ഡാളസ് കേരള അസോസിയേഷൻ തിരെഞ്ഞെടുപ്പ് – ഹരിദാസ് തങ്കപ്പന്റെ നേതൃത്വത്തിൽ ഉള്ള പാനലിനെ വിജയിപ്പിക്കണം: ഐ വർഗീസ്

ഡാളസ്: ഡിസംബർ 16 ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ വൈകുന്നേരം അഞ്ച് വരെ അസോസിയേഷൻ ഹാളിൽ വച്ച് നടക്കുന്ന ഡാളസ് കേരള അസോസിയേഷൻ തിരെഞ്ഞെടുപ്പിൽ ഹരിദാസ് തങ്കപ്പന്റെ നേതൃത്വത്തിലുള്ള പാനലിന് ഒന്നടങ്കം വോട്ട് രേഖപ്പെടുത്തി വിജയിപ്പിക്കണമെന്ന് ഇലക്ഷൻ ക്യാമ്പയിൻ ചെയർമാനും ആദ്യകാല പ്രവർത്തകനുമായ ഐ വർഗീസ് അഭ്യർത്ഥിച്ചു.

പ്രസ്താവനയുടെ പൂർണരൂപം

കേരള അസോസിയേഷൻറെ 2024 2025 പ്രവർത്തന വർഷങ്ങളിലേക്കുള്ള ഭാരവാഹികളെ ഇത്തവണ അംഗങ്ങളുടെ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കേണ്ട സാഹചര്യം ഇതിനോടകം അറിഞ്ഞു കാണുമല്ലോ തിരഞ്ഞെടുപ്പിൽ നിങ്ങളുടെ പരിഗണനയ്ക്കായി ഹരിദാസ് തങ്കപ്പന്റെ നേതൃത്വത്തിൽ ഉള്ള പാനലിനെ അഭിമാനപൂർവ്വം അവതരിപ്പിച്ചു കൊള്ളട്ടെ. കേരള അസോസിയേഷൻറെ ചരിത്രത്തിൽ ചുരുക്കം ചില അവസരങ്ങളിൽ മാത്രമേ തെരഞ്ഞെടുപ്പ് വേണ്ടി വന്നിട്ടുള്ളൂ. തികച്ചും ജനാധിപത്യ രീതിയിൽ രഹസ്യ ബാലറ്റിലൂടെയുള്ള തെരഞ്ഞെടുപ്പിൽ കേരള അസോസിയേഷൻ ഗുണപരമായ പ്രവർത്തനങ്ങൾക്ക് ശക്തി പകരാൻ പ്രാപ്തരായ സ്ഥാനാർഥികളെ തെരഞ്ഞെടുക്കേണ്ടത് അംഗങ്ങളായ നമ്മുടെ കടമയാണ്.

“ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്” ശ്രീനാരായണഗുരുവിനെ വരികൾ അന്വർത്ഥമാക്കുന്ന മഹത്തായ പ്രവർത്തന പാരമ്പര്യമാണ് കേരള കേരള അസോസിയേഷിയെന്റെത്. ഈ സന്ദേശം പിന്തുടർന്ന് ജാതി-മത-രാഷ്ട്രീയ ചിന്തകൾക്കതീതമായി നിസ്വാർത്ഥമായ പ്രവർത്തിക്കുവാൻ പ്രാപ്തരായ പരിചയസന്നധരും ചെറുപ്പക്കാരും അണിനിരക്കുന്ന ഈ പാനലിന്റെ കൈകളിൽ കേരള അസോസിയേഷൻ ഓഫ് ഡാലസിന്റെ ഭാവി ഭദ്രമാണെന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു.

ഡിസംബർ 16 ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ വൈകുന്നേരം അഞ്ച് വരെ അസോസിയേഷൻ ഹാളിൽ വച്ച് നടക്കുന്ന തെരഞ്ഞെടുപ്പിൽ നിങ്ങളെ ഒരു ഹരിദാസ് തങ്കപ്പന്റെ നേതൃത്വത്തിലുള്ള പാനലിന് ഒന്നടങ്കം വോട്ട് രേഖപ്പെടുത്തി വിജയിപ്പിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

സ്നേഹാദരങ്ങളോടെ ഐ വർഗീസ്
ഇലക്ഷൻ ക്യാമ്പയിൻ ചെയർമാൻ

Print Friendly, PDF & Email

Leave a Comment