അടിസ്ഥാനമാക്കി സന്തുലിതാവസ്ഥ കാത്ത് സൂക്ഷിക്കാൻ ശ്രമിച്ചേക്കാം.
കന്നി: മനസിലെ പലതരം ചിന്തകള്‍ ഇന്ന് നിങ്ങളെ അലോസരപ്പെടുത്തും. എന്നാലും വളരെ ശാന്തമായ ഒരു പ്രകൃതവും എന്തും ശമിപ്പിക്കുന്നതിനുള്ള കഴിവുമുണ്ടാകും. ഇതുമൂലം ധാരാളം ആളുകളെ തീർച്ചയായും സഹായിക്കാൻ സാധിക്കും. വളരെ അസാമാന്യമായി ദയയുള്ള വ്യക്തിയാണ്. മനസ് വായിക്കാനുള്ള കഴിവ് ഉണ്ടാകും. ഇത് ഓരോ കാര്യങ്ങൾ ചെയ്യുന്നതിന് കരുത്ത് നൽകും.
തുലാം: ജീവിതത്തിൽ അനുകൂലമായ കാര്യങ്ങൾ നടക്കും. ഇന്നത്തെ ദിവസം ഒട്ടും എളുപ്പമാവില്ല. വൈകാരികത ഇന്ന് കൂടുതലായിരിക്കും. പെട്ടെന്ന് പ്രകോപിതനാകും. മനസിലുള്ള കാര്യങ്ങൾ അലട്ടിക്കൊണ്ടിരിക്കും. ഇത് അന്തസിനേയും ബാധിച്ചേക്കാം. പ്രിയപ്പെട്ടവരുമായുള്ള ഇടപെടല്‍ ഒടുവിൽ തര്‍ക്കത്തില്‍ കലാശിക്കാം. അമ്മയുമായി ബന്ധപ്പെട്ട എന്തോ ഒന്ന് അല്ലെങ്കില്‍ അമ്മ തന്നെ നിങ്ങളുടെ വിഷമത്തിന് കാരണമാകുന്നുണ്ടാകാം. ക്ഷമ കൈക്കൊള്ളുക. അതിലൂടെ ആശ്വാസം ലഭിക്കും.
വൃശ്ചികം: പുതിയ വ്യവസായ സംരംഭം തുടങ്ങുന്നതിൻ്റെ ആവേശത്തിലായിരിക്കും നിങ്ങളിന്ന്. വളരെ നിശ്ചയദാർഢ്യത്തോടുകൂടി നല്ല പരിശ്രമം കാഴ്ചവച്ച് അതിനുവേണ്ടി വളരെയധികം കഠിനാദ്ധ്വാനം ചെയ്ത് അത് നേടിയെടുക്കും. എല്ലാ വശങ്ങളും നോക്കുമ്പോൾ നിങ്ങളുടെ ഇന്നത്തെ ദിവസം വളരെ ഫലപ്രദവും ശ്രേഷ്ഠവുമായിരിക്കും.
ധനു: ആശയക്കുഴപ്പങ്ങളും വിരുദ്ധ നിലപാടുകളും നിങ്ങളുടെ ആരോഗ്യത്തിനെന്നപോലെ തൊഴില്‍ വിജയത്തിനും ആപത്ക്കരമായിരിക്കും. സമ്മിശ്ര വികാരങ്ങള്‍ മനസിൻ്റെ വ്യക്തതയേയും പൊതുവായ സ്വാസ്ഥ്യത്തേയും പ്രതികൂലമായി ബാധിച്ചേക്കാം. ആലോചിച്ച് സാവകാശം ഉറച്ച നിലപാട് എടുക്കുക. അല്ലെങ്കില്‍ അനിശ്ചിതത്വവും വര്‍ധിച്ച ജോലിഭാരവും ചെലവുകളും നിരാശപ്പെടുത്തിയേക്കാം. നിങ്ങളുടെ ഉത്കണ്ഠാകുലമായ മാനസികാവസ്ഥ കാരണം വീട്ടിലും അസ്വാരസ്യങ്ങള്‍ ഉണ്ടായേക്കാം. പിരിമുറുക്കം ഒഴിവാക്കി ശാന്തത കൈക്കൊള്ളുക.
മകരം: ലക്ഷ്യങ്ങൾ നേടുന്നതിനായി വിവേകപൂർവ്വം മുന്നോട്ട് നീങ്ങുക. നിങ്ങളുടെ ബുദ്ധിപരമായ വളർച്ച അസാധാരണമായിരിക്കും. അതുപോലെ തന്നെ വിചാരങ്ങളും. ഈ ഘട്ടം പരമാവധി പ്രയോജനപ്പെടുത്തുക.
