ലുലു എക്‌സ്‌ചേഞ്ച് ഹവല്ലിയിലും റിഗയിലും പ്രവര്‍ത്തനമാരംഭിച്ചു

കുവൈറ്റ് സിറ്റി : ലുലു ഇന്റര്‍നാഷണല്‍ എക്‌സ്‌ചേഞ്ചിന്റെ 28-ാമത്തെയും 29-ാമത്തെയും ശാഖകള്‍ ഹവല്ലിയിലും റിഗയിലും പ്രവര്‍ത്തനം ആരംഭിച്ചു. ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ് മാനേജിംഗ് ഡയറക്ടര്‍ അദീബ് അഹമ്മദ് പുതിയ ബ്രാഞ്ചുകള്‍ ഉദ്ഘാടനം ചെയ്തു.

കോവിഡിന് ശേഷം കുവൈറ്റ് ത്വരിതഗതിയിലുള്ള സാന്പത്തിക വളര്‍ച്ച നേടുകയാണെന്നും ബിസിനസിന് അനുകൂലമായ മികച്ച അന്തരീക്ഷമാണ് രാജ്യത്തുള്ളതെന്നും അദീബ് അഹമ്മദ് പറഞ്ഞു. കുവൈറ്റിലുടനീളമുള്ള പ്രധാന സ്ഥലങ്ങളില്‍ തങ്ങളുടെ ഉപയോക്താക്കള്‍ക്ക് നൂതനവും കാര്യക്ഷമവും കൂടുതല്‍ സൗകര്യപ്രദവുമായ സേവനങ്ങള്‍ ഉറപ്പുവരുത്തുന്ന കന്പനിയുടെ ശ്രമങ്ങള്‍ ശക്തിപ്പെടുത്തുമെന്നും ഈ വര്‍ഷത്തില്‍ നാല് ബ്രാഞ്ചുകള്‍ കൂടി ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ലോകമെന്പാടുമുള്ള അതിവേഗവും വിശ്വസനീയവുമായ പണ കൈമാറ്റവും വിദേശ വിനിമയ സേവനങ്ങളുമാണ് ലുലു എക്‌സ്‌ചേഞ്ച് വാഗ്ദാനം ചെയ്യുന്നത്. മണി എക്‌സ്‌ചേഞ്ച് മേഖലയില്‍ ഡിജിറ്റലൈസ് ചെയ്യുന്നതില്‍ എന്നും മുന്‍പന്തിയിലാണ് ലുലു എക്‌സ്‌ചേഞ്ചെന്നും മികച്ച സാങ്കേതിക വിദ്യകള്‍ സമന്വയിപ്പിച്ച ലുലു ആപ്പുകള്‍ ഉപഭോക്താക്കള്‍ ഇരു കൈയും നീട്ടി സ്വീകരിച്ചതായി ലുലു എക്‌സ്‌ചേഞ്ച് കുവൈറ്റ് ജനറല്‍ മാനേജര്‍ ഷൈജു മോഹന്‍ദാസ് പറഞ്ഞു.

2012- ലാണ് കുവൈറ്റില്‍ ലുലു എക്‌സ്‌ചേഞ്ച് പ്രവര്‍ത്തനം ആരംഭിക്കുന്നത്. മേഖലയിലെ ഏറ്റവും പ്രമുഖമായ ലുലു എക്‌സ്‌ചേഞ്ച് യുഎഇയിലെ ഏറ്റവും മികച്ച എക്‌സ്‌ചേഞ്ച് ഹൗസുകളില്‍ ഒന്നായി ഫോബ്‌സ് മിഡില്‍ഈസ്റ്റ് പ്രഖ്യാപിച്ചിരുന്നു. ഐഎസ്ഒ:9001 സര്‍ട്ടിഫൈഡ് കന്പനിയായ ലുലു എക്‌സ്‌ചേഞ്ചിന്റെ ലുലു മണി മൊബൈല്‍ ആപ്പ് കുവൈറ്റില ഉയര്‍ന്ന റേറ്റിംഗ് ഉള്ള പേയ്‌മെന്റ് ആപ്പുകളില്‍ ഒന്നാണ് .പണമയക്കല്‍, വിദേശ കറന്‍സി വിനിമയം, ഡബ്ലിയു.പി.എസ് തുടങ്ങി നിരവധി മൂല്യവര്‍ധിത സേവനങ്ങളാണ് ലുലു എക്‌സ്‌ചേഞ്ച് നല്‍കിവരുന്നത്.

സലിം കോട്ടയില്‍

 

Print Friendly, PDF & Email

Leave a Comment

More News