ശക്തമായ ആത്മപകർച്ചക്കായും കൂട്ടായ്മയുടെ അതുല്യ നിമിഷങ്ങൾക്കായും ഹൂസ്റ്റൺ പട്ടണം ഒരുങ്ങി

ഹൂസ്റ്റൺ: നോർത്ത് അമേരിക്കയിൽ നടക്കുന്ന സൗത്ത് ഏഷ്യൻ കമ്യുണിറ്റിയിലെ ഏറ്റവും വലിയ പെന്തക്കോസ്ത് മഹാസമ്മേളനത്തിന് ജൂലൈ നാലിന് തിരശ്ശീല ഉയരുകയാണ്. നാലു ദിവസം നീണ്ടു നിൽക്കുന്ന ആയിരങ്ങൾ പങ്കെടുക്കുന്ന സുവിശേഷ മഹാ സമ്മേളനത്തിന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്. പങ്കെടുക്കുന്ന വിശ്വാസികൾ ആത്മീയ ഉന്നതി പ്രാപിക്കുക, കൂട്ടായ്മകളും സൗഹൃദങ്ങളും ബലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ , സംഘടനാ വിത്യാസം കൂടാതെ ക്രിസ്തുവിന്റെ രക്തത്താൽ വീണ്ടെടുക്കപ്പെട്ട ദൈവമക്കൾ ഒന്നാണെന്ന് വിളിച്ചോതുന്ന ആത്മീയ സമ്മേളനത്തിനാണ് ഹൂസ്റ്റൺ പട്ടണം ഒരുങ്ങുന്നത്. 2024 ജൂലൈ നാലു മുതൽ ഏഴ് വരെ ഹൂസ്റ്റൺ ജോർജ് ബ്രൗൺ കൺവെൻഷൻ സെൻട്രലിൽ വെച്ചാണ് ദേശീയ കോൺഫറൻസ് നടത്തപ്പെടുന്നത്.

മലങ്കരയുടെ മണ്ണിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറി പാർത്ത പിതാക്കന്മാർ, ത്യാഗ മനോഭാവത്തോടെ നട്ടുവളർത്തിയ ഈ കൂട്ടായ്മ ഏകദേശം നാല് പതിറ്റാണ്ടിലേക്ക് പ്രവേശിച്ചിരിക്കുന്നു. കലവറയില്ലാതെ ചൊരിയപ്പെടുന്ന ദൈവകൃപയും ദൈവമക്കളുടെ ഐക്യതയും കോൺഫ്രൻസുകളിൽ എടുത്തു പറയേണ്ട സുപ്രധാന ഘടകങ്ങളാണ്.

അമേരിക്കയിലെ മലയാളിപെന്തക്കോസ്ത് വിശ്വാസികളുടെ ഏറ്റവും വലിയ സമ്മേളനത്തിൽ വിത്യസ്തമായ ദൈവീകാനുഭവങ്ങളെ അറിയുവാനും അനുഭവിക്കു വാനുമുള്ള അവസരമാണ് വിശ്വാസ സഹോദരങ്ങൾക്ക് ലഭ്യമാകുന്നത്. ഇന്നയോളം അത്ഭുതകരമായി വഴി നടത്തിയ കർത്താവായ യേശു ക്രിസ്തുവിലുള്ള അചഞ്ചലമായ വിശ്വാസവും ആശ്രയും മുറുകെ പിടിച്ച്, ദൈവീക പ്രമാണങ്ങളോട് നൂറു ശതമാനം വിശ്വസ്തത പുലർത്തി സമുഹത്തിനും സഭകൾക്കും മാതൃക കാണിക്കുവാൻ, പ്രതിവർഷം അയ്യായിരത്തിലേറെ വിശ്വാസികളും ശുശ്രൂഷകന്മാരും ലോകത്തിന്റെ വിവിധ ഭാഗങ്ങ ളിൽ നിന്നും കോൺഫ്രൻസുകളിൽ എത്തിച്ചേരുന്നു. സത്യ ദൈവത്തെ ആരാധിക്കുവാനും, ആദ്യമസഭ അനുഭവിച്ച പെന്തക്കോസ്ത് അനുഭവത്തെ ദർശിക്കുവാനും, കൂട്ടായ്മ ആചരിക്കുവാനും അപ്പം നുറുക്കുവാനും, ബദ്ധങ്ങൾ പുതുക്കുവാനുമുള്ള അവസരങ്ങൾ പരമാവധി പ്രയോജനപെടുത്തുവാൻ ദൈവമക്കൾ തയ്യാറായിക്കഴിഞ്ഞു.

