രാശിഫലം (13-12-2023 ബുധന്‍)

ചിങ്ങം: നക്ഷത്രങ്ങളിൽ നിങ്ങളിലൊളിഞ്ഞിരിക്കുന്ന കലാകാരനെ പുറത്തുകൊണ്ടുവന്നേക്കാം. അതൊരിക്കലും ഒരു പിക്കാസോയോ അല്ലെങ്കില് റെംബ്രാൻഡോ ഒന്നുമായിരിക്കില്ലെങ്കിലും, നിങ്ങളുടെ സൃഷ്‌ടി വളരെ വ്യത്യസ്ഥമായിരിക്കും. നിങ്ങളുടെ മികച്ച ആശയവിനിമയവും, പ്രസംഗ നൈപുണ്യവുമൊക്കെ ഉപയോഗപ്പെടുത്തികൊണ്ട് ചിലവഴിക്കുന്ന ഒരു ഉച്ചനേരം. ജോലിയിലാണെങ്കിൽ, നിങ്ങളുടെ ഉത്സാഹവും ഊർജ്ജ സ്വലതയും കൊണ്ട് മറ്റുള്ളവരുടെ വിമർശനങ്ങളെയൊക്കെ നിഷ്പ്രഭമാക്കും. നിങ്ങളുടെ പ്രവൃത്തിയാണ് നിങ്ങളുടെ വിമർശകർക്കുള്ള യഥാർത്ഥ മറുപടി. അതുകൊണ്ട് അത് നന്നായി തന്നെ ചെയ്യുക.

കന്നി: ഒരു സാവധാനത്തിലുള്ള, തളർച്ചയുള്ള പ്രഭാതത്തിൽ നിന്നും ക്രമേണ മാറി ഇന്ന് വളരെ ആവേശഭരിതമായ ഒരു ദിവസമായിത്തീരും.. ഉച്ചതിരിഞ്ഞ് നിങ്ങൾക്ക് ഒരു തടസ്സം അനുഭവപ്പെട്ടേക്കാമെങ്കിലും, എല്ലാ പിരിമുറുക്കവും, നിങ്ങളുടെ പ്രിയപ്പെട്ടവരുമൊത്തുള്ള ഒരു വൈകുന്നേരത്തോടെ അലിഞ്ഞില്ലാതെയാകും.

തുലാം: അപ്രധാനമായ പ്രശ്‌നങ്ങൾ ഇന്ന് നിങ്ങളെ അലട്ടും. ഏതായാലും, നിങ്ങൾക്ക് ആരോടെങ്കിലും എന്തെങ്കിലും പ്രശ്‌നം തോന്നുന്നുവെങ്കിൽ അത് അവരോട് പറയണം. അവിടം മുതൽ അത് ഒരു പ്രശ്‌ന മല്ലാതാകും. ബിസിനസ്‌പ രമായി ആണെങ്കിലും, നിങ്ങൾക്ക് പല ഇന്ന് കുറച്ച് പണം ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.

വൃശ്ചികം: നിങ്ങളെ ഞെട്ടിക്കുന്ന ഒരു ദിവസമാണ് ഇന്ന് നിങ്ങളുടെ മുന്നിലുള്ളത്. ദിവസത്തിന്‍റെ ആദ്യ ഭാഗം ദൈനംദിന കാര്യങ്ങളുമായി ഒരു മത്സരവുമായി പടവെട്ടി കടന്നു പോകും. എന്നാൽ ദിവസത്തിന്‍റെ രണ്ടാം പകുതിയിലാകട്ടെ നിങ്ങൾ പോകണമെന്ന് ഉദ്ദേശിക്കുന്ന ഒരു പരിപാടിയിൽ കേന്ദ്രബിന്ദുവായി നിങ്ങൾ മാറിയേക്കാം

ധനു: നിങ്ങളുടെ വിജയകരമായ ചിരിയുമായി നിങ്ങളങ്ങിനെ നടക്കുമ്പോൾ നിങ്ങളൊരു പക്ഷെ കണ്ടേക്കാം, ആളുകൾ ബോധെകെട്ടു വീഴുന്നത്! ജോലിസ്ഥലത്ത്, നിങ്ങളുടെ കഴിവും അഭിരുചിയും കാരണം നിങ്ങളുടെ സഹപ്രവർത്തകർ ലാഭം കൊയ്യും. ദിവസത്തിന്‍റെ അവസാനം, നിങ്ങളുടെ പ്രിയതമയോടൊപ്പം ചിലവഴിക്കാൻ ലഭിക്കുന്ന ആ ഗുണമുള്ള സമയം നിങ്ങളുടെ ഹൃദയതാളത്തിന്‍റെ വേഗം വർദ്ധിപ്പിച്ചേക്കാം!

മകരം: ജോലിസ്ഥലത്ത് ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ കണ്ടെത്തുന്നതിലൂടെ തന്നെ നിങ്ങളുടെ ധാരാളം സമയം ഇന്ന് നഷ്‌ടപ്പെട്ടേക്കാം. കൂടാതെ ഇന്ന് മറ്റൊരു പ്രോജക്ടോ അല്ലെങ്കിൽ ഒരു ബിസിനസ്സ്സംരംഭമോ ആരംഭിക്കുന്നതിന് ആവശ്യമായ സാമ്പത്തിക സഹായം ലഭിക്കാനുള്ള സാദ്ധ്യതയുമുണ്ട്. ഇപ്പോഴുള്ള ബിസിനസ്സാകട്ടെ നിങ്ങളുടെ പ്രതീക്ഷയ്ക്കുമപ്പുറത്തേക്ക് പോകും.

