യുക്രൈനില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി റഷ്യന്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടു; മരിച്ചത് കര്‍ണാടക സ്വദേശി

കീവ്: യുക്രൈനില്‍ റഷ്യന്‍ ആക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു. ഹര്‍കീവില്‍ റഷ്യന്‍ സേന നടത്തിയ ഷെല്ലാക്രമണത്തിലാണ് വിദ്യാര്‍ത്ഥിയായ കര്‍ണാടക സ്വദേശി എസ്.ജി നവീന്‍ (21) ആണ് മരിച്ചത്. ട്രെയിനില്‍ കയറാന്‍ പോകുന്നതിനിടെയാണ് ആക്രമണം നടക്കുന്നത്. ഹര്‍കീവ് നാഷണല്‍ മെഡിക്കല്‍ സര്‍വകലാശാലയിലെ നാലാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിയാണ്.

യുക്രൈന്‍ സമയം രാവിലെയാണ് ആക്രമണം. നവീന്റെ കുടുംബത്തെ സര്‍ക്കാര്‍ വിവരം ധരിപ്പിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് വിദേശകാര്യ മന്ത്രാലയത്തെ അറിയിക്കണമെന്ന് മന്ത്രാലയം എം.പിമാര്‍ക്ക് നിര്‍ദേശം നല്‍കി. വിദേശകാര്യ സെക്രട്ടറി യുക്രൈന്‍, റഷ്യന്‍ സ്ഥാനപതിമാരുമായി ചര്‍ച്ച നടത്തി. സംഘര്‍ഷ ബാധിത മേഖലയില്‍ നിന്നും ഇന്ത്യക്കാരെ സുരക്ഷിതമായി മാറ്റാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടു.

Leave a Comment

More News