“മാനസാന്തരത്തിന് യോഗ്യമായ ഫലം കായ്പ്പിൻ” (ലൂക്കോസ് 3:8) എന്നതാണ് കോൺഫ്രൻസിന്റെ ചിന്താവിഷയം. ലോക പ്രസിദ്ധ സുവിശേഷകനും അമേരിക്കയിലെ യുവജനങ്ങൾക്കിടയിൽ ഏറെ സ്വാധീനവുമുള്ള പാസ്റ്റർ വ്ളാഡ് സുവ്ഷുക്ക്, ഡോ. ജൂലിയസ് സൂബി, ഡോ. റ്റിം ഹിൽ, ആൻഡ്രസ് ബിസോണ, ക്രൈസ്തവ കൈരളിക്ക് ഏറെ സുപരിചതരായ പാസ്റ്റർ ഫെയ്ത്ത് ബ്ലസ്സൻ, പാസ്റ്റർ ജസ്റ്റിൻ ശാമുവൽ, ഡോ. ഏഞ്ചൽ എൽസാ വർഗ്ഗീസ് – യു.കെ എന്നിവരാണ് മുഖ്യ പ്രസംഗകർ. പാസ്റ്റർ ഫിന്നി ആലുംമൂട്ടിൽ (നാഷണൽ കൺവീനർ), രാജു പൊന്നോലിൽ (നാഷണൽ സെക്രട്ടറി), ബിജു തോമസ് (നാഷണൽ ട്രഷറാർ), റോബിൻ രാജു (യൂത്ത് കോ-ഓർഡിനേറ്റർ), ആൻസി സന്തോഷ് (ലേഡീസ് കോ-ഓർഡിറ്റേർ) എന്നിവരാണ് മുഖ്യ സംഘാടകർ.

Local Executive PCNAK 2024

ഒരുക്കത്തോടെ കടന്നു വരുന്ന ദൈവമക്കൾക്ക് പ്രത്യാശയ്ക്ക് ഒട്ടും മങ്ങലേല്ക്കാതെ, ആരാധനയ്ക്ക് പ്രാധാന്യം കൊടുത്ത് ആത്മ നിറവിൽ ആരാധിക്കുവാൻ സാധിക്കുന്ന ഗാനങ്ങളാണ് അനുഗ്രഹീത ഗായകൻ കെ.ബി ഇമ്മാനുവേലിന്റെ നേത്യത്വത്തിലുള്ള നാഷണൽ ഗായകസംഗം എല്ലാ സെക്ഷനുകളിലും ഉൾപ്പെടുത്തിയിരിക്കുന്നത്. എബിൻ അലക്സ്, ഐപ്പ് ഐസക്ക് , സാബി കോശി, എബി എബ്രഹാം എന്നിവരുടെ ചുമതലയിലാണ് വർഷിപ്പ് ടീമിന്റെ ക്രമീകരണങ്ങൾ ചെയ്തുവരുന്നത്. വ്യത്യസ്തമായ പ്രോഗ്രാമുകൾ, മികച്ച നിലയിലുള്ള താമസ സൗകര്യങ്ങൾ തുടങ്ങിയവ കുറ്റമറ്റ രീതിയിൽ ക്രമീകരിക്കുന്നതി നായി ഏൽപ്പിച്ച ദൗത്യം പൂർണ്ണ ഉത്തരവാദിത്വത്തോടെ ചെയ്തു തീർക്കുവാനായി റ്റിജു തോമസ്, പാസ്റ്റർ സണ്ണി താഴംപള്ളം, സജിമോൻ ജോർജ്, ജോർജ് നൈനാൻ, ജോഷിൻ ഡാനിയേൽ, ജോബിൻ ജോൺസൻ, തോമസ് വർഗീസ്, ജോസഫ് കുര്യൻ, ടോം കുര്യൻ, പാസ്റ്റർ പി. വി മാമ്മൻ, പി.കെ തോമസ്, ബിജു നൈനാൻ, എന്നിവരുടെ നേത്യത്വത്തിൽ നാഷണൽ – ലോക്കൽ കമ്മിറ്റികൾ അഹോരാത്രം പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു.

ദൈവജനത്തെ പല നിലകളിലും പ്രത്യാശയോടെ ഒരുക്കുന്ന ഈ മഹാസമ്മേളനം വിശ്വാസികളുടെയും ശുശ്രൂഷകരുടെയും പങ്കാളിത്വം കൊണ്ട് വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ വൻ വിജയമാകുമെന്ന പ്രതീക്ഷയിലാണ് ഭാരവാഹികൾ. അമേരിക്ക യിലും കാനഡയിലുമുള്ള സഭകളിൽ നിന്നായി നിരവധി ദൈവമക്കൾ കോൺഫ്രൻസിൽ പങ്കെടുക്കും. സ്ത്രീകൾ, യുവാക്കൾ, കുട്ടികൾ എന്നിവർക്കായി പ്രത്യേക മീറ്റിംഗുകൾ ക്രമീകരിച്ചിട്ടുണ്ട്. ഹൂസ്റ്റൺ IAH, ഹൂസ്റ്റൺ ഹോബി എയർപോർട്ടിൽ വന്നിറങ്ങുന്നവർക്ക് സുരക്ഷിതമായി കോൺഫ്രൻസ് സെന്ററിൽ എത്തിച്ചേരുവാൻ സൗജന്യ വാഹന സൗകര്യം ക്രമീകരിച്ചിട്ടുണ്ട്. കാർ മാർഗ്ഗമായി എത്തിച്ചേരുന്നവർക്കും കൺവെൻഷൻ സെന്ററിൽ സൗജന്യ പാർക്കിംഗ് ഭാരവാഹികൾ ക്രമീകരിച്ചിട്ടുണ്ട്.

