ഉക്രൈനും റഷ്യയും വ്യാഴാഴ്ച ചർച്ച നടത്തും

മോസ്‌കോ: ഉക്രൈനും റഷ്യയും വ്യാഴാഴ്ച നടത്താനിരിക്കുന്ന ചർച്ചകൾക്കായി ഉക്രേനിയന്‍ പ്രതിനിധികള്‍ ബെലാറസിലേക്ക് പോകുമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ ഉന്നത സഹായി.

“എനിക്കറിയാവുന്നിടത്തോളം, ഉക്രേനിയൻ പ്രതിനിധി സംഘം ഇതിനകം കീവില്‍ നിന്ന് പുറപ്പെട്ടു. ഞങ്ങൾ അവരെ നാളെ പ്രതീക്ഷിക്കുന്നു,” റഷ്യൻ പ്രതിനിധി സംഘത്തിന്റെ തലവൻ വ്‌ളാഡിമിർ മെഡിൻസ്‌കി ബുധനാഴ്ച വൈകുന്നേരം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

മെഡിൻസ്കി പറയുന്നതനുസരിച്ച്, പോളണ്ടിനോട് അതിർത്തി പങ്കിടുന്ന ബെലാറസിലെ ബ്രെസ്റ്റ് മേഖലയാണ് ചർച്ചയുടെ സ്ഥലമായി ഇരുപക്ഷവും സമ്മതിച്ചത്.

പ്രതിനിധി സംഘം യാത്രയിലാണെന്ന് ഉക്രെയ്ൻ പ്രസിഡന്റ് വോലോഡൈമർ സെലെൻസ്‌കിയുടെ ഓഫീസ് സ്ഥിരീകരിച്ചു, എന്നാൽ, എത്തിച്ചേരുന്ന സമയത്തെക്കുറിച്ച് വിശദാംശങ്ങളൊന്നും നൽകിയില്ല.

Leave a Comment

More News