കുംഭം: മികവാണ് നിങ്ങളുടെ ഇന്നത്തെ പ്രധാനപ്പെട്ട വാക്ക്. അതെന്തുതന്നെയായാലും നിങ്ങളുടെ ശ്രദ്ധ ജോലിയിലായിരിക്കും; നിങ്ങളുടെ കുട്ടികൾ ആവശ്യമില്ലാതെ കരയുകയും, പങ്കാളി നിങ്ങളോട് ഒച്ച വയ്ക്കുകയും ചെയ്തേക്കാം. എന്നാല് നിങ്ങൾ വെറുതെ കാലും നീട്ടിയിരുന്ന് വിശ്രമിക്കുക.

മീനം: ഇന്ന് ഒരു പ്രയോജനപ്രദമായ, ഉല്പ്പാദനക്ഷമമായ ദിവസം നിങ്ങളെ കാത്തിരിക്കുന്നു. നിങ്ങളിന്ന് പഴയ സുഹൃത്തുക്കളും, സഹപ്രവർത്തകരുമായി ഒരു കൂടിക്കാഴ്‌ചയ്ക്കു പോകുകയോ, അല്ലെങ്കിൽ ഞെട്ടിപ്പിച്ചുകൊണ്ട് നിങ്ങളുടെ പഴയ പ്രണയിതാവിനെ കാണുകയോ ചെയ്യും. ഇന്നത്തെ ദിവസം ആഘോഷത്തിന്‍റെതാണ്. ആവുവോളം ആഘോഷിക്കാൻ ശ്രമിക്കുക.

മേടം: ഇന്ന് നിങ്ങൾ തികച്ചും ആത്മീയമായ ചിന്തകളിലായിരിക്കും. അതുകൊണ്ട് അയല്ക്കാരുമായുള്ള ബന്ധമുൾപ്പെടെ കഴിഞ്ഞ കാലത്ത് സംഭവിച്ച തെറ്റുകളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന് നിങ്ങൾ തയ്യാറാകും. ഇത് നിങ്ങളുടെ ഭാവിയിലെ വിജയത്തിനുള്ള അടിത്തറയാകും.

ഇടവം : ഒരു സാധാരണ ദിവസം ആണെങ്കിലും അസാധാരണ വൈകുന്നേരം നിങ്ങൾക്ക് ഉണ്ടാകാൻ ശക്തമായ സാദ്ധ്യതയുണ്ട്. ഉച്ചതിരിഞ്ഞ സമയം പിരിമുറുക്കവും, സമ്മർദ്ദവും നിറഞ്ഞതായിരിക്കുമെങ്കിലും വൈകുന്നേരം എന്നത് നിങ്ങളുടെ പ്രിയപ്പെട്ടവളുടെ സ്നേഹത്താലും, കരുതലാലും തികച്ചും വ്യത്യസ്ഥമായിമാറും.

മിഥുനം: ഇന്നത്തെ ദിവസം നിങ്ങളുടെ ഭക്ഷണ കാര്യങ്ങളിൽ വളരെയധികം ശ്രദ്ധിക്കുന്നതായിരിക്കും. നിങ്ങള് ദിവസത്തിന്‍റെ അവസാനം ഒരു അഭിമുഖത്തിനു പോകുകയോ അല്ലെങ്കില് പുതിയ ഒരു ജോലി ആരംഭിക്കുകയോ ചെയ്യും. ജോലിയിൽ, നിങ്ങൾക്ക് മുതിർന്നവരിൽ നിന്നും പ്രോത്സാഹനവും, പ്രചോദനവും ലഭിക്കും. മറ്റുള്ളവരുമായുള്ള ഏറ്റുമുട്ടലുകൾ പരമാവധി ഒഴിവാക്കുക നിങ്ങളുടെ ഗ്രഹനില വച്ച് നോക്കുമ്പോൾ വൈകാരിക സന്ദർഭങ്ങളിൽ നിങ്ങൾ പൊട്ടിത്തെറിക്കുകയും, രംഗം വഷളാക്കുകയും ചെയ്യാനുള്ള സാദ്ധ്യതയുണ്ട്.

കര്‍ക്കിടകം: ദിവസത്തിന്‍റെ ആദ്യഭാഗത്തിൽ നിങ്ങളുടെ പ്രകൃതം വെള്ളത്തിൽ ഉപ്പ് ലയിച്ചു ചേരുന്നതുപോലെയായിരിക്കും. ഓഫീസിൽ ഇന്ന് ഒരൽപം മോശമായ ദിവസമായിരിക്കും. അത് ഒരു ഡൈനാമിറ്റ് പോലെ നാശകാരകവുമായിരിക്കും. നിങ്ങളുടെ രക്തസമ്മർദ്ദം പരിശോധിക്കുന്നത് നല്ലതാണ്. ധ്യാനം ശീലിക്കുക, ജോലിയിൽ അസ്വസ്ഥത കാണിക്കാൻ പാടില്ല. അനന്തരഫലങ്ങൾ നിങ്ങൾ വിചാരിക്കുന്നതിനേക്കാൾ ഭീകരമായിരിക്കും. ട്രെക്കിംഗും അതുപോലുള്ള സാഹസിക വിനോദങ്ങളും നിങ്ങൾ പരീക്ഷിച്ചേക്കാം.

Print Friendly, PDF & Email

Leave a Comment

More News