പ്രവാസി വെല്‍ഫെയര്‍ നോര്‍ക്ക കാമ്പയിന്‍ ആരംഭിച്ചു

പ്രവാസി വെല്‍ഫെയര്‍ നോര്‍ക്ക കാമ്പയിന്‍ സംസ്ഥാന പ്രസിഡണ്ട് ആര്‍ ചന്ദ്രമോഹന്‍ ഉദ്ഘാടനം ചെയ്യുന്നു

ദോഹ (ഖത്തര്‍): സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സ് ലോകമെമ്പാടുമുള്ള പ്രവാസി കേരളീയർക്കായി ഏർപ്പെടുത്തിയിരിക്കുന്ന ഐഡി കാർഡുകളുടെയും ഇൻഷ്വറൻസ് പദ്ധതികളുടെയും സംസ്ഥാന സര്‍ക്കാരിന്റെ മറ്റ് പ്രവാസി ക്ഷേമ പദ്ധതികളെയും കുറിച്ച് പ്രചാരണത്തിനും ഖത്തറിലെ മലയാളികളെ അതിന്റെ ഗുണഭോക്താക്കളാക്കാനും ഐ.സി.ബി.എഫ് ഇന്‍ഷ്വറന്‍സ് സ്കീമില്‍ അംഗമാക്കാനും ലക്ഷ്യം വെച്ചുകൊണ്ട് പ്രവാസി വെല്‍ഫെയറിന്റെ നോര്‍ക്കാ കാമ്പയിന്‍ ആരംഭിച്ചു. ആഗസ്ത് 20 വരെ നീണ്ടുനില്‍ക്കുന്ന കാമ്പയിന്‍ കാലയളവില്‍ ആളുകള്‍ക്ക് അംഗത്വമെടുക്കാനും സംശയ നിവാരണത്തിനുമായി എല്ലാ ദിവസവും വൈകീട്ട് 7 മണി മുതൽ 9.30 മണി വരെ നുഐജയിലുള്ള പ്രവാസി വെല്‍ഫെയര്‍ ഒഫീസില്‍ പ്രത്യേക ഹെല്പ് ഡസ്ക് പ്രവര്‍ത്തിക്കും.

പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രമോഹന്‍ കാമ്പയിന്റെയും നോര്‍ക്ക ഹെല്പ് ഡസ്കിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് അനീസ് മാള അദ്ധ്യക്ഷത വഹിച്ചു. പ്രവാസി വെല്‍ഫെയര്‍ നോര്‍ക്ക കണ്‍വീനര്‍ ഷംസു വായേരി കാമ്പയിനിനെക്കുറിച്ച് വിശദീകരണം നല്‍കി. ആക്ടിംഗ് ജനറല്‍ സെക്രട്ടറി മഖ്ബൂല്‍ അഹമ്മദ്, നടുമുറ്റം ജനറല്‍ സെക്രട്ടറി ഫാത്തിമ തസ്നീം, കൊല്ലം ജില്ലാ പ്രസിഡന്റ് എച്ച് മന്‍സൂര്‍, തൃശ്ശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി നിഷാസ് ഗുരുവായൂര്‍, വൈസ് പ്രസിഡന്റ് ജ്യോതിവാസ്, നാജിയ സഹീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Comment

More News