‘തല്ലുമാല’ ഷൂട്ടിംഗ് സെറ്റില്‍ ‘കൂട്ടതല്ല്’: ഷൈന്‍ ടോം ചാക്കോ മര്‍ദ്ദിച്ചെന്ന് നാട്ടുകാര്‍; നാട്ടുകാര്‍ക്കെതിരെ സിനിമ പ്രവര്‍ത്തകരും; അടിയേറ്റ് ഒരാള്‍ ആശുപത്രിയില്‍

കൊച്ചി: ‘തല്ലുമാല’ എന്ന സിനിമയുടെ ഷൂട്ടിംഗ ലൊക്കേഷണില്‍ ഒറിജിനല്‍ തല്ല. പ്രദേശത്തെ മാലിന്യം വലിച്ചെറിഞ്ഞുവെന്ന് ആരോപിച്ച് നാട്ടുകാരും സിനിമ പ്രവര്‍ത്തകരും തമ്മിലാണ് അടിനടന്നത്.

സിനിമാ ലൊക്കേഷനില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ തല്ലിയെന്നാണ് നാട്ടുകാരുടെ ആരോപണം. തല്ലുമാല സിനിമയുടെ കളമശേരി ലൊക്കേഷനിലാണ് സംഭവം. മര്‍ദനമേറ്റ ഷമീര്‍ എന്നയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ലൊക്കേഷനിലെ മാലിന്യം തള്ളുന്നതിനെച്ചൊല്ലിയാണ് തര്‍ക്കമുടലെടുത്തത്. തിങ്കളാഴ്ച രാത്രിയും സ്ഥലത്തു തര്‍ക്കമുണ്ടായിരുന്നു. ചൊവ്വാഴ്ച രാവിലെ വീണ്ടും തര്‍ക്കമുണ്ടായതിനെത്തുടര്‍ന്ന് ഷൈന്‍ ടോം ചാക്കോയും സംഘവും നാട്ടുകാരെ ആക്രമിക്കുകയായിരുന്നാണ് നാട്ടുകാരുടെ പരാതി.

തര്‍ക്കത്തിനിടയ്ക്ക് നടന്‍ ടൊവിനോയും ഇടപെട്ടു. ഇതോടെ സ്ഥലത്തു സംഘര്‍ഷാവസ്ഥ ഉണ്ടാവുകയായിരുന്നു. സംഭവത്തില്‍ ആരും പരാതി നല്‍കിയിട്ടില്ലെന്നു പോലീസ് അറിയിച്ചു. അതേസമയം, നാട്ടുകാരാണ് തങ്ങളെ ആക്രമിച്ചതെന്നു സിനിമാ പ്രവര്‍ത്തകര്‍ പറയുന്നു.

Leave a Comment

More News