ഇന്നത്തെ രാശിഫലം (2023 ഏപ്രില്‍ 8 ശനി)

ചിങ്ങം: ഇന്ന്‌ നിങ്ങള്‍ക്ക്‌ മികച്ച ദിവസമാണ്‌. കുടുംബത്തിനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ സാധിക്കും. കുടുംബത്തില്‍ നിന്ന്‌ നിങ്ങള്‍ക്ക്‌ ആവശ്യമായ മുഴുവന്‍ പിന്തുണയും ലഭിക്കും. വിനോദ യാത്രക്ക്‌ സാധ്യതയുണ്ട്‌. അത്തരം യാത്രകള്‍ നിങ്ങള്‍ക്ക്‌ മാനസിക ഉന്മേഷം നല്‍കും. തൊഴില്‍ രംഗത്തും നിങ്ങള്‍ക്ക്‌ ഇന്ന്‌ മികച്ച ദിവസമായിരിക്കും.

കന്നി: ഇന്ന്‌ നിങ്ങള്‍ക്ക്‌ നല്ല ദിനമായിരിക്കും. ഏറ്റെടുത്ത ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. ഇന്ന്‌ നിങ്ങളുടെ മനസ്‌ ഏറെ ശാന്തവും ആരോഗ്യം മികച്ചതുമായിരിക്കും. യാത്ര ചെയ്യാന്‍ സാധ്യതയുണ്ട്‌. അപ്രതീക്ഷിത ചെലവുകള്‍
വരാതിരിക്കാന്‍ ശ്രദ്ധിക്കുക. വിദ്യാര്‍ഥികള്‍ക്ക്‌ ഇന്ന്‌ നല്ല ദിവസമാണ്‌.

തുലാം: സാമ്പത്തിക വിഷയങ്ങളിലും ഇടപാടുകളിലും കൂടുതല്‍ സൂക്ഷ്മത പാലിക്കുക. ബിസിനസ്‌ സംരംഭങ്ങള്‍ ആരംഭിക്കാന്‍ മികച്ച ദിവസമാണിന്ന്‌. ആരോഗ്യ നില മികച്ചതായിരിക്കും.

വൃശ്ചികം: ഇന്ന്‌ നിങ്ങള്‍ക്ക്‌ മികച്ച ദിവസമല്ല. വാഹനമോടിക്കുന്നവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുക. എന്തെങ്കിലും ചികിത്സ നടപടികള്‍ സ്വീകരിക്കാന്‍ ഉദ്ദേശമുണ്ടെങ്കില്‍ അത്‌ മാറ്റിവയ്ക്കുക. നിയമപരമായ കാര്യങ്ങളില്‍ ഇന്ന്‌ ശ്രദ്ധപുലര്‍ത്തണം. പ്രിയപ്പെട്ടവരുമായി കലഹത്തിന്‌ സാധ്യതയുണ്ട്‌. അതുകൊണ്ട്‌ വികാരങ്ങള്‍ക്ക്‌ കടിഞ്ഞാണിടാന്‍ ശ്രമിക്കുക. സാമ്പത്തിക ചെലവുകള്‍ ഉയരാനിടയുണ്ട്‌.

ധനു: ഇന്ന്‌ നിങ്ങള്‍ക്ക്‌ നേട്ടങ്ങളുടെ ദിവസമായിരിക്കും. കുടുംബ ജീവിതം പരമാവധി ആസ്വദിക്കാന്‍ കഴിയും. സുഹൃത്തുക്കളോടൊപ്പം ചെറിയ യാത്രയ്ക്ക്‌ സാധ്യത. ഇന്ന്‌ നിങ്ങളുടെ വരുമാനം വര്‍ധിക്കാന്‍ സാധ്യതയുണ്ട്‌.

മകരം: നിങ്ങളുടെ കച്ചവടം ഇന്ന്‌ സാധാരണ പോലെ മികച്ചതായിരിക്കില്ല. നിങ്ങളുടെ ആരോഗ്യ സ്ഥിതി മോശമായിരിക്കും. മാത്രമല്ല അപകടങ്ങള്‍ക്കും സാധ്യതയുണ്ട്‌. അതിനാല്‍ അപകടകരമായേക്കാവുന്ന കാര്യങ്ങളോ സാഹചര്യങ്ങളോ കൈകാര്യം ചെയുന്നത്‌ ഇന്ന്‌ ഒഴിവാക്കുക. കച്ചവട ആവശ്യങ്ങള്‍ക്കായുള്ള യാത്ര നിങ്ങള്‍ക്ക്‌ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണകരമാകും.

കുംഭം: ഇന്ന്‌ നിങ്ങള്‍ ജോലിയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും. അനാരോഗ്യകരമായ അവസ്ഥ ഇന്ന്‌ നിങ്ങളെ ബാധിക്കില്ല. പ്രിയപ്പെട്ടവരുടെ പ്രവര്‍ത്തനങ്ങളില്‍ നിങ്ങള്‍ പ്രകോപിതരായേക്കാം. അതിനാല്‍ സൂക്ഷമത പാലിക്കുക.

