ഇന്ത്യ പ്രസ് ക്ലബ് മാധ്യമശ്രീ, മാധ്യമരത്ന പുരസ്‌കാരങ്ങൾക്ക് നാമനിർദേശങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 30

വടക്കെ അമേരിക്കയിലെ മലയാളി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്‌മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ (IPCNA) മാധ്യമശ്രീ, മാധ്യമരത്ന പുരസ്‌കാരങ്ങൾക്ക് നവംബർ 30 വരെ നോമിനേഷനുകൾ സമർപ്പിക്കാവുന്നതാണെന്ന് സംഘാടകർ പത്രക്കുറുപ്പിൽ അറിയിച്ചു.

മാധ്യമരംഗത്തെ മികച്ച പ്രവർത്തനങ്ങൾക്കും സമഗ്ര സംഭാവനകൾക്കുമായാണ് മലയാളി മാധ്യമപ്രവർത്തകർക്കായി “മാധ്യമശ്രീ “, മാധ്യമരത്ന പുരസ്‌കാരങ്ങൾ ഇന്ത്യ പ്രസ് ക്ലബ് നൽകുന്നത്. പുരസ്കാരജേതാക്കൾക്ക് യഥാക്രമം 1 ലക്ഷം രൂപയും , 50,000 രൂപയും പ്രശംസാപത്രവും സമ്മാനിക്കും.

കൂടാതെ ദൃശ്യ-അച്ചടി-ഓൺലൈൻ മാധ്യമരംഗത്ത് വിവിധ മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ച്ചവെച്ചവർക്കും പുരസ്‍കാരങ്ങൾ നൽകും . 25000 രൂപയും പ്രശംസാപത്രവും ആണ് പുരസ്‌കാര ജേതാക്കൾക്കു നൽകുക . മാധ്യമരംഗത്തെ സമഗ്ര സംഭാവന • മികച്ച വാർത്താ കവറേജ് (അച്ചടി, ഓൺലൈൻ) • മികച്ച ഫീച്ചർ (പത്രങ്ങൾ, ആനുകാലികങ്ങൾ) • മികച്ച വാർത്താചിത്രം (അച്ചടി) • മികച്ച വാർത്താ അവതാരകൻ / അവതാരക (ടെലിവിഷൻ) • മികച്ച അന്വേഷണാത്മക വാർത്ത (ടെലിവിഷൻ) • മികച്ച വെബ് ലേഔട്ടും അവതരണവും • മികച്ച യുവ മാധ്യമപ്രവർത്തകൻ / പ്രവർത്തക എന്നിവരെയാണ് വിവിധ മേഖലകളിൽ നിന്നും തെരഞ്ഞെടുക്കുക. മാധ്യമപ്രവർത്തകർക്ക് സ്വന്തമായും, പൊതുജനങ്ങൾക്ക് മികവുറ്റവരെ നോമിനേഷനിലൂടെയും പുരസ്‌കങ്ങൾക്ക് അപേക്ഷിക്കാവുന്നതാണ്. https://www.malayalamdailynews.com/784334/

കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ മാധ്യമ അവാർഡുകളിലൊന്നായ ഇതിനായി വിപുലമായ പങ്കാളിത്തമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഓൺലൈനായി അപേക്ഷിക്കാൻ indiapressclub.org/nomination/ സന്ദർശിക്കുക. അപേക്ഷയോടൊപ്പം അനുബന്ധ വാർത്തകൾ, ചിത്രങ്ങൾ, വീഡിയോ ലിങ്കുകൾ എന്നിവയും അപ്‌ലോഡ് ചെയ്യാവുന്നതാണ്. നവംബർ 30-ന് ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കില്ല. മാധ്യമ-സാംസ്കാരിക രംഗത്തെ പ്രമുഖരായ തോമസ് ജേക്കബ്, ഡോ. എം.വി. പിള്ള, ജോസ് പനച്ചിപ്പുറം എന്നിവരടങ്ങിയ പ്രഗത്ഭ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുക്കുന്നത്.

2027 ജനുവരി 8-ന് വൈകിട്ട് 5 മണിക്ക് കൊച്ചി ഗോകുലം പാർക്ക് ഹോട്ടൽ കൺവെൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ മാധ്യമ, രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.

കൂടുതൽ വിവരങ്ങൾക്ക്: രാജു പള്ളത്ത്: (732) 429-9529 ◦ അനിൽ ആറന്മുള: (713) 882-7272 ◦ ജയൻ ജോസഫ്: (215) 744-7242, ഇമെയിൽ: indiapressclubofna2027@gmail.com ◦ വെബ്സൈറ്റ്: www.indiapressclub.org

Leave a Comment

More News