ക്രിസ്‌തുവിനെ മറ്റുള്ളവർക് പരിചയപെടുത്തുവാൻ നിയോഗം ലഭിച്ചവരാണ് നാം,ഫിലെക്സിനോസ് എപ്പിസ്കോപ്പ

ന്യൂയോർക് :ക്രിസ്തുവിന്റെ മനുഷ്യാവതാരത്തെ ആഘോഷിക്കുവാൻ തയാറെടുക്കുന്ന ഈ സന്ദർഭത്തിൽ സ്വന്തം ജീവിതത്തിലൂടെ ക്രിസ്‌തുവിനെ മറ്റുള്ളവർക് പരിചയപെടുത്തുവാൻ  നിയോഗം ലഭിച്ചവരാണ് നാമെന്നുള്ള  യാഥാർഥ്യം വിസ്മരിക്കരുതെന്നു അമേരിക്ക യൂറോപ്പ് മാർത്തോമാ ഭദ്രാസനാധിപൻ റൈറ്റ് റവ.ഡോ ഐസക് മാർ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പ ഉദ്‌ബോദിപ്പിച്ചു .

മാനവരാശിയുടെ ഉദ്ധാരണത്തിനായി ക്രിസ്തുയേശുവിനെ ദാനമായി നൽകിയതിലൂടെ .പൂർവ്വ പിതാക്കന്മാർക്ക് നൽകിയ വാഗ്ദാനം നിറവേറ്റിയ ദൈവം തുടർന്നുള്ള തന്റെ വാഗ്നത്വങ്ങളും  നിറവേറ്റുവാൻ വിശ്വസ്തനായി നമ്മോടു്  കൂടെ ഉണ്ടെന്നുള്ളത് ഓരോരുത്തർക്കും പ്രത്യാശ നൽകുന്നതാണെന്നും തിരുമേനി ഓർമിപ്പിച്ചു.

ഇന്റർ  നാഷണൽ പ്രയർ ലയൻ ഡിസംബർ 12 ചൊവാഴ്‌ച സംഘടിപ്പിച്ച  500 -മത് പ്രത്യേക സമ്മേളനത്തിൽ മുഖ്യ സന്ദേശം നൽകുകയായിരുന്നു എപ്പിസ്‌കോപ്പ . ഹാർവെസ്റ്റ് ഇവാഞ്ചലിക്കൽ ചർച്ച്, ഹൂസ്റ്റൺ വികാരി റവ. കെ.ബി. കുരുവിളയുടെ  പ്രാരംഭ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു.

വിവിധ രാജ്യങ്ങളിലുള്ളവർ എല്ലാ ആഴ്ചയിലും ഓൺലൈൻ പ്ലാറ്റുഫോമിൽ പ്രാർഥനയ്ക്കായി ഒത്തുചേരുന്ന പൊതുവേദിയാണ് ഇന്‍റർ നാഷണൽ പ്രയർ ലയ്ൻ.വിവിധ സഭ മേലധ്യക്ഷ·ാരും, പ്രഗൽഭരും പ്രശസ്തരും, ദൈവവചന പണ്ഡിത·ാരും നൽകുന്ന സന്ദേശം ഐപിഎല്ലിലേക്ക് കൂടുതൽ പേരെ ആകർഷിക്കുന്നതായും അനുഗ്രഹം പ്രാപിക്കുന്നതായും  ഐ പി എൽ കോർഡിനേറ്റർ  സി.വി. സാമുവൽ ആമുഖ പ്രസംഗത്തിൽ പറഞ്ഞു .മുഖ്യാഥിതി ഡോ ഐസക് മാർ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പയെ സമ്മേളനത്തിലേക്കു  സ്വാഗതം ചെയ്തു.

പാസ്റ്റർ ജോർജ് വർഗീസ്, ഫ്ലോറിഡ, ശ്രീ.പി.പി.ചെറിയാൻ, ഡാളസ്, ശ്രീമതി. പൊന്നമ്മ ഫിലിപ്പ്, ഹൂസ്റ്റൺ,മിസ്റ്റർ തമ്പി മത്തായി, ഫ്ലോറിഡ,ശ്രീമതി ഏലിയാമ്മ മാത്യൂസ്, ഡാലസ് ,മിസ്സിസ് സൂസൻ മാത്യു, ഡിട്രോയിറ്റ്,മിസ്റ്റർ അലക്സ് തോമസ്, ജാക്സൺ, ടെന്നിസി  എന്നിവർ ഇന്റർ  നാഷണൽ പ്രയർ ലൈൻ പ്രവർത്തനങ്ങൾക്കു  ആശംസകൾ അറിയിച്ചു

പ്രത്യേകം ചിട്ടപ്പെടുത്തിയ ആശംസാഗാനം  ശ്രീ ജോസ് തോമസ്, (ഫിലാഡൽഫിയ) ആലപിച്ചു .മധ്യസ്ഥ പ്രാർത്ഥനക്കു ശ്രീ.ജോസഫ് ടി.ജോർജ് (രാജു)ഹ്യൂസ്റ്റൺ നേത്ര്വത്വം നൽകി.

കഴിഞ്ഞ അഞ്ഞൂറ് പ്രാർത്ഥനാ യോഗങ്ങളിൽ സാന്നിധ്യം കൊണ്ടും സഹകരണം കൊണ്ടും സമൃദ്ധിയായി  അനുഗ്രഹിച്ച എല്ലാവരുടെയും  പ്രാർത്ഥന തുടർന്നും നൽകണമെന്നും   ഐ പി എൽ കോർഡിനേറ്റർ ടി എ മാത്യു അഭ്യർത്ഥിച്ചു .അമേരിക്ക യൂറോപ്പ് മാർത്തോമാ ഭദ്രാസനത്തിൽ ഏഴു വർഷം അനുഗ്രഹീത സേവനം പൂർത്തിയാക്കി കേരളത്തിലേക്ക് തിരിച്ചു പോകുന്ന തിരുമേനി ഇന്റർ  നാഷണൽ പ്രയർ ലൈൻ  ആശംസകൾ അറിയിക്കുകയും,നൽകിയ എല്ലാ പിന്തുണക്കും നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

ഡിട്രോയിറ്റ് മാർത്തോമ്മാ ചർച്ച്, വികാരി റവ. സന്തോഷ് വർഗീസ്സിന്റെ  പ്രാർത്ഥനക്കും   ആശീർവാദത്തിനും യോഗം സമാപിച്ചു. ഷിജു ജോർജ്ജ് ഹൂസ്റ്റൺ,സാങ്കേതിക പിന്തുണ നൽകി .

Print Friendly, PDF & Email

Leave a Comment

More News