സില്‍വര്‍ ലൈന്‍ കുഴിക്കുമേല്‍ കിടന്ന് 70കാരിയുടെ പ്രതിഷേധം

ആലുവ: ജനവാസ മേഖലയില്‍ സില്‍വര്‍ലൈന്‍ സര്‍വേ കുറ്റികള്‍ സ്ഥാപിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ നേരിട്ടത് വേറിട്ടൊറു പ്രതിഷേധം. കുറ്റിയിടാന്‍ ഉദ്യോഗസ്ഥരെടുത്ത കുഴിക്കു മുകളില്‍ കിടന്ന് ഒരു വയോധികയും കൊച്ചുമകനും പ്രതിഷേധിച്ചു. ആലുവ കീഴ്മാട് സ്വദേശിനി ആമിനയുമ്മ (70)യും കൊച്ചുമകനുമാണ് പ്രതിഷേധിച്ചത്. ഒടുവില്‍ കുറ്റിയിടാതെ ഉദ്യോഗസ്ഥര്‍ പിന്മാറി.

ആമിനയുമ്മയെ മാറ്റാന്‍ വനിത പോലീസ് ഉദ്യോഗസ്ഥര്‍ പിടിച്ചുവലിച്ചുവെങ്കിലും അവര്‍ മാറിയില്ല. പോലീസ് ഒരുപാട് ഉപദ്രവിച്ചു. കയ്യില്‍പിടിച്ച വലിച്ചിഴച്ചു. ശ്വാസംമുട്ടി വയ്യെന്ന് പറഞ്ഞിട്ടും കേട്ടില്ല. മറ്റു പോലീസുകാര്‍ നോക്കിനില്‍ക്കുകയായിരുന്നു. നാട്ടുകാര്‍ പറഞ്ഞതോടെയാണ് പോലീസ് പിന്മാറിയതെന്ന് ആമിനയുമ്മ പറയുന്നു.

കീഴ്മാട് വീടുകള്‍ക്കു മുകളിലൂടെ സില്‍വര്‍ലൈന്‍ പദ്ധതി കടന്നുപോകുമെന്ന് അവന്നതോടെയാണ് നാട്ടുകാര്‍ ഒന്നടങ്കം പ്രതിഷേധവുമായി എത്തിയത്.

Print Friendly, PDF & Email

Related posts

Leave a Comment