ഡൽഹി യുവതിയെ തട്ടിക്കൊണ്ടുപോകലും കൂട്ടബലാത്സംഗവും കെട്ടിച്ചമച്ചത്: ഗാസിയാബാദ് പോലീസ്

മീററ്റ് : ഗാസിയാബാദിൽ 38 കാരിയായ ഡൽഹി യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത കേസില്‍ സുപ്രധാന വഴിത്തിരിവ്. നിലവിലുള്ള സ്വത്ത് തർക്കത്തിന്റെ പേരിൽ ആരോപണവിധേയരായവരെ പ്രതിയാക്കാൻ കെട്ടിച്ചമച്ച കേസാണെന്ന് പോലീസ് പറഞ്ഞു.

ഗൂഢാലോചന നടത്തിയതിന് പരാതിക്കാരിയായ യുവതിയുടെ കൂട്ടാളികളായ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. “പരാതിക്കാരിയായ സ്ത്രീയായ ആസാദും മറ്റ് രണ്ട് കൂട്ടാളികളായ ഗൗരവും അഫ്‌സലും ചേർന്ന് ഒരു വസ്തുവിനെച്ചൊല്ലിയുള്ള തർക്കത്തിൽ “കൂട്ടബലാത്സംഗം” ആസൂത്രണം ചെയ്ത്തായും മൂന്നുപേരെയും അറസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു.

“ഗൂഢാലോചനയിൽ സ്ത്രീക്കും പങ്കുണ്ട്. അവര്‍ക്കെതിരെയും നടപടിയെടുക്കും,” മീററ്റ് റേഞ്ച് ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് പ്രവീൺ കുമാർ പറഞ്ഞു. നന്ദ്‌ഗ്രാം പോലീസ് സ്‌റ്റേഷനിൽ സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻ, ഇരയെ വൈദ്യചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. രണ്ട് ദിവസത്തോളം തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതിന് ശേഷം ചണച്ചാക്കിനുള്ളിൽ രക്തത്തിൽ കുളിച്ച് കിടക്കുന്ന സ്ത്രീയെ കണ്ടെത്തിയതാണ് കേസ്. ഒരു കാറും മറ്റ് സാമഗ്രികളും കണ്ടെടുത്തു. കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും ഐജി പ്രവീൺ കുമാർ കൂട്ടിച്ചേർത്തു.

യുവതി നൽകിയ പരാതിയിൽ കൂട്ടബലാത്സംഗത്തിനിരയായ വിവരം തങ്ങളെ അറിയിച്ചതായി പൊലീസ് പറഞ്ഞു. “രണ്ട് ദിവസം മുമ്പ് കൂട്ടബലാത്സംഗം നടന്ന വിവരം ഞങ്ങൾക്ക് ലഭിച്ചു, സംഭവത്തിൽ ഒരു സ്ത്രീ പരാതി നൽകിയിരുന്നു. ബലാത്സംഗത്തെ അതിജീവിച്ച യുവതി പറയുന്നതനുസരിച്ച്, എല്ലാ കുറ്റവാളികളേയും അവര്‍ക്ക് അറിയാമായിരുന്നു, അവര്‍ തമ്മിലുള്ള ഒരു സ്വത്ത് തർക്കം വെളിച്ചത്ത് വന്നിട്ടുണ്ട്,” ഗാസിയാബാദ് പോലീസ് സൂപ്രണ്ട് (എസ്പി) നിപുൺ അഗർവാൾ പറഞ്ഞു.

സെപ്തംബർ 16 ന് ഒരു ജന്മദിന പാർട്ടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് തട്ടിക്കൊണ്ടുപോയതെന്ന് യുവതി അവകാശപ്പെട്ടു. ഗാസിയാബാദിൽ അഞ്ച് പേർ രണ്ട് ദിവസങ്ങളിലായി തന്നെ കൂട്ടബലാത്സംഗം ചെയ്തതായി അവർ പോലീസിനോട് പറഞ്ഞതായി എസ്പി നിപുൺ പറഞ്ഞു. സഹോദരൻ അവരെ വീട്ടില്‍ നിന്ന് ഇറക്കിവിട്ടശേഷം, യുവതിയെ പരിചയമുള്ള 5 പേർ കൂട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു എന്നാണ് പരാതിയില്‍ പറഞ്ഞതെന്നും എസ് പി കൂട്ടിച്ചേര്‍ത്തു.

എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും നാലുപേരെ പിടികൂടുകയും ചെയ്തു. അവർ തമ്മിൽ സ്വത്ത് തർക്കമുണ്ടെന്നും വിഷയം കോടതിയലക്ഷ്യമാണെന്നും പറയപ്പെടുന്നു. ആവശ്യമായ എല്ലാ നടപടികളും ഞങ്ങൾ സ്വീകരിച്ചിട്ടുണ്ട്.

“ഒക്‌ടോബർ 18 നാണ് ഉത്തർപ്രദേശിലെ നന്ദ്‌ഗ്രാമിലെ ആശ്രമം റോഡിന് സമീപം ഒരു സ്ത്രീ കിടക്കുന്നതായി പോലീസിന് വിവരം ലഭിച്ചത്. പോലീസ് യുവതിയെ ആശുപത്രിയിലെത്തിച്ചു. യുവതി ഡൽഹി നിവാസിയാണ്, നന്ദ്ഗ്രാമിലെ സഹോദരന്റെ വസതിയിൽ എത്തിയതായിരുന്നു,” ഗാസിയാബാദ് എസ്പി പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News