ഹാര്‍കിവില്‍ ഒരു ഇന്ത്യക്കാരനും അവശേഷിക്കുന്നില്ല; ശ്രദ്ധ സുമിയില്‍ നിന്നുള്ള ഒഴിപ്പിക്കലിനെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: സംഘര്‍ഷം രൂക്ഷമായ യുക്രൈനിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ഹാര്‍കിവില്‍ ഒരു ഇന്ത്യക്കാരനും ഇനി അവശേഷിക്കുന്നില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഇപ്പോള്‍ പ്രധാന ശ്രദ്ധ സുമിയിലാണെന്നും വിദേശകാര്യ മന്ത്രാലയ വാക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു..

പീസോകിന്‍, ഹാര്‍കിവ് എന്നിവിടങ്ങളില്‍നിന്ന് അടുത്ത ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ എല്ലാവരേയും പുറത്ത് കടത്താന്‍ നമുക്ക് കഴിയും. അതോടെ ഹാര്‍കീവില്‍ ഇനി ആരും അവശേഷിക്കില്ല. ഇപ്പോള്‍ പ്രധാന ശ്രദ്ധ സുമിയിലാണ്. സംഘര്‍ഷം തുടരുന്നതും ഗതാഗത സംവിധാനങ്ങളുടെ അപര്യാപ്തതയും ഇവിടെ വെല്ലുവിളിയായി തുടരുന്നു.

വെടിനിര്‍ത്തലായിരിക്കും ഏറ്റവും നല്ല മാര്‍ഗം’ വിദേശ മന്ത്രാലയ വാക്താവ് പറഞ്ഞു. 2,900 യാത്രക്കാരുമായി കഴിഞ്ഞ 24 മണിക്കൂറിനുള്ള 15 വിമാനങ്ങള്‍ ഇന്ത്യയിലെത്തി. 13,300 ആളുകള്‍ ഇതുവരെ ഇന്ത്യയില്‍ മടങ്ങി എത്തിയിട്ടുണ്ട്. അടുത്ത 24 മണിക്കൂറില്‍ 13 വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ടെന്നും ബാഗ്ചി കൂട്ടിച്ചേര്‍ത്തു.

സുമിയാണിപ്പോള്‍ പ്രധാന പ്രശ്നം. രണ്ടു പക്ഷങ്ങളോടും ഞങ്ങള്‍ വെടിനിര്‍ത്തല്‍ ശക്തമായി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഷെല്ലാക്രമണം തുടരുന്നത് ജീവന്‍ അപകടത്തിലാക്കാം. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ക്യാമ്പസില്‍ സുരക്ഷിതരമാണ്. ഞങ്ങളുടെ സംഘം ഇപ്പോള്‍ കിഴക്കോട്ടേക്ക് നീങ്ങുന്നുണ്ട്. ഷെല്ലിങാണ് പ്രശ്നം’ വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.

Print Friendly, PDF & Email

Leave a Comment

More News