മീനം: ആരോഗ്യത്തിന്റെയും ഭാഗൃത്തിന്റെയും കാര്യത്തില്‍ ഇന്ന്‌ നിങ്ങള്‍ക്ക്‌ മികച്ച ദിവസമാകും. കഠിനമായി പരിശ്രമിക്കേണ്ട ചില ജോലികള്‍ മാറ്റി വയ്ക്കുന്നത്‌ നന്നായിരിക്കും. സുഹൃത്തുക്കള്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനാകും. സാമ്പത്തിക ചെലവുകള്‍ വര്‍ധിക്കാനിടയുണ്ട്‌. അതുകൊണ്ട്‌ സുക്ഷമത പാലിക്കുന്നതാണ്‌ ഉത്തമം.

മേടം: ഇന്നത്തെ ദിവസം നിങ്ങള്‍ക്ക്‌ ഏറെ സന്തോഷകരമായിരിക്കും. ദാമ്പത്യ ബന്ധങ്ങള്‍ക്ക്‌ നല്ല ദിവസമായിരിക്കും. ജീവിത പങ്കാളിയുമായി ഈഷമളമായ ചില നിമിഷങ്ങള്‍ പങ്കിടാനാകും. സാമ്പത്തിക വിജയമുണ്ടാകും. രസകരമായ യാത്രകള്‍ക്കും സാധ്യതയുണ്ട്‌. നിങ്ങളുടെ വികാരാധിക്യം കൊണ്ടുള്ള പെരുമാറ്റം ജീവിത പങ്കാളിയുടെ കോപത്തിന്‌ കാരണമാകാം. ജോലിയില്‍ നിങ്ങള്‍ക്ക്‌ പ്രശംസയും അഭിനന്ദനങ്ങളും ലഭിക്കും. വാദ പ്രതിവാദങ്ങളില്‍ നിന്നും സംഘര്‍ഷങ്ങളില്‍ നിന്നും കഴിയുന്നത്ര അകന്ന്‌ നില്‍ക്കുക. യാത്രയ്ക്ക്‌ ഇത്‌ നല്ല സമയമാണ്‌. വാഹനം വാങ്ങാന്‍ ഉത്തമമായ ദിനമാണിന്ന്‌.

ഇടവം: ഇന്ന്‌ നിങ്ങള്‍ക്ക്‌ സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്‌. നിങ്ങള്‍ ആസൂത്രണം ചെയ്തിട്ടുള്ള പദ്ധതികള്‍ യാഥാര്‍ഥ്യമാകും. തന്മൂലം അതിന്റെ സന്തോഷം മറ്റുള്ളവരുമായി പങ്കുവയ്ക്കാന്‍ നിങ്ങള്‍ താത്പര്യപ്പെടും. നിങ്ങളുടെ കണക്കുകൂട്ടലുകള്‍ ഫലവത്തായി തീരും. മാതൃഭവനത്തില്‍ നിന്ന്‌ നല്ല വാര്‍ത്തകള്‍ പ്രതീക്ഷിക്കാം. രോഗികള്‍ക്ക്‌
ആരോഗ്യത്തില്‍ പെട്ടെന്ന്‌ പുരോഗതിയുണ്ടാകും.

മിഥുനം: ഇന്ന്‌ നിങ്ങള്‍ പ്രിയപ്പെട്ടവരുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും കണ്ടറിഞ്ഞ്‌ പ്രവര്‍ത്തിക്കണം. ആരോഗ്യത്തില്‍ ശ്രദ്ധിക്കേണ്ടതുണ്ട്‌. കാരണം ഉദര സംബന്ധമായ അസുഖങ്ങള്‍ക്ക്‌ സാധ്യതയുണ്ട്‌. കഴിയുമെങ്കില്‍ ഇന്ന്‌ കൂടുതല്‍ വിശ്രമിക്കുകയും യാത്രകള്‍ മാറ്റിവയ്ക്കുകയും ചെയ്യുക. പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നത്‌ ഒഴിവാക്കുകയും ചെയ്യുക.

കര്‍ക്കടകം: ചില പ്രത്യേക കാരണങ്ങള്‍ കൊണ്ട്‌ നിങ്ങള്‍ ഇന്ന്‌ അസ്വസ്ഥനായിരിക്കും. ചിലപ്പോള്‍ ജോലിയിലെ അസംതൃപ്തിയാകാം അതിനു കാരണം. ശാന്തത പാലിക്കുകയും ജീവിതത്തിലെ നല്ല കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുക. ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധിക്കുക.

Print Friendly, PDF & Email

Leave a Comment

More News