കുംഭം: അപ്രതീക്ഷിതവും ആശ്ചര്യകരവുമായ കാര്യങ്ങൾ നിങ്ങളെ ഇന്ന് അതിശയിപ്പിക്കും. നേട്ടം, പണം, സ്നേഹം അങ്ങനെ നിങ്ങൾക്ക് നഷ്ടപ്പെട്ടത് എന്തുതന്നെയായാലും അത് തിരികെ വേണമെന്ന് ഒരാഗ്രഹം പെട്ടെന്ന് ഉണ്ടായേക്കാം. ദിവസത്തിൻ്റെ അവസാനം വായനയിലോ, ഗവേഷണത്തിലോ, ചർച്ചയിലോ അല്ലെങ്കിൽ മറ്റെന്തെങ്കിലും പ്രവർത്തനങ്ങളിലോ മുഴുകും.
മീനം: ഓഫിസിലെയും വീട്ടിലെയും കാര്യങ്ങൾ ഒരുമിച്ച് കൈകാര്യം ചെയ്യും. വീടിൻ്റെ നവീകരണ ജോലികളിൽ ചെലവ് കൂടുതലാണെങ്കിലും അതിൽ വ്യാപൃതനാകും. ഒരു ദിവസത്തെ കഠിനാധ്വാനത്തിന് അതിനനുസരിച്ചുള്ള അംഗീകാരം ലഭിക്കും.
മേടം: ജോലിയും സാമൂഹിക പ്രതിബദ്ധതകളും നിങ്ങളെ തിരക്കിലാക്കുന്ന ദിവസമാണിന്ന്. തിരക്കിൽ നിന്നൊഴിഞ്ഞ് നിങ്ങൾ നിങ്ങൾക്കുവേണ്ടി എന്തെങ്കിലും ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആരോഗ്യം പരിപാലിക്കേണ്ടിയിരിക്കുന്നു. പിരിമുറുക്കം അനുഭവിക്കുന്നെങ്കിൽ അധികം കാര്യങ്ങളിലേയ്ക്ക് ശ്രദ്ധതിരിക്കാതിരിക്കുക.
ഇടവം: പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കും. മറ്റാരുടെയെങ്കിലും കുറ്റത്തിന് നിങ്ങളെ ആരെങ്കിലും പഴിചാരിയെന്ന് വരാം. ഉച്ചതിരിയുമ്പോഴേക്കും നല്ല നിരാശയുണ്ടാകുകയും ആത്മവിശ്വാസം കൂപ്പുകുത്തുകയും ചെയ്തേക്കാം. അവനവൻ്റെ ശക്തിക്ക് അനുസരിച്ച് ജോലി ചെയ്യുക. നിങ്ങളുടെ ദൗർബല്യങ്ങളെ കണക്കിലെടുക്കാതിരിക്കുക.
മിഥുനം: മറ്റുള്ളവർ നൽകുന്ന പ്രചോദനത്തിന് നിങ്ങൾ ഇന്ന് വിലനൽകും. കുടുംബാംഗങ്ങളുമായി സാമ്പത്തിക സുരക്ഷിതത്വത്തെക്കുറിച്ചും മറ്റ് പ്രശ്നങ്ങളെ കുറിച്ചും സംസാരിക്കും. മറ്റുള്ളവരോടുള്ള കരുതലോടെയുള്ള പെരുമാറ്റത്തിന് പകരമായി സ്നേഹവും ശ്രദ്ധയും പരിചരണവും തിരിച്ച് കിട്ടും.
കര്‍ക്കടകം: ആഡംബരവും സമൃദ്ധിയും ജീവിതത്തിലെ മറ്റുനല്ല കാര്യങ്ങളും സന്തോഷം പകരും. തൊഴില്‍ പരമായും സാമ്പത്തികമായും ഇന്ന് ഭാഗ്യ ദിവസമാണ്. ധനാഗമനവും വ്യാപാരത്തില്‍ അഭിവൃദ്ധിയും പ്രതീക്ഷിക്കാം. മാനസികമായും ശാരീരികമായും ഊര്‍ജ്വസ്വലത പ്രകടിപ്പിക്കുമെന്നത് ഇന്നത്തെ സംഘര്‍ഷഭരിതമായ ലോകത്തില്‍ ഒരു വലിയ കാര്യം തന്നെയാണ്. സാമൂഹികമായി ലഭിക്കുന്ന അംഗീകാരം നിങ്ങളെ അങ്ങേയറ്റം സന്തോഷിപ്പിക്കും. ഇപ്പോൾ തീരുമാനിക്കുകയും ആസൂത്രണം ചെയ്യുകയും ചെയ്യുന്ന യാത്രകള്‍ ഫലവത്താകും. ഈ ദിനം ശരിക്കും ആസ്വദിക്കൂ.
