കാനഡ, യൂറോപ്പ് എന്നിവിടങ്ങളിലെ വ്യോമാതിർത്തിയിൽ നിന്ന് റഷ്യൻ വിമാനങ്ങൾക്ക് വിലക്ക്

ബ്രസല്‍സ്: ഉക്രൈനിലെ റഷ്യയുടെ സൈനിക നടപടിക്കെതിരെ യൂറോപ്യന് യൂണിയനും കാനഡയും ശക്തമായി രംഗത്ത്. യൂറോപ്യൻ യൂണിയന്റെ ഭരണസമിതിയായ യൂറോപ്യൻ കമ്മീഷനും (ഇയു) വടക്കേ അമേരിക്കൻ രാജ്യമായ കാനഡയും റഷ്യൻ വിമാനക്കമ്പനികൾക്ക് തങ്ങളുടെ വ്യോമാതിർത്തിയിൽ ഉപരോധം ഏർപ്പെടുത്തുമെന്ന് അറിയിച്ചിട്ടുണ്ട്. സ്വകാര്യ വിമാനങ്ങൾ ഉൾപ്പെടെയുള്ള സെലിബ്രിറ്റികളെ ലക്ഷ്യമിട്ടാണ് നിരോധനം.

സമാനമായ നിലപാടെടുക്കാന്‍ അമേരിക്കയുടെ മേൽ ഇരുകൂട്ടരും സമ്മർദം ചെലുത്തുന്നുണ്ട്. റഷ്യന്‍ പൗരരുടെ ഉടമസ്ഥതയിലുള്ളതോ ആ രാജ്യത്ത് രജിസ്റ്റർ ചെയ്‌തതോ നിയന്ത്രിക്കുന്നതോ ആയ വിമാനങ്ങൾക്ക് യൂറോപ്പില്‍ പ്രവേശനമില്ല. യൂറോപ്യൻ കമ്മിഷൻ പ്രസിഡന്‍റ് ഉർസുല വോൺ ഡെർ ലെയ്ൻ ഇക്കാര്യം ഞായറാഴ്ച വ്യക്തമാക്കിയിരുന്നു.

അയൽരാജ്യത്തിന് നേരെ പ്രകോപനമില്ലാതെയാണ് റഷ്യ ആക്രമണം നടത്തിയത്. അതുകൊണ്ടുതന്നെ എന്‍റെ രാജ്യം എല്ലാ റഷ്യൻ വിമാനങ്ങള്‍ക്കുമായി വ്യോമപാത അടയ്ക്കുകയാണ്’ – കനേഡിയന്‍ ഗതാഗത മന്ത്രി ഒമർ അൽഗബ്ര പറഞ്ഞു.

പല യൂറോപ്യൻ രാജ്യങ്ങളും റഷ്യൻ വിമാനങ്ങൾക്ക് ഉപരോധം ഏർപ്പെടുത്താൻ ഒരുങ്ങുന്നത് ശ്രദ്ധയില്‍ പെട്ടതോടെയാണ് യൂറോപ്യൻ യൂണിയൻ (ഇയു) നടപടി സ്വീകരിച്ചത്. “ജനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നവര്‍ക്കുള്ളതാണ് യൂറോപ്യൻ ആകാശം, അല്ലാതെ ക്രൂരന്മാര്‍ക്കുള്ളതല്ല” എന്ന് ബെൽജിയൻ പ്രധാനമന്ത്രി അലക്‌സാണ്ടർ ഡി ക്രൂ ട്വീറ്റ് ചെയ്‌തു. അനാവശ്യവും ക്രൂരവുമായ ആക്രമണം നടത്തുന്ന ഒരു രാജ്യത്തിന് വ്യോമാതിർത്തിയിൽ ഇടമില്ലെന്ന് നെതർലാൻഡ്‌സ് ഇൻഫ്രാസ്ട്രക്‌ചറല്‍ ആൻഡ് വാട്ടർ വർക്‌സ് മന്ത്രി മാർക് ഹാർബേഴ്‌സും ട്വീറ്റു ചെയ്‌തു.

Print Friendly, PDF & Email

Leave a Comment

More News