ദുബായില്‍ നിന്ന് വീട്ടിലെത്തിയ അഹ്‌സല്‍ അലിയെ കാത്തിരുന്നത് ദുരന്തം; ഗേറ്റ് തലയില്‍ വീണ് നാലു വയസ്സുകാരന് ദാരുണാന്ത്യം

ഈരാറ്റുപേട്ട: ദുബായില്‍ നിന്നും മാതാപിതാക്കള്‍ക്കൊപ്പം ഈരാറ്റുപേട്ടയിലെ വീട്ടിലെത്തിയ നാലു വയസ്സുകാരന്‍ അഹ്‌സല്‍ അലിയെ കാത്തിരുന്നത് ദാരുണാന്ത്യം. നാട്ടിലെത്തിയ രണ്ടാം ദിവസം വീടിന്റെ മുറ്റത്ത് കളിക്കുന്നതിനിടെ ഗേറ്റ ഇളകി തലയില്‍ വീണ് അഹ്‌സല്‍ മരിച്ചു.

ഈരാറ്റുപേട്ട കോരക്കാടത്ത് ജവാദിന്റെ മകന്‍ അഹ്‌സന്‍ അലിയാണ് മരിച്ചത്.

ഇന്ന് രാവിലെയായിരുന്നു അപകടം. തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗേറ്റ് തലയില്‍ വീണുണ്ടായ ക്ഷതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

Leave a Comment

More News