Speakers PCNAK 2024

ജോസഫ് കുര്യൻ (ഹ്യൂസ്റ്റൺ), റ്റോം കുര്യൻ (ഹ്യൂസ്റ്റൺ), പാസ്റ്റർ ജെയിംസ് എബ്രഹാം (ഓസ്റ്റിൻ), പാസ്റ്റർ റോയി ചെറിയാൻ (അരിസോണ) , പാസ്റ്റർ മനു ഫിലിപ്പ് (സൗത്ത് ഫ്ലോറിഡ), പാസ്റ്റർ പി.വി. മാമ്മൻ (മിഷിഗൺ), പാസ്റ്റർ ജോർജ് ചെറിയാൻ (നോർത്ത് കരോളിന) , പാസ്റ്റർ ബാബു ജോൺ (ന്യൂ മെക്സിക്കോ), പാസ്റ്റർ ജോയി വർഗ്ഗീസ് (ഒഹായോ) , പാസ്റ്റർ സിബി തോമസ് (ടെന്നസി) , പാസ്റ്റർ മാത്യു ശാമുവൽ (ഡാളസ്) , പാസ്റ്റർ ഏബ്രഹാം ഈപ്പൻ (ന്യൂയോർക്ക്), പാസ്റ്റർ എബിൻ അലക്സ് (കാനഡ) , ജോൺസൺ ജോർജ് (ന്യൂയോർക്ക്), പ്രസാദ് ജോർജ് (കണക്ടിക്കട്ട്), ഐപ്പ് ഐസക് (ന്യൂജേഴ്സി) , യോഹന്നാൻ ജോർജ് (കാലിഫോർണിയ), സജി ഫിലിപ്പ് (ഇല്ലിനോയ്സ്), കുര്യൻ സക്കറിയാ (ഒക്കലഹോമ), സിജു ഏബ്രഹാം (വെർജീനിയ), റ്റിജോ തോമസ് (കാനഡ), സാം ഏബ്രഹാം (കാനഡ), സാം വർഗ്ഗീസ് (ജോർജിയ), റോബിൻ ജോൺ (മസാച്ചുസെറ്റ്സ്), സാബി കോശി (ന്യൂയോർക്ക്), ഡാവിൻ ദാനിയൽ (പെൻസിൽവാനിയ), ബിജോ തോമസ് (മേരിലാൻഡ്) എന്നിവരാണ് നാഷണൽ പ്രതിനിധികൾ .

MEDIA TEAM PCNAK 2024

കുര്യൻ സക്കറിയ (നാഷണൽ മീഡിയ കോ ഓർഡിനേറ്റർ), നിബു വെള്ളവന്താനം (നാഷണൽ പബ്ളിസിറ്റി കോ-ഓർഡിനേറ്റർ), ഫിന്നി രാജു ഹ്യൂസ്റ്റൺ (നാഷണൽ സോഷ്യൽ മീഡിയ കോ-ഓർഡിനേറ്റർ), ജോയി തുമ്പമൺ (ലോക്കൽ പബ്ളിസിറ്റി കോ – ഓർഡിനേറ്റർ) , സ്‌റ്റീഫൻ സാമുവൽ ( ലോക്കൽ മീഡിയാ കോ – ഓർഡിനേറ്റർ) എന്നിവരാണ് മീഡിയ ഭാരവാഹികൾ.

സമ്മേളനം അനുഗ്രഹമായിതീരുവാനും വിശ്വാസികൾ പ്രാർത്ഥനയോടെ കോൺഫറൻസിൽ പങ്കെടുക്കുവാനും നാഷണൽ ഭാരവാഹികളായ പാസ്റ്റർ ഫിന്നി ആലുംമൂട്ടിൽ, രാജു പൊന്നോലിൽ, ബിജു തോമസ്, റോബിൻ രാജു, ആൻസി സന്തോഷ് എന്നിവർ അഭ്യർത്ഥിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: www.pcnakhouston.org

റിപ്പോര്‍ട്ട്: നിബു വെള്ളവന്താനം (നാഷണൽ പബ്ളിസിറ്റി കോഓർഡിനേറ്റർ)

Print Friendly, PDF & Email

Leave a Comment

More News